ഞാൻ ദ്രാവിഡും ധോണിയുമല്ല 😱😱❝രാഹുൽ ദ്രാവിഡിൽ നിന്നും എംഎസ് ധോണിയിൽ നിന്നും ഞാൻ വ്യത്യസ്തനാണ്❞ : സഞ്ജു സാംസൺ

നീണ്ട 14 വർഷങ്ങൾക്ക് ശേഷം രാജസ്ഥാൻ റോയൽസിനെ ഐഎപിഎൽ ഫൈനലിൽ എത്തിച്ച് മലയാളികളുടെ അഭിമാന താരമായി മാറിയിരിക്കുകയാണ് സഞ്ജു സാംസൺ. 2008 ൽ റോയൽസിനെ ഫൈനലിൽ എത്തിച്ച അന്തരിച്ച ഇതിഹാസ സ്പിന്നർ ഷെയിൻ വോണിന് ശേഷം രാഹുല്‍ ദ്രാവിഡ് മുതല്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്ത് വരെ റോയല്‍സിനെ നയിച്ചെങ്കിലും ആര്‍ക്കും ടീമിലെ ഫൈനലിലെത്തിക്കാനായിട്ടില്ല.

ക്യാപ്റ്റനായി നിയമിതനായ ശേഷം 27 കാരനായ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ രാഹുൽ ദ്രാവിഡിൽ നിന്നും എംഎസ് ധോണിയിൽ നിന്നും വ്യത്യസ്തനാണെന്ന് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും വൈറലാവുകയാണ്.ഇതിഹാസ താരങ്ങളായ രാഹുൽ ദ്രാവിഡിന്റെയും എംഎസ് ധോണിയുടെയും ക്യാപ്റ്റൻസി തനിക്ക് ഇഷ്ടമാണെന്നും എന്നാൽ അവരെ നിന്നും മാത്രമല്ല, മറ്റാരില്‍ നിന്നും വ്യത്യസ്തനാണ്. ഞാന്‍ എന്നെപ്പോലെ സ്വാഭാവികമായി തന്നെയിരിക്കാനാണ് ശ്രമിക്കുന്നത്.

ദ്രാവിഡിൽ നിന്നോ ധോണിയിൽ നിന്നോ മറ്റാരിൽ നിന്നോ ഞാൻ വ്യത്യസ്തനാണ്. അതിനാൽ, ഞാൻ എന്നെപ്പോലെ സ്വാഭാവികമായിരിക്കാൻ ശ്രമിക്കുന്നു. പ്രാഥമികമായി, ടീമിന്റെ മാനസികാവസ്ഥ വിലയിരുത്താൻ ഞാൻ ശ്രമിക്കുന്നു.”ചിലപ്പോൾ ഞാൻ ചെയ്യുന്ന കാര്യങ്ങൾ മണ്ടത്തരമായിരിക്കും , കാരണം എല്ലാവരും അവരുടെ കഴിവുകൾ പരമാവധി പുറത്തെടുക്കാൻ ആഗ്രഹിക്കുന്നു,” ഐപിഎൽ 2022 ലെ RR ക്യാപ്റ്റനായി നിയമിക്കപ്പെട്ടതിന് ശേഷം അദ്ദേഹം പറഞ്ഞിരുന്നു.

ദ്രാവിഡിനെക്കുറിച്ച് പറയുമ്പോൾ, അദ്ദേഹത്തിന്റെ സംസാരങ്ങള്‍ ആഴമേറിതായിരുന്നു. ജീവിതത്തിന്റെ ഉയര്‍ന്ന ലക്ഷ്യങ്ങളെക്കുറിച്ച് അദ്ദേഹം പലപ്പോഴും സംസാരിച്ചിരുന്നു.ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലേക്കു സഞ്ജു സാംസണിനു അവസരമൊരുക്കിയത് ദ്രാവിഡാണ്. അതുകൊണ്ടു തന്നെ ദീര്‍ഘകാലം അദ്ദേഹത്തിനൊപ്പം ചെലവഴിക്കാനും സഞ്ജുവിനായിട്ടുണ്ട്. പിന്നീട് ദ്രാവിഡ് ഇന്ത്യന്‍ എ ടീമിന്റെ ഭാഗമായിരുന്നപ്പോഴും താരം സംഘത്തിലുണ്ടായിരുന്നു.

Rate this post