അശ്വിന്റെ ഈ പ്ലാനിന് പിന്നിൽ ആരാണ് 😱😱ഉത്തരം നൽകി സഞ്ജു സാംസൺ

ഞായറാഴ്ച്ച മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജിയന്റ്സിനെ രാജസ്ഥാൻ റോയൽസ് 3 റൺസിന് പരാജയപ്പെടുത്തിയതോടെ, 4 മത്സരങ്ങളിൽ നിന്ന് മൂന്ന് ജയങ്ങളോടെ 6 പോയിന്റുമായി റോയൽസ് പോയിന്റ് പട്ടികയിൽ ഒന്നാമതായി. ഷിംറോൻ ഹെറ്റ്മയർ, യുസ്വേന്ദ്ര ചാഹൽ എന്നിവരുടെ പ്രകടനമാണ് റോയൽസിനെ ജയത്തിലേക്ക് നയിച്ചത്. മത്സരശേഷം റോയൽസ് നായകൻ സഞ്ജു സാംസൺ തന്റെ കളിക്കാരെ പ്രശംസിച്ചു.

ടേബിളിൽ ഒന്നമെതെത്താൻ സാധിച്ചതിൽ സന്തോഷമുണ്ട് എന്ന് പറഞ്ഞ സഞ്ജു, അരങ്ങേറ്റക്കാരൻ കുൽദീപ് സെന്നിന്റെ പ്രകടനവും വിലയിരുത്തി. “അവൻ (കുൽദീപ് സെൻ) തന്റെ ആദ്യ മൂന്ന് ഓവറുകൾ എങ്ങനെ എറിഞ്ഞു എന്നതിനെ ആശ്രയിച്ചാണ് അവന് അവസാന ഓവർ നൽകിയത്. അവൻ നന്നായി ചെയ്തു എന്ന തോന്നൽ ലഭിച്ചു, ഓഫ് സീസണിൽ അവൻ വർക്ക് ചെയ്ത വൈഡ് യോർക്കർ എക്‌സിക്യൂട്ട് ചെയ്യാൻ അവന് ആത്മവിശ്വാസമുണ്ടായിരുന്നു. സയ്യിദ് മുഷ്താഖിൽ അവൻ തന്റെ വൈഡ് യോർക്കറുകൾ എറിയുന്നത് കണ്ടിട്ടുണ്ട്,” കുൽദീപ് സെന്നിനെക്കുറിച്ച് സഞ്ജു പറഞ്ഞു.

ആദ്യ ബോളിൽ എൽഎസ്ജി ക്യാപ്റ്റൻ കെഎൽ രാഹുലിനെ പുറത്താക്കിയ ട്രെന്റ് ബോൾട്ടിനേയും സഞ്ജു പോസ്റ്റ് മാച്ച് പ്രേസന്റേഷനിൽ പരാമർശിച്ചു. “ആദ്യ പന്ത് എറിയുന്നതിന് മുമ്പ് (ബോൾട്ട്) എന്റെ അടുത്ത് വന്ന് എന്നോട് പറഞ്ഞു, ‘സഞ്ജു പ്ലാൻ മാറ്റുന്നു, ഞാൻ അറൌണ്ട് ദി വിക്കറ്റ് പോകുകയാണ്, നേരെ ബാറ്ററുടെ കാലുകളിൽ ചെന്ന് പതിക്കും’. അത് നന്നായി എക്സിക്യൂട്ട് ചെയ്യുകയും ചെയ്തു, അദ്ദേഹത്തിന്റെ കഴിവുകൾ പ്രശംസനീയമാണ്,” ബോൾട്ടിനെ കുറിച്ച് സഞ്ജു പറഞ്ഞു.

മത്സരത്തിൽ, ആർ അശ്വിന് ആർആർ ബാറ്റിംഗ് ലൈനപ്പിൽ സ്‌ഗാനക്കയറ്റം ലഭിച്ചതും, തുടർന്ന് അദ്ദേഹം ഡിക്ലയർ ചെയ്തതും ശ്രദ്ധേയമായിരുന്നു. ഇതിന്റെ കാരണവും സഞ്ജു പറയുന്നു, “അത് രാജസ്ഥാൻ റോയൽസിന്റെ ഐഡിയയാണ്‌. ഞങ്ങൾ വ്യത്യസ്തമായ കാര്യങ്ങൾക്ക് ശ്രമിക്കുന്നു. സീസണിന് മുമ്പ് അതിനെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു. എന്തെങ്കിലും സാഹചര്യം വന്നാൽ അദ്ദേഹത്തെ (അശ്വിൻ) ഇങ്ങനെ ഉപയോഗിക്കാമെന്ന് ഞങ്ങൾ കരുതി. ടീമിന്റെ തീരുമാനമായിരുന്നു.”