ചുമപ്പിൽ ഗ്ലാമറസ് ആയി സാനിയ ഇയ്യപ്പൻ|Saniya Iyyappan Glamorous Photos

ഒരേസമയം നർത്തകയായും അഭിനയത്രി ആയും തിളങ്ങുന്ന താരമാണ് സാനിയ ഇയ്യപ്പൻ. 2018ൽ പുറത്തിറങ്ങിയ ക്യൂൻ എന്ന ചിത്രത്തിലെ നായിക വേഷമാണ് സാനിയയുടെ കരിയറിൽ ബ്രേക്ക് ആയതെങ്കിലും അതിനും മുൻപേ പ്രേക്ഷകർക്ക് ഏറെ പരിചിതമായ മുഖമായിരുന്നു സാനിയ. മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന ഡാൻസ് റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായാണ് സാനിയ ആദ്യമായിട്ട് ടെലിവിഷൻ പ്രേക്ഷകർക്ക് മുൻപിൽ എത്തിയത്.

ഷോയിലെ മികച്ച പ്രകടനം സാനിയയെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട നർത്തകയാക്കി മാറ്റി. പിന്നീട് ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചു കൊണ്ടാണ് അഭിനയരംഗത്തേക്ക് സാനിയ കാലെടുത്തു വച്ചത്. തൊട്ടടുത്ത വർഷങ്ങളിൽ അപ്പോത്തിക്കിരിയിൽ സുരേഷ് ഗോപിയുടെ മകളായും എന്ന് നിൻറെ മൊയ്തീനിൽ പാർവതിയുടെ കുട്ടിക്കാലം അവതരിപ്പിച്ചും സാനിയ ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് പ്രേതം 2, ലൂസിഫർ, ദ പ്രീസ്റ്റ്, സല്യൂട്ട് തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലും സാനിയക്ക് അവസരം ലഭിച്ചു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സാനിയയുടെ ഡാൻസ് റീലുകൾക്കും ഏറെ ആരാധകരാണ് ഉള്ളത്. ഡാൻസ് റീലുകളോട് ഒപ്പം തന്നെ താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെടാറുണ്ട്. അഭിനയത്തിനും നൃത്തത്തിനും പുറമേ മോഡലിങ്ങിലും ഏറെ താല്പര്യമുള്ള സാനിയയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ഏറെ ആരാധകരാണ് ഉള്ളത്.

പലപ്പോഴും സാനിയയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്ന സദാചാരവാദികൾക്ക് കുറിക്ക് കൊള്ളുന്ന മറുപടിയും നൽകാൻ താരം മടിക്കാറില്ല. ഇത്തവണയും അതീവ ഗ്ലാമർ ലുക്കിൽ തന്നെയാണ് സാനിയയുടെ ഫോട്ടോഷൂട്ട് . മിനി റെഡ് റാപ്പ് ഡ്രെസ്സിൽ ആണ് ഇക്കുറി സാനിയ തിളങ്ങിയിരിക്കുന്നത്. തൻറെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് താരം ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ലിസ് ഡിസൈൻസ് ആണ് താരത്തിന്റെ ഔട്ട്‌ ഫിറ്റ് തയ്യാറാക്കിയിരിക്കുന്നത്. സ്മിജി കെ ടി യാണ് സ്റ്റൈലിസ്റ്റ്. സെലിബ്രിറ്റി ഫോട്ടോഗ്രാഫറായ ജിബിൻ ആർട്ടിസ്റ്റ് ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.