അളിയാ ആസിഫ് മാറ്റി എറിയെടാ…സഞ്ജുവിന്റെ രാജ തന്ത്രം 😳😳റസ്സലിനെ വീഴ്ത്തിയ മലയാളി പ്ലാൻ കണ്ടോ?? കാണാം വീഡിയോ

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തൂത്തെറിഞ്ഞ് രാജസ്ഥാൻ റോയൽസ്. പൂർണ്ണമായും രാജസ്ഥാൻ ആധിപത്യം സ്ഥാപിച്ച മത്സരത്തിൽ 9 വിക്കറ്റുകളുടെ വിജയമാണ് സഞ്ജുവിന്റെ പടയെ തേടിയെത്തിയത്. മത്സരത്തിൽ രാജസ്ഥാനായി ബാറ്റിംഗിൽ ജെയിസ്വാളും സഞ്ജു സാംസണും തിളങ്ങിയപ്പോൾ ബോളിങ്ങിൽ ചാഹലിന്റെ ഒരു വെടിക്കെട്ട് പ്രകടനം തന്നെയാണ് കാണാൻ സാധിച്ചത്.

എന്തായാലും രാജസ്ഥാനെ സംബന്ധിച്ച് വളരെയധികം ആശ്വാസം നൽകുന്ന വിജയം തന്നെയാണ് കൊൽക്കത്തക്കെതിരെ പിറന്നിരിക്കുന്നത്. കഴിഞ്ഞ മത്സരങ്ങളിലൊക്കെയും വിജയം കൈവിട്ട രാജസ്ഥാന് പ്ലേയോഫ് പ്രതീക്ഷകൾ നിലനിർത്താൻ ഈ പ്രകടനം സഹായിച്ചിട്ടുണ്ട്.മലയാളികളുടെ ചാണക്യ ബുദ്ധിയിൽ അടിപതറി ആൻഡ്രെ റസൽ. രാജസ്ഥാന്റെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിൽ സഞ്ജുവിന്റെയും കെഎം ആസിഫിന്റെയും ചാണക്യ ബുദ്ധിയിൽ റസൽ പുറത്താവുന്നതാണ് കണ്ടത്. മത്സരത്തിൽ ഏതുവിധേനയും കെഎം ആസിഫിനെ ആക്രമിക്കാൻ നിൽക്കുകയായിരുന്നു റസൽ. അതിന്റെ പരിണിതഫലങ്ങൾ കെഎം ആസിഫ് ഓവറിൽ അനുഭവിക്കുകയും ചെയ്തു.

പതിനാലാം ഓവർ എറിയാനെത്തിയ ആസിഫിനെ സർവ്വശക്തിയുമെടുത്ത് റസൽ പ്രഹരിച്ചു. ഓവറിലെ രണ്ടാം പന്തിൽ ആസിഫിനെ ലോങ് ഓഫിന് മുകളിലൂടെ റസൽ സിക്സർ പായിക്കുകയുണ്ടായി.ഇതിനുശേഷം സഞ്ജു സാംസൺ ആസിഫിന്റെ അടുത്ത് വരികയും ചില ഫീൽഡിങ് മാറ്റങ്ങൾ വരുത്തുകയും ചെയ്തു. ഒപ്പം ആസിഫുമായി കുറച്ചധികം സമയം സഞ്ജു സംസാരിച്ചു. ശേഷം അടുത്ത പന്ത്‌ ആസിഫ് ഒരു ഷോർട്ട് ബോളായിയാണ് എറിഞ്ഞത്. റസൽ അത് അടിച്ചകറ്റാൻ ശ്രമിച്ചെങ്കിലും ബാക്വാർഡ് പോയിന്റിൽ നിന്ന അശ്വിന്റെ കൈകളിലേക്ക് പന്ത് എത്തുകയായിരുന്നു. ഇങ്ങനെ സഞ്ജുവിന്റെയും ആസിഫിന്റെയും തന്ത്രത്തിൽ റസൽ പെട്ടുപോയി.

മത്സരത്തിൽ 10 പന്തുകൾ നേരിട്ട് 10 റൺസ് മാത്രമാണ് റസൽ നേടിയത്. ഈ വിക്കറ്റ് മത്സരത്തിന്റെ ആകത്തുകയിൽ വലിയ പങ്കാണ് വഹിച്ചത്.മത്സരത്തിൽ മൂന്ന് ഓവറുകളെറിഞ്ഞ ആസിഫ് 27 റൺസാണ് വിട്ടുനൽകിയത്. തന്റെ സ്പെല്ലിൽ റസലിന്റെ വിക്കറ്റെടുക്കാനും ആസിഫിന് സാധിച്ചു.

3.8/5 - (14 votes)