ക്യാച്ചിനായി മൂന്ന് താരങ്ങൾ 😳കൂട്ടിയിടിച്ചു സഞ്ജുവും താരങ്ങളും 😳😳😳ഞെട്ടി ക്രിക്കറ്റ്‌ ലോകം!! ക്യാച്ച് വീഡിയോ

രാജസ്ഥാൻ റോയൽസും ഗുജറാത്ത് ടൈറ്റൻസും തമ്മിലുള്ള മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ നാടകീയവും രസകരവുമായ ഒരു വിക്കറ്റ്. ഗുജറാത്ത് ബാറ്റർ വൃദ്ധിമാൻ സാഹയെ പുറത്താക്കാൻ ബോൾട്ട് എടുത്ത ക്യാച്ചാണ് അപൂർവവും രസകരവുമായി മാറിയത്. ഇന്നിംഗ്സിന്റെ ആദ്യ ഓവറിലെ മൂന്നാം പന്തിലാണ് സംഭവം അരങ്ങേറിയത്. ഓവറിലെ രണ്ടാം പന്ത് സാഹ മിഡ് വിക്കറ്റിലേക്ക് ബൗണ്ടറി നേടിയിരുന്നു. ശേഷം മൂന്നാം പന്തിൽ ട്രെൻഡ് ബോൾട്ട് ആംഗിൽ ചെയ്ത ഒരു ലെങ്ങ്ത്ത് ബോളാണ് എറിഞ്ഞത്. സാഹ ഇത് ലഗ് സൈഡിലേക്ക് ഫ്ലിക്ക് ചെയ്യാൻ ശ്രമിച്ചു. എന്നാൽ ബാറ്റിൽ കൊണ്ട് പന്ത് ഒരുപാട് ഉയരുകയുണ്ടായി.

എന്തുകൊണ്ടും അതൊരു കീപ്പറുടെ ക്യാച്ച് തന്നെയായിരുന്നു. അതിനാൽ തന്നെ സഞ്ജു സാംസൺ ആദ്യമേ താൻ ക്യാച്ച് എടുത്തോളാം എന്ന് ആവശ്യപ്പെട്ട് ഓടി മുൻപിലേക്ക് വന്നു. എന്നാൽ ഇത് കേൾക്കാതെ ഹെറ്റ്മെയറും മറ്റൊരു ദിശയിലൂടെ ഓടിയെത്തി. ഒപ്പം മൂന്നാമത് വേറൊരു ഫീൽഡറും ഈ ക്യാച്ച് കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ചു. ഇതോടെ മൂന്നുപേരും തമ്മിൽ കൂട്ടിമുട്ടുകയും സഞ്ജു സാംസന്റെ ഗ്ലൗസിൽ നിന്ന് പന്ത് തെറിക്കുകയും ചെയ്തു. ഈ സമയത്ത് കൃത്യമായി ജാഗ്രത പുലർത്തിയ ട്രെൻഡ് ബോൾട്ട് അതിവിദഗ്ധമായി പന്ത് കൈപ്പിടിയിൽ ഒതുക്കി. അങ്ങനെ സാഹ 3 പന്തുകളിൽ നാല് റൺസ് നേടി മടങ്ങുകയായിരുന്നു.

കമന്ററി ബോക്സിലും ഗ്യാലറിയിലുമടക്കം ഈ ക്യാച്ച് ഒരുപാട് ചിരി ഉണ്ടാക്കി. സാധാരണഗതിയിൽ ഇത്തരം ക്യാകൾ കീപ്പറാണ് എടുക്കാറുള്ളത്. എന്നാൽ എന്തുകൊണ്ടാണ് മൂന്നുദിശയിൽ നിന്നും ഫീൽഡർമാർ കോൾ ചെയ്യാതെ ഓടിയെത്തിയത് എന്നതിനെ സംബന്ധിച്ച് യാതൊരു വിവരവുമില്ല. അതിനാൽ തന്നെ ഇത്തരം സാഹചര്യങ്ങളിൽ താരങ്ങൾക്ക് പരിക്ക് പറ്റാനുള്ള സാധ്യതകൾ ഏറെയാണ്. എന്തായാലും വലിയ ഒരു ദുരന്തത്തിൽ നിന്നാണ് രാജസ്ഥാൻ ഒഴിവായത്.

അഹമ്മദാബാദിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയത് രാജസ്ഥാൻ റോയൽസ് ആയിരുന്നു. ബാറ്റിംഗിന് അനുകൂലമായ പിച്ച്‌ൽ സഞ്ജു ബോളിംഗ് ആണ് തിരഞ്ഞെടുത്തത്. മികച്ചതുടക്കം തന്നെയാണ് രാജസ്ഥാന് ആദ്യ ഓവറിൽ ലഭിച്ചിട്ടുള്ളത്. അപകടകാരിയായ സ്വാഹയെ ട്രന്റ് ബോൾട്ട് കൂടാരം കയറ്റിയിട്ടുണ്ട്. എന്നിരുന്നാലും നിലവിൽ 2023 ഐപിഎല്ലിലെ ഏറ്റവും ശക്തമായ ടീമുകളിൽ ഒന്നാണ് ഗുജറാത്ത് ടൈറ്റൻസ്.

Rate this post