
യൂസി, ജോസേട്ടാ… കുറച്ച് നേരം ഇരുന്ന് നോക്കാം, ചിലപ്പൊ ബിരിയാണി കിട്ടിയാലോ ?
സ്വയം ട്രോളി ജോസ് ബട്ട്‌ലർ
മുംബൈ ഇന്ത്യൻസിലൂടെയാണ് ഇംഗ്ലീഷ് ബാറ്റർ ജോസ് ബറ്റ്ലർ തന്റെ ഐപിഎൽ കരിയർ ആരംഭിച്ചത്. 2016-ൽ റൈസിംഗ് പൂനെ സൂപ്പർജിയന്റിനെതിരെ ഐപിഎൽ അരങ്ങേറ്റം കുറിച്ചു. 2016, 2017 സീസണുകളിൽ മുംബൈ ഇന്ത്യൻസിന്റെ ഭാഗമായിരുന്ന ജോസ് ബറ്റ്ലർ, 2018-ലാണ് രാജസ്ഥാൻ റോയൽസിൽ എത്തിയത്. തുടർന്ന് കഴിഞ്ഞ ആറ് സീസണുകളിൽ ആയി അദ്ദേഹം രാജസ്ഥാൻ റോയൽസിന് വേണ്ടി കളിക്കുന്നു. ഇതിനോടകം 96 ഐപിഎൽ മത്സരങ്ങൾ ജോസ് ബറ്റ്ലർ കളിച്ചിട്ടുണ്ട്.
എന്നാൽ, കഴിഞ്ഞ 10 ഐപിഎൽ ഇന്നിങ്സിൽ 5 തവണയാണ് ജോസ് ബറ്റ്ലർ ഡക്കിന് പുറത്തായത്. അതായത്, 2023 ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ഈ ഇംഗ്ലീഷ് ഓപ്പണർ 5 തവണ റൺ ഒന്നും എടുക്കാതെ പുറത്തായി. ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിലാണ് ജോസ് ബറ്റ്ലർ പൂജ്യത്തിന് പുറത്തായത്. ഇതോടെ ഒരു നാണക്കേടിന്റെ റെക്കോർഡ് കൂടി അദ്ദേഹത്തിന്റെ പേരിൽ ആയിരിക്കുകയാണ്.
അതായത്, ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ തവണ ഡക്കിന് പുറത്താകുന്ന കളിക്കാരനായി മാറിയിരിക്കുകയാണ് ജോസ് ബറ്റ്ലർ. തികച്ചും വിപരീത കോണിലുള്ള രണ്ട് കണക്കുകൾ ആണ് ഇത്. ഒടുവിൽ നടന്ന 10 ഇന്നിങ്സുകളിലെ പ്രകടനം അദ്ദേഹത്തിന്റെ ഫോമില്ലായ്മയേ സൂചിപ്പിക്കുന്നുണ്ടെങ്കിലും, ഇന്നും രാജസ്ഥാൻ റോയൽസ് ബാറ്റിംഗ് നിരയിലെ തല ഉയർന്ന താരം തന്നെയാണ് ജോസ് ബറ്റ്ലർ. കഴിഞ്ഞ ഐപിഎൽ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ അഭിവാജ്യ ഘടകം ആയിരുന്ന ജോസ് ബറ്റ്ലറെ വരും സീസണുകളിലും അവർ നിലനിർത്തു എന്ന് പ്രതീക്ഷിക്കാം.
ഇതിനിടെ രാജസ്ഥാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ രസകരമായ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ് ശ്രദ്ധിക്കപ്പെടുന്നത്. പിബികെഎസിനെതിരായ ആർആർ വിജയത്തിന് ശേഷം, ക്യാപ്റ്റൻ സഞ്ജു സാംസൺ യുസ്‌വേന്ദ്ര ചാഹലിനും ജോസ് ബട്ട്‌ലറുമൊത്തുള്ള ഒരു ഫോട്ടോ പങ്കിട്ടു, അവിടെ മൂവരും ഔട്ട്‌ഫീൽഡിൽ കുറച്ച് വെള്ളക്കുപ്പികൾ മുന്നിൽ വെച്ചുകൊണ്ട് ചാറ്റ് ചെയ്യുന്നത് കാണാൻ കഴിയും. മലയാളം സിനിമയായ വൺ മാൻ ഷോയിലെ സലിം കുമാറിന്റെ ഹിറ്റ് ഡയലോഗിനെ പരാമർശിച്ച് സാംസൺ ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നൽകി.”യൂസി, ജോസേട്ടാ… കുറച്ച് നേരം ഇരുന്ന് നോക്കാം, ചിലപ്പൊ ബിരിയാണി കിട്ടിയാലോ ?” എന്നായിരുന്നു പോസ്റ്റ്. അതിന് ബട്‌ലറുടെ കമന്റുവന്നു. ബിരിയാണി അല്ലെന്നും, ഡക്ക് പാന്‍കേക്കാണെന്നുമാണ് ബട്‌ലര്‍ കമന്റിട്ടത്.
View this post on Instagram