ഇതിലും വലിയ ബർത്ത്ഡെ വിഷ് സ്വപ്നങ്ങളിൽ മാത്രം..!! പേഴ്‌സണൽ ജിം ട്രൈനറിന്റെ ബർത്ത്ഡെ വിഷ് ചെയ്ത് സാനിയ..!! | Saniya Iyyappan Birthday wish to her Gym Trainer

Saniya Iyyappan Birthday wish to her Gym Trainer : സാനിയ ഇയ്യപ്പൻ മലയാള സിനിമയിലെ യുവതാരമാണ്. സാനിയ ഇയ്യപ്പന്‍ മലയാള സിനിമയിലെത്തുന്നത് 2014 ല്‍ ബാല്യകാല സഖിയിലൂടെയായിരുന്നു. കൂടാതെ അതേ വര്‍ഷം തന്നെ അപ്പോത്തിക്കിരി എന്ന ചിത്രത്തിലും അഭിനയിച്ചു. ക്വീൻ സിനിമയിൽ തനിക്കൊപ്പം അഭിനയിച്ചവർ പലരും പിന്നീട് സിനിമകൾ ചെയ്തപ്പോൾ തനിക്ക് മാത്രം അവസരങ്ങൾ ഒന്നും കിട്ടിയില്ലെന്ന് സാനിയ മുൻപ് തുറന്ന് പറഞ്ഞിരുന്നു.

സമൂഹ മാധ്യമങ്ങളിൽ സജീവ സാന്നിധ്യമാണ് താരം തന്റെ യാത്രകളും വിശേഷങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോൾ താരത്തിന്റെതായി ശ്രദ്ധ നേടുന്നത് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ ആണ്. തന്റെ പേഴ്‌സണൽ ജിം ട്രൈനറിന്റെ ബർത്ത്ഡെ വിഷ് ചെയ്യത് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. ലൈഫ് സ്റ്റൈൽ വെൽനെസ് കോച്ച് ആയ റാഹിബ് മുഹമ്മദിനെയാണ് താരം

വിഷ് ചെയ്തത്. ഐ ആം നോട് സേഫ്, നൗ ദാറ്റ്‌ എവെരി വൺ ബര്ത്ഡേ വിഷസ് ഹാവ് വോൺ ഓഫ് ഹിയർ ഈസ് എ ഗ്രേറ്റ് ബിഗ് വൺ ഫ്രം മീ, ഹാപ്പി ബിലേറ്റഡ് വിഷസ് ഭീകരാ എന്നാണ് സാനിയ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചത്. സാനിയ ഏറ്റവും ഒടുവിൽ അഭിനയിച്ചത്സാറ്റര്‍ഡേ നൈറ്റ് എന്ന ചിത്രത്തിലാണ്.

റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും കായംകുളം കൊച്ചുണ്ണി എന്ന വിജയ ചിത്രത്തിനു ശേഷം ഒന്നിച്ച ചിത്രമാണിത്. നവീൻ ഭാസ്‌കറാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.ദുബൈ, ബെംഗളൂരു, മൈസൂര്‍ എന്നിവിടങ്ങളിൽ ചിത്രീകരിച്ച സിനിമ അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് തന്നെ ആണ് നിര്‍മ്മിച്ചിരിക്കുന്നത്. സിജു വില്‍സണ്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, മാളവിക, പ്രതാപ് പോത്തന്‍, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Rate this post