150 പ്ലസ് സ്ട്രൈക്ക് റേറ്റ് ആവറേജ് 40 പ്ലസ്!! സഞ്ജു ഇനി എന്ത് ചെയ്യണം

ഈ മാസം അവസാനം ആരംഭിക്കാനിരിക്കുന്ന ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്താതിരുന്നത് ആരാധകർക്ക് വലിയ നിരാശയായി. സഞ്ജുവിനെ സ്റ്റാൻഡ് ബൈ ആയിട്ട് പോലും ടീമിൽ ഉൾപ്പെടുത്തിയില്ല എന്നറിഞ്ഞപ്പോൾ ആരാധർ ഞെട്ടിപ്പോയി. വീണ്ടും മലയാളി താരത്തോടുള്ള കനത്ത അവഗണനയാണ് ഇന്ത്യൻ സെലക്ടർമാരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്.

സമീപകാലത്ത് മികച്ച ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന വിരാട് കോഹ്ലി, ഋഷഭ് പന്ത്, ഏറെ നാൾക്കുശേഷം ടീമിൽ തിരിച്ചെത്തിയ കെഎൽ രാഹുൽ എന്നിവരെ 15 അംഗ ടീമിൽ ഉൾപ്പെടുത്തിയപ്പോൾ, ശ്രേയസ് അയ്യരെ സ്റ്റാൻഡ് ബൈ ടീമിലും ഉൾപ്പെടുത്തി. എന്നാൽ, കഴിഞ്ഞ കുറച്ച് മത്സരങ്ങളുടെ കണക്കുകൾ പരിശോധിച്ചാൽ പ്രകടനത്തിന്റെ കാര്യത്തിൽ സഞ്ജു ശ്രേയസ് അയ്യരെക്കാളും ഋഷഭ് പന്തിനെക്കാളും ഏറെ മുൻപിലാണെന്ന് വ്യക്തമാവും.

ഈ വർഷം 6 ടി20 മത്സരങ്ങളാണ് സഞ്ജു ഇന്ത്യൻ ടീമിനായി കളിച്ചത്. അവസരം ലഭിച്ചപ്പോൾ എല്ലാം മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജു, കളിച്ച 5 ഇന്നിംഗ്സുകളിൽ നിന്ന് ഒരു അർധ സെഞ്ച്വറി ഉൾപ്പടെ 44.75 ശരാശരിയിൽ 179 ഫ്രണ്ട്സ് നേടിയിട്ടുണ്ട്. ഇതിൽ, ഏറ്റവും ഒടുവിൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന അഞ്ചാം ടി20 യിൽ 130 സ്ട്രൈക്ക് റേറ്റിൽ സഞ്ജു 15 റൺസ് എടുത്തിരുന്നു.

ഒരു വിക്കറ്റ് കീപ്പർ എന്നതിലുപരി ബാറ്റിംഗ് ഓർഡറിൽ ഏതു പൊസിഷനിലും കളിക്കാൻ കഴിയുന്ന ഒരു ബാറ്റർ എന്ന നിലയിലും സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താവുന്നതാണ്. എന്നാൽ, പ്രധാന ടൂർണമെന്റ്കളിൽ നിന്ന് ഉൾപ്പെടെ സഞ്ജുവിനെ തഴയുന്ന ഈ പ്രവണത അദ്ദേഹത്തിന്റെ തുടക്കകാലം മുതൽ തുടരുന്നതാണ്. സെലക്ടർമാരുടെ ഈ നടപടിയിൽ സഞ്ജു സാംസൺ ആരാധകർ കടുത്ത വിയോജിപ്പ് സോഷ്യൽ മീഡിയയിൽ അടക്കം പ്രകടിപ്പിക്കുന്നുണ്ട്