കുൽദീപ് മൂക്കിൽ പി ടിച്ചൊരു സഞ്ജു സെലിബ്രേഷൻ 😳😳സഞ്ജു സാംസൺ വിക്കെറ്റ് ആഘോഷം കണ്ടോ!!വീഡിയോ കാണാം

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ ബൗളർമാർ കാഴ്ചവച്ചത്. പേസർമാരായ മുഹമ്മദ്‌ സിറാജും ഷാർദുൽ താക്കൂറും മികച്ച ബൗളിംഗ് പുറത്തെടുത്തപ്പോൾ, കുൽദീപ് യാദവ്, വാഷിങ്ടൺ സുന്ദർ, ശഹബാസ് അഹ്‌മദ്‌ എന്നിവരുടെ അടങ്ങിയ സ്പിൻ യൂണിറ്റും മികച്ചു നിന്നു. 2-1 ന് ഇന്ത്യ വിജയിച്ച പരമ്പരയിലെ മികച്ച താരമായി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിനെ ആണ് തിരഞ്ഞെടുത്തത്.

ഡൽഹി ഏകദിനത്തിൽ ഇന്ത്യയെ ജയത്തിലേക്ക് നയിച്ചതും ബൗളർമാർ ആണ്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ 27.1 ഓവറിൽ 99 റൺസിന് ഇന്ത്യ ഓൾഔട്ട് ആക്കുകയായിരുന്നു. ദക്ഷിണാഫ്രിക്കയെ മൂന്നക്കം കാണുന്നതിനു മുൻപ് പവലിയനിലേക്ക് മടക്കി അയച്ചതിൽ വലിയൊരു പങ്കുവഹിച്ചത് സ്പിന്നർ കുൽദീപ് യാദവ് ആണ്. ഒരു മൈഡൻ ഓവർ ഉൾപ്പടെ 4.1 ഓവർ എറിഞ്ഞ കുൽദീപ് യാദവ്, 18 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് ആണ് വീഴ്ത്തിയത്.

ദക്ഷിണാഫ്രിക്കയുടെ വാലറ്റത്തെ തകർത്ത്, അവരെ അതിവേഗം മടക്കിയത് കുൽദീപ് യാദവ് ആണ്. ഫെഹ്ലുക്വായോ (5), മാർക്കോ ജാൻസൺ (14), ഫോർച്ച്യുൺ (1), നോർട്ജെ (0) എന്നിവരുടെ വിക്കറ്റുകൾ ആണ് കുൽദീപ് യാദവ് വീഴ്ത്തിയത്. ഫെഹ്ലുക്വായോ, നോർട്ജെ എന്നിവരെ ബൗൾഡ് ചെയ്ത കുൽദീപ്, ഫോർച്ച്യുണിനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയും, മാർക്കോ ജാൻസണെ ആവേഷ് ഖാന്റെ കൈകളിൽ എത്തിക്കുകയായിരുന്നു.

ഇന്നിംഗ്സിന്റെ 26-ാം ഓവറിൽ ആണ് കുൽദീപ് യാദവ് രണ്ട് വിക്കറ്റുകൾ വീഴ്ത്തിയത്. ഫോർച്ച്യുണിനെയും നോർട്ജെയേയും തുടർച്ചയായ പന്തുകളിൽ കുൽദീപ് പുറത്താക്കുകയായിരുന്നു. കുൽദീപിന്റെ വിക്കറ്റ് ആഘോഷിക്കാൻ എത്തിയ സഞ്ജുവിന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തമാശക്ക് കുൽദീപിന്റെ മൂക്ക് പിടിച്ച് തിരിച്ചാണ് സഞ്ജു വിക്കറ്റ് നേട്ടം ആഘോഷിച്ചത്.