ബുംറ ഈ ഒരു മുഖം എനിക്ക് ഇഷ്ടമല്ല 😱 കാരണം വെളിപ്പെടുത്തി മഞ്ജരേക്കർ

ഇന്ത്യ : സൗത്താഫ്രിക്ക രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരത്തിൽ 7 വിക്കറ്റ് ജയവുമായി എതിരാളികൾ കയ്യടി നേടിയെങ്കിലും ഇന്ത്യൻ ടീം പ്രതീക്ഷകൾ ഒന്നും തന്നെ കൈവിട്ടിട്ടില്ല. ജനുവരി 11ന് ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിൽ ജയിക്കാൻ കഴിയുമെന്ന് ടീം ഇന്ത്യ വിശ്വസിക്കുന്നു.

എന്നാൽ അനേകം നിമിഷങ്ങൾ സമ്മാനിച്ചാണ് രണ്ടാം ടെസ്റ്റ്‌ മത്സരം അവസാനം കുറിച്ചത്. നാല് ദിനവും ഇരു ടീമുകളും ശക്തമായ പോരാട്ടമാണ് പുറത്തെടുത്തത്.40 വിക്കറ്റുകളും വീണ മത്സരത്തിൽ ഇന്ത്യൻ ബാറ്റിങ് നിരയുടെ തകർച്ചക്ക് ഒപ്പം ചർച്ചയായി മാറിയത് മൂന്നാം ദിനം ഇന്ത്യൻ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിനിടയിൽ നടന്ന ഒരു സംഭവമാണ്. ഇന്ത്യൻ പേസർ ബുംറയും സൗത്താഫ്രിക്കൻ ഫാസ്റ്റ് ബൗളർ മാർക്കോ ജാൻസനുമാണ് മൈതാനത്തിൽ പരസ്പരം പോരാടിയത്.

ബാറ്റിംഗ് എത്തിയ ബുംറക്ക്‌ എതിരെ തുടർ ബൗൺസറുകൾ എറിഞ്ഞ മാർക്കോ ജാൻസൻ ശേഷം ബുംറയുമായി കയർത്ത് സംസാരിച്ചത്തോടെയാണ് രംഗം മോശമായി മാറിയത്. ശേഷം രണ്ട് താരങ്ങളും പരസ്പരം വാക് തർക്കത്തിൽ ഏർപ്പെട്ടത്തോടെ ഓൺ ഫീൽഡ് അമ്പയർമാർ ഇടപെടുകയായിരുന്നു. ഒരുവേള വാക് തർക്കം മൂർച്ഛിച്ചത് ഇരു ടീമിലെ താരങ്ങളെയും ഞെട്ടിച്ചു. ഈ വിഷയത്തിൽ ബുംറക്ക്‌ ഒരു ഉപദേശം നൽകുകയാണ് മുൻ ഇന്ത്യൻ താരം സഞ്ജയ്‌ മഞ്ജരേക്കർ.

“വളരെ അധികം ദേഷ്യത്തിലാണ് ബുംറയെ നമുക്ക് കാണാൻ സാധിച്ചത്. ഞാൻ ഒരിക്കലും ഇങ്ങനെയൊരു ബുംറയെ കാണാൻ ആഗ്രഹിക്കുന്നില്ല.എല്ലാ കാര്യത്തിലും ഏറെ ചിരിക്കുന്ന ബുംറയെ കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ബുംറയുടെ ഈ മുഖം എനിക്ക് ഇഷ്ടമല്ല.എല്ലാ അർഥത്തിലും ജസ്‌പ്രീത് ബുംറയെ സംബന്ധിച്ചിടത്തോളം ഈ ദേഷ്യം വരുന്ന മുഖം തന്നെ അത്രത്തോളം നല്ലതല്ല. കൗതുകകരമാണ് ഈ വിധത്തിൽ സംഭവങ്ങൾ ഇംഗ്ലണ്ടിലും സമാനമായി സംഭവിച്ചു.” സഞ്ജയ്‌ മഞ്ജരേക്കർ നിരീക്ഷിച്ചു.