രണ്ട് ഷോട്ടുകൾ കുറഞ്ഞു പോയി 😳😳തോൽവിക്ക് പിന്നാലെ അഭിപ്രായവുമായി സഞ്ജു സാംസൺ

സഞ്ജു സാംസൺ സഞ്ജു സാംസൺ ആർപ്പുവിളികൾ ഇപ്പോൾ ഇന്ത്യൻ ടീം ഏതൊരു ഗ്രൗണ്ടിൽ ചെന്നാലും ഉയർന്നു കേൾക്കുന്ന ഒരു പേരാണ്. അതെ ചുരുങ്ങിയ സമയം കൊണ്ട് സഞ്ജു സാംസൺ സൃഷ്ടിച്ച തരംഗമതാണ്. ഇന്നലെ സൗത്താഫ്രിക്കക്ക് എതിരായ ഒന്നാം ഏകദിന മാച്ചിൽ ടീം ഇന്ത്യ 9 റൺസ് വമ്പൻ തോൽവി വഴങ്ങുമ്പോൾ എല്ലാം അർഥത്തിലും ഒരു പോരാളി രൂപത്തിൽ തലകൾ ഉയർത്തിയാണ് സഞ്ജു സാംസൺ മടങ്ങിയത്.

ആവിശ്വസനീയ രൂപത്തിൽ ടോപ് ഓർഡർ വിക്കറ്റുകൾ നഷ്ടമായി വെറും 51 റൺസിൽ നാല് വിക്കറ്റുകൾ നഷ്ടമായ ടീം ഇന്ത്യക്ക് പിന്നീട് രക്ഷകനായി മാറിയത് സഞ്ജു സ്പെഷ്യൽ ഇന്നിങ്സ് തന്നെ.വെറും 63 പന്തുകളിൽ നിന്നും 86 റൺസ് പായിച്ച സഞ്ജു സാംസൺ ഇന്ത്യക്ക് ഒരുവേള എക്കാലവും ഓർത്തിരിക്കാൻ കഴിയുന്ന ജയം നൽകും എന്നാണ് എല്ലാവരും കരുതിയത്. പക്ഷെ അവസാന ബോളുകളിൽ സഞ്ജുവിന് പിഴച്ചു. ഇന്നലെ മത്സരശേഷം തന്റെ പ്ലാനുകൾ അവസാന ഓവറിൽ എങ്ങനെയെന്ന് സഞ്ജു സാംസൺ വെളിപ്പെടുത്തി. താരം വാക്കുകൾ ഇതിനകം തന്നെ വൈറലായി മാറി കഴിഞ്ഞു.

“അവസാന ഓവറില്‍ 30 റണ്‍സ് ഇന്ത്യക്ക് മാച്ച് ജയിക്കാൻ വേണമെന്നിരിക്കെ 1 സിക്സും 3 ഫോറുമാണ് സഞ്ജു സാംസൺ നേടാൻ കഴിഞ്ഞത് മാച്ച് പിന്നാലെ സഞ്ജു തന്റെ അവസാന ഓവറിലെ പ്ലാൻ എന്തായിരുന്നു എന്ന് വിശദമാക്കി.24 റണ്‍സ് അവസാന ഓവറിൽ ടീമിന് ജയിക്കാൻ വേണമെങ്കിലും എനിക്ക് 4 സിക്സ് അടിക്കാനുള്ള ആത്മവിശ്വാസം ഉണ്ട് എന്ന് പറഞ്ഞ സഞ്ജു താൻ പ്രകടനത്തിൽ ഹാപ്പിയെന്നും തുറന്ന് പറഞ്ഞു.

“സൗത്താഫ്രിക്കൻ ബൌളിംഗ് നിര വളരെ മനോഹരമായി തന്നെ ബോൾ ചെയ്യുകയായിരുന്നു. ഷംസി അൽപ്പം വീക്ക്‌ ആയി. അതിനാൽ തന്നെ എനിക്ക് ഉറപ്പുണ്ട് അവസാന ഓവറിൽ അദ്ദേഹത്തെ വീഴ്ത്താൻ കഴിയുമെന്ന്.ഷംസി അവസാന ഓവര്‍ എറിയുമെന്ന് എനിക്ക് ഉറപ്പുണ്ട് ആയിരിന്നു.ലാസ്റ്റ് ഓവറിൽ രണ്ട് ഷോട്ടുകള്‍ കുറഞ്ഞുപോയി അതാണ്‌ തോൽവിക്ക് കാരണമായി മാറിയത്. എങ്കിലും ഞാൻ എന്റെ പ്രകടനത്തിൽ ഏറെ ഹാപ്പിയാണ് ” സഞ്ജു സാംസൺ അഭിപ്രായം വിശദമാക്കി.