ഈ മണ്ടൻ തീരുമാനങ്ങൾ റോയൽസിന് വിനയായി!! കടുത്ത വിമർശനം ഉയർത്തി ആരാധകർ

2023 സീസണിൽ മികച്ച തുടക്കം കുറിച്ച രാജസ്ഥാൻ റോയൽസ്, ഇപ്പോൾ തുടർച്ചയായ രണ്ടു മത്സരങ്ങളിൽ പരാജയം നേരിട്ടിരിക്കുകയാണ്. ഇതിന് പിന്നാലെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണെതിരെ ആരാധകരുടെ ഭാഗത്തുനിന്ന് കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ, മത്സരം കൈപ്പിടിയിൽ ഒതുക്കാൻ രാജസ്ഥാന് നിരവധി അവസരങ്ങൾ വന്നുചേർന്നെങ്കിലും, അത് മുതലെടുക്കാൻ സഞ്ജുവിന് ആയില്ല എന്നാണ് ആരാധകരുടെ വിമർശനം.

മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ബാംഗ്ലൂരിന്റെ സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയെ പുറത്താക്കാൻ റോയൽസിന് സാധിച്ചിരുന്നു. എന്നാൽ, ഫാഫ് – മാക്സ്വെൽ കൂട്ടുകെട്ട് തകർക്കുന്നതിൽ റോയൽസ് പരാജയപ്പെട്ടതോടെ, ആർസിബി മികച്ച ടോട്ടൽ കെട്ടിപ്പടുക്കുകയായിരുന്നു. എന്നിരുന്നാലും, ബൗളിംഗ് സമയത്ത് സഞ്ജുവിന്റെ ചില തീരുമാനങ്ങൾ ഉചിതമായിരുന്നു എന്ന് തന്നെ ആരാധകർ വിലയിരുത്തുന്നുണ്ട്. അതേസമയം, ടീമിന്റെ ബാറ്റിംഗ് വേളയിലുള്ള സഞ്ജുവിന്റെ ചില തീരുമാനങ്ങളാണ് ആരാധക രോഷത്തിന് കാരണമായിരിക്കുന്നത്.

സാധാരണ മൂന്നാമനായി ക്രീസിൽ എത്താറുള്ള സഞ്ജു കഴിഞ്ഞ മത്സരത്തിൽ നാലാമനായി ആണ് ഇറങ്ങിയത്. അതിവേഗം റൺ ഉയർത്താൻ കെൽപ്പുള്ള ബറ്റ്ലറെ റോയൽസിന് തുടക്കത്തിൽ തന്നെ നഷ്ടമായപ്പോൾ, ദേവ്ദത് പടിക്കൽ ആണ് ക്രീസിൽ എത്തിയത്. പടിക്കലും ജയ്സ്വാലും മികച്ച ഒരു കൂട്ടുകെട്ട് സൃഷ്ടിച്ചെങ്കിലും, പതിഞ്ഞ താളത്തിലുള്ള ഇരുവരുടെയും ബാറ്റിംഗ്, രാജസ്ഥാന് ഉറപ്പായ വിജയം കൂടുതൽ സങ്കീർണ്ണം എന്നാണ് ആരാധകരുടെ വിമർശനം.

പടിക്കലിന് പകരം സഞ്ജു മൂന്നാമനായി ക്രീസിൽ എത്തിയിരുന്നെങ്കിൽ, ജയിസ്വാൾ അൽപ്പം പതിഞ്ഞ താളത്തിൽ കളിച്ചിരുന്നെങ്കിൽ പോലും, സഞ്ജുവിന് റൺ ഉയർത്താൻ സാധിക്കുമായിരുന്നു എന്നാണ് ആരാധകരുടെ വിലയിരുത്തൽ. മധ്യ ഓവറുകളിൽ റോയൽസിന്റെ റൺ നിരക്ക് കുറഞ്ഞതാണ് അവരുടെ പരാജയത്തിന്റെ കാരണമെന്നാണ് ആരാധകരുടെ കണ്ടെത്തൽ. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ സമ്മർദ്ദ ഘട്ടങ്ങളിലെ ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നു എന്ന് ഒരു വിഭാഗം ആരാധകർ വിമർശിക്കുന്നു.

Rate this post