സഞ്ജുവിന് ആ താരം ഗതി വരുമോ?? മുൻ ഇന്ത്യൻ താരം അവസ്ഥ ഓർത്തു ആരാധകർ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിൽ സ്ഥിരമായി കളിക്കാൻ കഴിയുക.. ഏതൊരു ക്രിക്കറ്റ്‌ താരവും ആഗ്രഹിക്കുന്നത് അതാണ്‌. എന്നാൽ വളരെ അധികം ടാലെന്റട് താരങ്ങളുള്ള ഇന്ത്യൻ ടീമിൽ ഓരോ സ്ഥാനത്തിനും വലിയ മത്സരമാണ് നടക്കുന്നത്. അത് കൊണ്ട് തന്നെ മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടും അനേകം താരങ്ങൾ ദേശീയ ടീമിലേക് പോലും എത്തുന്നില്ല.

അത്തരത്തിലുള്ള താരങ്ങൾ ലിസ്റ്റ് എടുത്താൽ തന്നെ ചർച്ച ചെയ്യുവാൻ ധാരാളം പേരുകൾ ലഭിക്കും. ദേശീയ ടീമിൽ അർഹതയുണ്ടായിട്ടും പലപ്പോഴും അവഗണന സെലക്ഷൻ ടൈമിൽ അടക്കം നേരിട്ട അനേകം താരങ്ങൾ. നിലവിൽ ഇന്ത്യൻ ക്രിക്കറ്റ്‌ ടീം വരാനിരിക്കുന്ന T;20 ക്രിക്കറ്റ്‌ ലോകക്കപ്പിനായി തയ്യാറെടുപ്പുകൾ നടത്തുകയാണ്. വേൾഡ് കപ്പിനുള്ള സ്‌ക്വാഡിനെ പ്രഖ്യാപിച്ചു കഴിഞ്ഞു.

Odi സ്‌ക്വാഡ് പ്രഖ്യാപനം പിന്നാലെ വളരെ ഏറെ ചർച്ചയായ ഒരു പേരാണ് സഞ്ജു വി സാംസൺ. മലയാളി താരം ഒരിക്കൽ കൂടി സെലക്ഷൻ കമ്മിറ്റിയാൽ അവഗണന നേരിട്ടു. സഞ്ജു സാംസൺ ക്രിക്കറ്റ്‌ കരിയറിൽ തന്നെ ലഭിച്ച ഏറ്റവും വലിയ തിരിച്ചടികളിൽ ഒന്നാണ് ഇത്. എന്നാൽ സഞ്ജു മുൻപിൽ ഇനി എന്താണ്??

പലരും നിലവിൽ മലയാളി താരമായ സഞ്ജുവിനെ ഉപമിക്കുന്നത് മുൻ ഇന്ത്യൻ താരം അമ്പാടി റായിഡുവുമായിട്ടാണ്. ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും എല്ലാം അസാധ്യമായ പ്രകടനങ്ങൾ ബാറ്റ് കൊണ്ട് കാഴ്ചവെച്ചിട്ടും ദേശീയ ടീമിൽ പല തവണ അവസരം ലഭിക്കാതെ പോയ താരമാണ് റായിഡു.

2019ലെ ഏകദിന ലോകക്കപ്പ് ടീമിൽ നിന്നും റായിഡുവിനെ പുറത്താക്കിയിരുന്നു.ഇത് വൻ വിവാദമാകുകയും താരം പിന്നീട് വിരമിക്കൽ തീരുമാനം പ്രഖാപിക്കുക കൂടി ചെയ്തിരുന്നു. റായിഡു ഗതി സഞ്ജുവിന് വരല്ലേ എന്നാണ് പല ഫാൻസും അഭിപ്രായം സൗത്താഫ്രിക്കക്ക് എതിരായ ഏകദിന പരമ്പരയിൽ പ്ലെയിങ് ഇലവനിൽ സഞ്ജു എത്തുമോഎന്നത് ആകാംക്ഷ.