പിറകിൽ സഞ്ജു നിൽക്കുന്നത് മറന്നോ 😱😱മി ന്നൽ സ്റ്റമ്പിങ്ങുമായി സഞ്ജു!! സൂപ്പർ സ്പീഡ് സ്റ്റമ്പിങ് കാണാം

വെസ്റ്റ് ഇൻഡീസ് എതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പര 3-0ന് ക്ലീൻ സ്വീപ്പ് ചെയ്ത് ഇന്ത്യൻ ടീം. ഇന്നലെ നടന്ന അവസാന മാച്ചിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യൻ ജയം. ഇതോടെ വെസ്റ്റ് ഇന്ത്യൻ മണ്ണിൽ ആദ്യമായി ഇന്ത്യൻ ടീം ഒരു ഏകദിന ക്രിക്കറ്റ്‌ പരമ്പര തൂത്തുവാരി.പല തവണയായി മണിക്കൂറുകൾ മഴ മുടക്കം സൃഷ്ടിച്ച മത്സരത്തിൽ 98 റൺസ്‌ അടിച്ച ഗില്ലാണ് മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയത് എങ്കിൽ വിക്കെറ്റ് കീപ്പർ സഞ്ജു കീപ്പിംഗ് മികവിനാൽ കയ്യടികൾ നേടി.

വെസ്റ്റ് ഇൻഡീസ് എതിരായ പരമ്പരയിൽ ഉടനീളം വിക്കറ്റിന് പിന്നിൽ തിളങ്ങിയ സഞ്ജു വി സാംസൺ ഒരിക്കൽ കൂടി തന്റെ മികവ് എന്തെന്ന് തെളിയിച്ചു.ഇന്നലെ ബാറ്റ് കൊണ്ട് തിളങ്ങാൻ സഞ്ജു എത്തിയെങ്കിലും പക്ഷേ മഴ താരത്തിനും ഇന്ത്യൻ ടീമിനും മുൻപിൽ വില്ലനായി മാറി. സഞ്ജു ഏഴ് ബോളിൽ ആകെ നേടിയത് 6 റൺസാണ്. എന്നാൽ വിക്കെറ്റ് പിന്നിൽ സഞ്ജു കാഴ്ചവെച്ചത് അസാധ്യ സേവുകൾ.കൂടാതെ അതിവേഗത്തിൽ ഒരു സ്റ്റമ്പിങ് കൂടി സഞ്ജുവിൽ നിന്നും പിറന്നു.

വെസ്റ്റ് ഇൻഡീസ് ഇന്നിങ്സിലെ പത്താമത്തെ ഓവറിലാണ് സഞ്ജു സൂപ്പർ സ്റ്റമ്പിങ് നടത്തിയത്. യൂസ്വേന്ദ്ര ചാഹൽ മനോഹരമായ ബോളിൽ ക്രീസിൽ നിന്നും ചാടി ഇറങ്ങി ഷോട്ടിനായി ശ്രമിച്ച ഷായ് ഹോപ്പിന് പിഴച്ചപ്പോൾ മി ന്നൽ വേഗത്തിൽ സഞ്ജു സ്റ്റമ്പിങ് പൂർത്തിയാക്കി. സഞ്ജു ഈ ഒരു സ്റ്റമ്പിങ് വീഡിയോ ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ അടക്കം ട്രെൻഡ് ആയി മാറി കഴിഞ്ഞു.

Rate this post