
മലയാളി ഡാ ……….നമ്മളെ കേറി ചൊറിഞ്ഞാൽ നമ്മൾ കേറി മാന്തും!!! ഹാർഥിക്ക് പാന്ധ്യക്ക് മാസ്സ് മറുപടിയുമായി സഞ്ജു
ഐപിൽ പതിനാറാം സീസണിലെ മറ്റൊരു ക്ലാസ്സിക്ക് ത്രില്ലർ മാച്ചിൽ ശക്തരായ ഗുജറാത്തിനെതിരെ മിന്നും ജയം നേടി സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം. സീസണിലെ നാലാം ജയത്തിലേക്ക് എത്തിയ സഞ്ജുവും കൂട്ടരും പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചു.കഴിഞ്ഞ സീസണിലെ ഫൈനലിൽ തങ്ങളെ തോൽപിച്ച ഹാർഥിക്ക് പാന്ധ്യ നായകനായ ഗുജറാത്തിനെതിരെ മൂന്ന് വിക്കെറ്റ് ത്രില്ലിംഗ് ജയമാണ് രാജസ്ഥാൻ റോയൽസ് നേടിയത്.
ബാറ്റ് കൊണ്ട് ഒരിക്കൽ കൂടി സഞ്ജു സാംസൺ നായകനായ ടീമിന് രക്ഷകരായത് ഹെറ്റ്മയർ ആണ്. അവസാന ഓവറുകളിൽ ഹെറ്റ്മയർ രാജസ്ഥാൻ റോയൽസ് ടീമിന് മനോഹരമായ ഫിനിഷിങ് കൂടി ജയം ഒരുക്കി. കൂടാതെ നായകൻ സഞ്ജുവും ബാറ്റ് കൊണ്ട് തിളങ്ങി. സഞ്ജു സാംസൺ 32 ബോളിൽ 3 ഫോറും 6 സിക്സ് അടക്കം 60 റൺസ് നേടിയപ്പോൾ മാച്ചിലെ ഒരു സംഭവം വീഡിയോയാണ് ഏറ്റവും അധികം വൈറൽ ആയി മാറുന്നത്.
Exactly, Indian team captain hai toh kuch bhi karega kya? Sanju is a better player AND captain than Hardik Pandya and his insecurity clearly shows.
Also, I am pretty sure not a single commentator or ex-player will call out this for obvious reasons.#GTvRR #CricketTwitter https://t.co/xPkLfFEGOl— Navodit Jain (@normieNavodit) April 16, 2023
ഗുജറാത്തിന്റെ വമ്പൻ വിജയ ലക്ഷ്യം പിന്നാലെ ബാറ്റിംഗ് ആരംഭിച്ച രാജസ്ഥാൻ റോയൽസ് ടീമിന് തുടരെ വിക്കറ്റുകൾ നഷ്ടമായി.രണ്ട് വിക്കെറ്റ് നഷ്ടമായ രാജസ്ഥാൻ ടീമിനായി സഞ്ജു സാംസൺ നാലാം നമ്പറിൽ ബാറ്റ് ചെയ്യാൻ എത്തി.ബാറ്റിങ് തുടങ്ങിയ സഞ്ജു സാംസണിനെ നോൺ സ്ട്രൈക്ക് എൻഡിൽ വെച്ചാണ് എതിർ ടീം നായകൻ കൂടിയായ ഹാർഥിക്ക് പാന്ധ്യ പ്രകോപിപ്പിക്കുവാൻ ശ്രമിച്ചത്.സഞ്ജുവിന്റെ വിക്കെറ്റ് വീഴ്ത്താനും കോൺസെൻട്രേഷൻ കളയാനുമുള്ള ഹാർഥിക്ക് ഈ ശ്രമം തകരുന്നതാണ് പിന്നീട് കാണാൻ കഴിഞ്ഞത്.
തുടക്കം കരുതലിൽ കളിച്ചു പിന്നീട് ട്രാക്ക് മാറിയ സഞ്ജു സാംസൺ നമ്പർ 1 സ്പിൻ ബൗളർ കൂടിയായ റാഷിദ് ഖാൻ എതിരെ മൂന്ന് തുടർ സിക്സ് പായിച്ചു ടീമിനെ ജയത്തിലേക്ക് നയിച്ചു. “മലയാളി പയ്യനോട് ആണോ കളി,മോനേ ഹാർദിക്കേ ഇതു വേറെ ആണ് ഇത് ഐറ്റം മലയാളി പയ്യൻ ആണ്.” എന്നൊക്കെയാണ് ക്യാപ്റ്റന്റെ മാന്യത വിട്ട് ഹാർദിക്ക് ഈ ഒരു പ്രവർത്തിയോടുള്ള സോഷ്യൽ മീഡിയ കമന്റുകൾ.
— Cricket Trolls (@CricketTrolls8) April 16, 2023