ധോണിയാകാൻ നോക്കി പിഴച്ച് സഞ്ജു 😱😱വഴക്ക് പറഞ്ഞ് ഗവാസ്ക്കർ

നവി മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിലും ബാറ്റിംഗിൽ പരാജയപ്പെട്ട് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ. മത്സരത്തിൽ, ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങേണ്ടി വന്ന റോയൽസ്, ഇന്നിംഗ്സിന്റെ തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി വലിയ തിരിച്ചടി നേരിട്ടു.

ഇന്നിംഗ്സിന്റെ 3-ാം ഓവറിൽ തന്നെ സ്റ്റാർ ബാറ്റർ ജോസ് ബറ്റ്ലറെ (7) നഷ്ടമായപ്പോൾ, സ്വാഭാവികമായും എല്ലാവരും സഞ്ജു സാംസണെയാണ്‌ പ്രതീക്ഷിച്ചത്. എന്നാൽ, അപ്രതീക്ഷിതമായി ആർ അശ്വിൻ (50) ക്രീസിലെത്തുകയും അർധ സെഞ്ച്വറി നേടുകയും ചെയ്തു. തുടർന്ന്, 4-ാം നമ്പറിൽ ദേവ്ദത് പടിക്കലും (48) മികച്ച ബാറ്റിംഗ് കാഴ്ചവെച്ചപ്പോൾ അഞ്ചാമനായി ക്രീസിലെത്തിയ സഞ്ജുവിന് കാര്യങ്ങൾ പ്ലാൻ ചെയ്ത പ്രകാരം നടന്നില്ല.

ഇന്നിംഗ്സിന്റെ 15-ാം ഓവറിൽ ക്രീസിലെത്തിയ സഞ്ജു സാംസൺ, സ്വയം ഒരു ഫിനിഷറുടെ റോൾ ഏറ്റെടുത്ത് അവസാന ഓവറുകളിൽ തകർത്തടിച്ച് ടീമിനെ മികച്ച സ്കോറിൽ എത്തിക്കാം എന്നാണ് കരുതിയിരുന്നത്. എന്നാൽ, 4 പന്തിൽ 6 റൺസ് മാത്രം നേടിയ സഞ്ജു, നോർട്ജെയുടെ ബോൾ ഉയർത്തിയടിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഷാർദുൽ താക്കൂറിന്റെ ക്യാച്ചിൽ കുടുങ്ങി.

ഇതോടെ മുൻ ഇന്ത്യൻ ഇതിഹാസം സുനിൽ ഗവസ്ക്കാറുടെ നിർദേശം ശരിയാവുകയാണ്. സഞ്ജു ടോപ് ഓർഡറിൽ ഇറങ്ങി ടീമിന്റെ ബാറ്റിംഗ് ഉത്തരവാദിത്തം ഏറ്റെടുക്കണം എന്നായിരുന്നു ഗവാസ്‌കറുടെ നിർദേശം. “സഞ്ജു 4 അല്ലെങ്കിൽ 3 നമ്പറിൽ ഇറങ്ങണം. ടോപ് ഓർഡറിൽ ഇറങ്ങി ടീമിന്റെ ബാറ്റിംഗ് ഉത്തരവാദിത്തം ഏറ്റെടുക്കണം,” ഗവാസ്‌കർ നേരത്തെ പറഞ്ഞിരുന്നു.