സഞ്ജുവിന് ഇത് സുവർണ്ണ അവസരം 😱ദ്രാവിഡിന്റെ പ്ലാൻ ബിയിൽ സഞ്ജുവുമോ

വെസ്റ്റ് ഇൻഡീസ് എതിരായ ലിമിറ്റെഡ് ഓവർ പരമ്പരയിൽ സമ്പൂർണ്ണ ജയം നേടിയ രോഹിത് ശർമ്മയും സംഘവും വളരെ അധികം ആവേശപൂർവ്വം ഇപ്പോൾ തയ്യാറെടുക്കുന്നത് ശ്രീലങ്കക്ക് എതിരായ ടി :20, ടെസ്റ്റ്‌ പരമ്പരക്കായി തന്നെയാണ്.യുവ താരങ്ങൾക്ക് അടക്കം അനേകം അവസരം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നതായ പരമ്പരകളിൽ എല്ലാ കണ്ണുകളും മലയാളി വിക്കെറ്റ് കീപ്പർ സഞ്ജുവിലേക്ക് തന്നെയാണ്. ഏറെ നാളുകൾക്ക് ശേഷം ഇന്ത്യൻ ജേഴ്സിയിലേക്ക് എത്തുന്ന സഞ്ജു തന്റെ മികവിലേക്ക് എത്തുമോയെന്ന ചോദ്യം സജീവമാണ്.

ടി20 ടീമിലേക്ക് മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ തിരിച്ചുവിളിച്ചത് ടി20 ടീം പ്രഖ്യാപനത്തിൽ ശ്രദ്ധേയമായി. 2021-ൽ സീനിയർ താരങ്ങളുടെ അഭാവത്തിൽ ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെട്ട സഞ്ജു, സീനിയൻ താരങ്ങളുടെ തിരിച്ചു വരവോടെ ടീമിൽ നിന്ന് പുറത്തുപോയിരുന്നു. ഇപ്പോൾ, വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് വിശ്രമം അനുവദിച്ചതോടെയാണ് വീണ്ടും സഞ്ജുവിനെ തേടി ഇന്ത്യൻ കോൾ-അപ്പ് ലഭിച്ചത്.എന്നാൽ, ഈ തിരിച്ചുവരവ് വെറുതേ ആവില്ല എന്ന സൂചനകളാണ് ഇന്ത്യയുടെ സെലക്ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ്മയുടെ വാക്കുകളിൽ നിന്ന് വ്യക്തമായത്.

സഞ്ജുവിനെ ടീമിലെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ആയിട്ടല്ല പരിഗണിക്കുന്നതെന്നും, ഇഷാൻ കിഷന്റെ ബാക്കപ്പ് കീപ്പർ ആയിട്ടാവും പരിഗണിക്കുക എന്നും ചീഫ് സെലക്ടർ ചേതൻ ശർമ്മ പറയുന്നത് എങ്കിലും സഞ്ജു തങ്ങൾ നിരീക്ഷണത്തിൽ തന്നെയെന്നാണ് ചേതൻ ശർമ്മയുടെ വാക്കുകൾ. അതേസമയം സഞ്ജുവിന് ഒന്നാം ടി :20 മുതൽ തന്നെ പ്ലായിങ്ങ് ഇലവനിൽ അവസരം ലഭിച്ചേക്കും എന്നും സൂചനകളുണ്ട്.

ഒരു ബാറ്റ്‌സ്മാന്റെ റോളിൽ ടോപ് ഓർഡറിൽ സഞ്ജുവിന് ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് അവസരം നൽകിയാലും അത്ഭുതപെടാനില്ല. നിലവിൽ സ്റ്റാർ ബാറ്റ്‌സ്മാൻ സൂര്യകുമാർ യാദവിന്റെ പരിക്കിൽ ഇന്ത്യൻ ടീം അറിയിപ്പ് ഒന്നും തന്നെ നൽകിയിട്ടില്ല എങ്കിലും സൂര്യകുമാർ യാദവിന്റെ അഭാവത്തിൽ സഞ്ജുവിന് ഒരു വലിയ റോൾ നിർവഹിക്കാനായി കഴിയും എന്നാണ് മലയാളികൾ അടക്കം വിശ്വാസം.