ഗ്രൗണ്ടിലെ താറാവുകൾ അടിപൊളി!!!ഇംഗ്ലണ്ടിനെ ട്രോളി ബുംറയുടെ ഭാര്യ!! വീഡിയോ കാണാം

ഇന്ത്യ : ഇംഗ്ലണ്ട് ഓവർ ഏകദിന മത്സരത്തിൽ ഇംഗ്ലണ്ട് സംഘം നേരിട്ടത് വൻ നാണക്കേട്. ഒന്നാമത്തെ ഏകദിനത്തിൽ 10 വിക്കറ്റിന്റെ വമ്പൻ തോൽവി വഴങ്ങിയ ആതിഥെയ ടീമിനെ തകർത്തത് ഇന്ത്യൻ സ്റ്റാർ പേസർ ജസ്‌പ്രീത് ബുംറ തന്നെ.തന്റെ ഒന്നാം ഓവറിൽ റോയ്, റൂട്ട് എന്നിവർ വിക്കെറ്റ് വീഴ്ത്തി തുടങ്ങിയ ബുംറ കളിയിൽ ആകെ 6 വിക്കറ്റുകൾ സ്വന്തമാക്കി.

ബുംറയുടെ മികച്ച ബൗളിംഗ് സ്പെല്ലിൽ ഇംഗ്ലണ്ട് ബാറ്റിങ് നിര തകർന്നപ്പോൾ ഇംഗ്ലണ്ട് ഇന്നിങ്സ് 110 റൺസിൽ അവസാനിച്ചു.ഓവർ ഗ്രൗണ്ടിൽ തന്നെ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച പ്രകടനമാണ് ബുംറ കാഴ്ചവെച്ചത്. എന്നാൽ ഇപ്പോൾ ബുംറക്കൊപ്പം ഏറ്റവും അധികം ചർച്ചയായി മാറുന്നത് ബുംറ ഭാര്യയും കൂടാതെ അവതാരികയുമായ സഞ്ന ഗണേഷന്റെ വാക്കുകളാണ്. ഒന്നാം ഏകദിന മത്സരത്തിനിടയിലാണ് സഞ്ജന ഇംഗ്ലണ്ട് ടീമിനെയും ഫാൻസിനെയും തന്നെ കളിയാക്കിയത്.

നാല് ഇംഗ്ലണ്ട് താരങ്ങളാണ് ടോപ് സിക്സ് ബാറ്റ്‌സ്മാന്മാരിൽ ബുംറക്ക്‌ മുൻപിൽ വീണത്. ഇത് ചൂണ്ടികാട്ടിയാണ് സഞ്ന ഇംഗ്ലണ്ടിനെ ട്രോളിയത്.ഷോയുടെ ഭാഗമായിട്ടാണ് സഞ്ജനയുടെ ഈ ഒരു പരാമർശം.” കളി കാണാൻ ഇപ്പോൾ താല്പര്യമില്ലാത്ത ഇംഗ്ലണ്ട് ഫാൻസ്‌ കൂടുതലായി ഇവിടെ കറങ്ങി നടക്കുന്നുണ്ട്. എന്നാൽ നമ്മൾ ഇന്ന് ഇപ്പോൾ പോകുന്നത് അവർക്ക് അടക്കം ഒട്ടും തന്നെ പോകാൻ താല്പര്യം ഇല്ലാത്ത ഒരു സ്റ്റാളിലേക്കാണ്.ക്രിസ്പി ഡക്ക് എന്നാണ് ആ സ്റ്റാൾ പേര് ” സഞ്ജന ഇപ്രകാരം പരിഹാസം വിശദമാക്കി

അതേസമയം സഞ്ജനയുടെ ഈ ഒരു രസകരമായ ട്രോൾ അവതരണം സോഷ്യൽ മീഡിയയിൽ അടക്കം ട്രെൻഡ് ആയി മാറി കഴിഞ്ഞു. സഞ്ജനയുടെ ഈ വാക്കുകൾ അതിരുകടന്ന വാക്കുകൾ അല്ലേ എന്നും ചില ക്രിക്കറ്റ്‌ പ്രേമികൾ ചോദിക്കുന്നുണ്ട്