ഇന്ത്യൻ ക്യാപ്റ്റനായി സഞ്ജുവോ 😱😱സൗത്താഫ്രിക്കക്കെതിരെ ഇന്ത്യൻ ടീം ഉടനെ!! കാത്തിരുന്ന് ആരാധകർ

ഐപിഎൽ ആരവങ്ങൾ അവസാനിക്കുന്നതിനു പിന്നാലെ ഇന്ത്യൻ താരങ്ങൾ വീണ്ടും അന്താരാഷ്ട്ര തിരക്കുകളിലേക്ക് തിരിയുകയാണ്. ജൂൺ 9-ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയാണ് ഐപിഎല്ലിന് ശേഷം ഇന്ത്യയെ കാത്തിരിക്കുന്ന ആദ്യ വെല്ലുവിളി. ജൂൺ 9 മുതൽ 19 വരെ നീണ്ടുനിൽക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയാണ് ഇന്ത്യ ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നത്. ടെമ്പ ബാവുമക്ക് കീഴിൽ മികച്ച ടീമിനെ ദക്ഷിണാഫ്രിക്ക ഇതിനോടകം പ്രഖ്യാപിച്ചതിനാൽ മികച്ച ടീമിനെ തന്നെ ഇന്ത്യക്കും ഒരുക്കേണ്ടതുണ്ട്.

എന്നാൽ, ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റ് മത്സരം ജൂലൈ 1-ന് ആരംഭിക്കുന്നതിനാൽ, ടീമിലെ സീനിയർ താരങ്ങൾക്ക് വിശ്രമം നൽകി യുവതാരങ്ങളെ ഉൾപ്പെടുത്തി ഒരു ടീമിനെ ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്ക് ഒരുക്കാനാണ് ഇന്ത്യൻ സെലക്ടർമാർ തയ്യാറെടുക്കുന്നത്. ക്യാപ്റ്റൻ രോഹിത് ശർമ, വിരാട് കോഹ്ലി, കെഎൽ രാഹുൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി തുടങ്ങിയ താരങ്ങളെല്ലാം ടീമിൽ നിന്ന് വിട്ടു നിൽക്കുമ്പോൾ യുവതാരങ്ങൾക്ക് പ്രാധാന്യമുള്ള ടീമിനെ ആയിരിക്കും ദക്ഷിണാഫ്രിക്കക്കെതിരെ ഇറക്കുക എന്ന് ഉറപ്പാണ്.

ഐപിഎല്ലിലെ മികച്ച പ്രകടനങ്ങൾ കൂടി കണക്കിലെടുത്ത് ഇന്ത്യൻ ടീമിന്റെ സാധ്യത ഇലവൻ നമുക്കൊന്ന് പരിശോധിക്കാം. ഓപ്പണറുടെ റോളിൽ ശിഖർ ധവാന്റെ സാന്നിധ്യം ഉറപ്പാണ്. മറ്റൊരു ഓപ്പണറായി രാഹുൽ ട്രിപാഠി, പ്രിത്വി ഷാ, ഋതുരാജ് ഗെയ്കവാദ് എന്നിവരുടെ പേരുകൾ സജീവമാണെങ്കിലും ഐപിഎല്ലിലെ ഫോം കണക്കിലെടുത്താൽ രാഹുൽ ട്രിപാഠിക്കാണ് മുൻതൂക്കം. ബാറ്റിംഗ് ഓർഡറിൽ മൂന്നാമനായി സഞ്ജു സാംസൺ എത്തിയേക്കും. നാലാം നമ്പറിൽ ഒരു ഇടങ്കയ്യൻ ബാറ്ററെ ആണ് സെലക്ടർമാർ തിരഞ്ഞെടുക്കുന്നതെങ്കിൽ നറുക്ക് മുംബൈ ഇന്ത്യൻസ് യുവതാരം തിലക് വർമ്മയ്ക്ക് വീഴും, അതല്ല ഒരു ഓൾറൗണ്ടറെയാണ്‌ പരിഗണിക്കുന്നതെങ്കിൽ തീർച്ചയായും എൽഎസ്ജിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത ദീപ ഹൂഡയെ നാലാം നമ്പറിൽ സെലക്ടർമാർ പരിഗണിച്ചേക്കാം.

ലഭ്യമായ താരങ്ങളെ വെച്ച് സീനിയർ താരങ്ങളുടെ എണ്ണം കൂട്ടുന്നതിന്റെ ഭാഗമായും ഫോം കണക്കിലെടുത്തും അഞ്ചാമനായി വെറ്റെറൻ താരം ദിനേശ് കാർത്തിക്കിനെ പരിഗണിച്ചേക്കാം. വിക്കറ്റ്കീപ്പറുടെ റോളും ഫിനിഷറുടെ റോളും ഭംഗിയായി നിർവഹിക്കാൻ കഴിയുന്നു എന്നത് കാർത്തിക്കിന് ഗുണം ചെയ്യും. ഓൾറൗണ്ടർമാരായി ആറ്, ഏഴ് സ്ഥാനങ്ങളിൽ സഹോദരങ്ങളായ ഹാർദിക്കും ക്രുനാലും ഇടംപിടിക്കും. ബൗളിംഗ് ഡിപ്പാർട്ട്മെന്റിൽ ഭുവനേശ്വർ കുമാർ, ടി നടരാജൻ, യുസ്വേന്ദ്ര ചഹൽ എന്നിവർക്കൊപ്പം ഉമ്രാൻ മാലിക്, അവേഷ് ഖാൻ, മുഹ്സിൻ ഖാൻ എന്നിവരിൽ ഒരു യുവതാരവും ഇടം പിടിച്ചേക്കും. ശിഖർ ധവാനൊ ഹാർദിക് പാണ്ഡ്യയോ ടീമിനെ നയിക്കാൻ ആയിരിക്കും സാധ്യത.