ഇത് എന്റെ ഫാൻസിനുള്ളത്😳😳😳റബാഡയെ സിക്സ് തൂക്കി സഞ്ജു സാംസൺ!!കാണാം വീഡിയോ

മലയാളി ക്രിക്കറ്റ്‌ താരമായ സഞ്ജു സാംസൺ വീണ്ടും ഒരിക്കൽ കൂടി ക്രിക്കറ്റ്‌ ലോകത്ത് നിന്നും നേടുകയാണ്. ഒന്നാം ഏകദിന മത്സരത്തിൽ സൗത്താഫ്രിക്കക്ക് എതിരെ അവസാന ഓവർ വരെ ഇന്ത്യക്ക് ജയം നൽകാൻ പൊരുതിയ സഞ്ജു കൂൾ ഇന്നിങ്സിൽ കൂടി രണ്ടാം ഏകദിന മാച്ചിലും ഞെട്ടിക്കുകയാണ്.

രണ്ടാം ഏകദിന മാച്ചിൽ ഇന്ത്യൻ ടീം ഏഴ് വിക്കറ്റ് ജയം നെടുമ്പോൾ കയ്യടികൾ ഒരിക്കൽ സഞ്ജു സാംസൺ കരസ്ഥമാക്കുകയാണ്. ശ്രേയസ് അയ്യർ സെഞ്ച്വറിയുമായി തിളങ്ങിയ മാച്ചിൽ അവസാന ഓവറുകളിൽ സഞ്ജു സാംസൺ വളരെ കൂൾ ഇന്നിങ്സ് കാഴ്ചവെച്ചു. വെറും 36 പന്തില്‍ 1 ഫോറും 1 സിക്സും സഹിതം 30 റണ്‍സ് ആയി സഞ്ജു സാംസൺ തിളങ്ങിയപ്പോൾ നാലാം വിക്കറ്റിലെ ശ്രെയസ് അയ്യർ: സഞ്ജു സാംസൺ കൂട്ടുകെട്ട് ജയത്തിൽ നിർണായകം ആയി.

സഞ്ജു ഒരിക്കൽ കൂടി തന്റെ ഫിനിഷർ റോൾ മനോഹരമാക്കിയത് ക്രിക്കറ്റ്‌ ലോകവും വാനോളം പുകഴ്ത്തുകയാണ്.അതേസമയം ഇന്നത്തെ മാച്ചിൽ സഞ്ജു സാംസൺ പായിച്ച ഒരു സിക്സ് വീഡിയോ ഏറ്റെടുക്കുകയാണ് ക്രിക്കറ്റ്‌ ലോകവും ഫാൻസ്‌ എല്ലാം.

സൗത്താഫ്രിക്കൻ പേസർ റബാഡക്ക് എതിരെ സഞ്ജു സാംസൺ കളിച്ച ഒരു വമ്പൻ സിക്സ് കാണികളെ അടക്കം ഞെട്ടിച്ചു.സഞ്ജു അടിച്ച ഒരു സിക്സാകട്ടെ 95 മീറ്ററാണ് പിന്നിട്ടത്.