കീപ്പർ !! ബാറ്റ്‌സ്മാൻ !! ക്യാപ്റ്റൻ 😱 എല്ലാം സഞ്ജുവിൽ ഭദ്രം :വാനോളം പുകഴ്ത്തി കുമാർ സംഗക്കാര

ഐപിൽ പതിനഞ്ചാം സീസണിൽ ഏറ്റവും അധികം ആരാധകരെ തങ്ങളുടെ കളി മികവിനാൽ സ്വന്തമാക്കിയ ടീമാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ്. ഈ സീസണിൽ ഉടനീളം മികച്ച പ്രകടനങ്ങളുമായി കയ്യടി നേടിയ ടീം ഇന്നലെ നടന്ന രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ ബാംഗ്ലൂർ എതിരെ ഏഴ് വിക്കെറ്റ് ജയം നേടിയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.

പ്രഥമ ഐപിൽ സീസണിൽ കിരീടം നേടിയ രാജസ്ഥാൻ റോയൽസ് ടീം നീണ്ട പതിനാല് വർഷങ്ങൾക്ക് ശേഷമാണ് ഐപിൽ ഫൈനൽ മത്സരങ്ങൾക്ക് യോഗ്യത നേടുന്നത്. മലയാളി നായകനായ ഒരു ഐപിൽ ടീം ഐപിൽ ഫൈനലിൽ എത്തുമ്പോൾ അത്‌ മലയാളികൾക്കും കേരള ക്രിക്കറ്റിനും എല്ലാം തന്നെ അഭിമാന നേട്ടവും കൂടിയാണ്. ഇന്നലത്തെ ജയത്തിന് ശേഷം രാജസ്ഥാൻ ടീം കോച്ച് കുമാർ സംഗക്കാര ക്യാപ്റ്റൻ സഞ്ജുവിനെ കുറിച്ച് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിലും ക്രിക്കറ്റ്‌ ലോകത്തും എല്ലാം തന്നെ ഇതിനകം വൈറലായി മാറി കഴിഞ്ഞു.

” സഞ്ജു സാംസൺ വളരെ അസാധാരണമായ ഒരു പ്ലയെർ കൂടിയാണ്.കഴിഞ്ഞ ഐപിൽ സീസണിൽ യുവനിരയും കൊവിഡ് ബബിളും എല്ലാം തന്നെ ഞങ്ങളെ അലട്ടി.രണ്ട് പാർട്ടായി നടന്ന ഐപിൽ ആ സീസണിൽ ഞങ്ങൾക്കും ക്യാപ്റ്റൻ സഞ്ജുവിനും നേരിടേണ്ടി വന്നത് വലിയ വെല്ലുവിളി തന്നെ.പക്ഷേ വൈകാതെ തന്നെ അദേഹത്തിന്റെ യഥാർത്ഥ മികവിലേക്ക് സഞ്ജു ഉയർന്നു.” സംഗക്കാര വാചാലനായി.

“ക്യാപ്റ്റൻ സഞ്ജുവിനെ കുറിച്ച് പറയുകയാണേൽ അദ്ദേഹം വളരെ മൃദുവായ കൂടാതെ വളരെ കരുതലുള്ള വ്യക്തിയാണ്.ഈ സീസണിൽ അടക്കം അദ്ദേഹം ബാറ്റിന്റെ പ്രതിഭ നേടി കഴിഞ്ഞു.ക്യാപ്റ്റൻസിയുടെ ഈ ടെസ്റ്റിംഗ് റോൾ സഞ്ജു സാംസൺ മനോഹരമായി തന്നെ നിരവഹിക്കുന്നതിൽ സന്തോഷം.റൺസ്‌ നേടാനും ടീമിനെ ഒരുപോലെ കൊണ്ടുപോകാനും എല്ലാം സഞ്ജു അതിയായ ആഗ്രഹം കാണിച്ചിട്ടുണ്ട്.ജോസ് ബട്ട്ലർക്ക് ഒപ്പം പ്രധാന ബാറ്റ്‌സ്മാനായും ക്യാപ്റ്റൻ, വിക്കെറ്റ് കീപ്പർ റോളുകൾ എല്ലാം തന്നെ നോക്കുക അത്ര എളുപ്പമല്ല. എന്നാൽ സഞ്ജു ഈ സീസണിൽ ഈ മൂന്ന് റോളിലും ജയിച്ച് കഴിഞ്ഞു ” കുമാർ സംഗക്കാര സഞ്ജുവിനെ പുകഴ്ത്തി.

Rate this post