
‘സഞ്ജു സാംസണിന്റെ ബാറ്റിൽ നിന്നും ഇന്ന് റൺസ് ഒഴുകും ‘….ചെറിയ ഗ്രൗണ്ട് ഇന്ന് സഞ്ജു ഡേ :പ്രവചിച്ചു മുൻ താരം
ഐപിഎൽ 2023ൽ ഇന്ന് നടക്കുന്ന മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ബാറ്റുകൊണ്ടു വെടിക്കെട്ട് തീർക്കുമെന്ന് ആകാശ് ചോപ്ര പ്രതീക്ഷിക്കുന്നു. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ രാജസ്ഥാന് പോയിന്റ് പട്ടികയിൽ അവരുടെ ഒന്നാം സ്ഥാനം ഉറപ്പിക്കാം.
” രാജസ്ഥാൻ റോയൽസ് മികച്ചതാണെന്നതിൽ സംശയമില്ല.ഈ കളിയിൽ സഞ്ജു സാംസണിന്റെ ബാറ്റിൽ നിന്നും റൺസ് ഒഴുകണം.ഇതൊരു ചെറിയ ഗ്രൗണ്ടാണ്, ഈ ഗ്രൗണ്ടിൽ സഞ്ജു നന്നായി കളിക്കണം. ഈ പിച്ച് ബട്ട്ലർക്കും ഏറെ ഇണങ്ങും. പ്രശ്‌നങ്ങളൊന്നുമില്ല, എന്തായാലും മുഹമ്മദ് സിറാജ് നന്നായി പന്തെറിഞ്ഞേക്കാം ” ചോപ്ര പറഞ്ഞു.മുഹമ്മദ് സിറാജിനെതിരെ യശസ്വി ജയ്‌സ്വാളിന് കുറച്ച് ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. എന്നാൽ സ്കോർ ഷിമ്രോൺ ഹെറ്റ്‌മെയർ കൂടുതൽ അപകരിയാവുമെന്നും മുൻ ഇന്ത്യൻ ഓപ്പണർ പറഞ്ഞു.
ഇടംകൈയ്യൻമാരോട് നന്നായി പന്തെറിയുന്നതിനാൽ സിറാജിനെതിരെ യശസ്വി ജയ്‌സ്വാളിന് ചെറിയ പ്രശ്നമുണ്ടാവും.പക്ഷേ പിച്ച് വളരെ മികച്ചതാണ്, അവസാന മത്സരത്തിൽ റൺസ് നേടിയതിന് ശേഷമാണ് അദ്ദേഹം വരുന്നത്.സ്കോർ പിന്തുടരുകയാണെങ്കിൽ ഷിംറോൺ ഹെറ്റ്‌മെയർ ഒരു മൃഗത്തെ പോലെയാവും” ചോപ്ര കൂട്ടിച്ചേർത്തു.ആർസിബിയെ അപേക്ഷിച്ച് രാജസ്ഥാൻ റോയൽസിന് മികച്ച സ്പിൻ ബൗളിംഗ് ആക്രമണമുണ്ടെന്ന് ചോപ്ര ചൂണ്ടിക്കാട്ടി.
ബൗളിംഗ് ഡിപ്പാർട്ട്‌മെന്റിൽ, ട്രെന്റ് ബോൾട്ടിൽ നിന്ന് സാംസണിന് വലിയ പ്രതീക്ഷയുണ്ടാകും. അദ്ദേഹത്തിന്റെ പിന്തുണയ്‌ക്കായി, സന്ദീപ് ശർമ്മ, ജേസൺ ഹോൾഡർ എന്നിവരുണ്ട്.ഐപിഎല്ലിൽ ഏറ്റവും കൂടുതൽ തവണ വിരാടിനെ പുറത്താക്കിയ താരമാണ് സന്ദീപ്, അതിനാൽ ഇരുവരും തമ്മിലുള്ള പോരാട്ടം ശ്രദ്ധിക്കേണ്ട ഒന്നായിരിക്കും.രവിചന്ദ്രൻ അശ്വിന്റെയും യുസ്‌വേന്ദ്ര ചാഹലിന്റെയും സ്പിൻ ബൗളിംഗ് ആർസിബി ബാറ്റർമാർക്ക് തലവേദനയുണ്ടാവും.