
മുട്ടയും ബ്രെഡും ഉണ്ടോ? മൂന്നു മിനിറ്റ് കൊണ്ട് മൂന്ന് സാൻഡ്വിച്ച് തയ്യാർ | Sandwich Recipes
അതിനെക്കാൾ നല്ലത് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന എന്തെങ്കിലും ഒരു വിഭവം തയ്യാറാക്കുന്നതാണ്. വേഗം ഫ്രിഡ്ജ് തുറന്ന് മുട്ട ഉണ്ടോ എന്ന് നോക്കൂ. ബ്രെഡും കൂടി ഉണ്ടെങ്കിൽ ഇതോടൊപ്പം ഉള്ള വീഡിയോ മുഴുവനായും കാണുക. വെറും മൂന്ന് മിനിറ്റു കൊണ്ട് ഒരു അടിപൊളി സാൻഡ്വിച്ച് തയ്യാർ. പ്രാതൽ ആയിട്ട് അല്ലാതെ വൈകുന്നേരം സ്കൂൾ വിട്ടു വരുമ്പോൾ മക്കൾക്ക് കഴിക്കാൻ സ്നാക്ക്സ് ആയിട്ടും നൽകാവുന്നതാണ്.

ഒരു ബൗളിൽ മൂന്ന് മുട്ട പൊട്ടിച്ചു ഒഴിക്കണം. ഇതിലേക്ക് സവാളയും മൂന്ന് കളറിൽ ഉള്ള ക്യാപ്‌സികവും ചേർത്ത് യോജിപ്പിക്കുക. കുറേശ്ശേ മാത്രം ചേർക്കാൻ പാടുള്ളൂ. കുറച്ച് ഉപ്പും ചില്ലി ഫ്ലേക്സ് കൂടി ചേർക്കാം. ഒരു പാൻ ചൂടാക്കി ബട്ടർ അല്ലെങ്കിൽ എണ്ണ തേച്ചതിന് ശേഷം മുട്ട ഒഴിക്കുക. ബ്രെഡ് മുട്ടയിൽ വച്ചതിന് ശേഷം ഉടനെ തന്നെ ബ്രഡ് മാത്രം വീഡിയോയിൽ കാണുന്നത് പോലെ മറിച്ചിടുക.
മുട്ട നല്ലത് പോലെ വെന്തത്തിന് ശേഷം മറിച്ചിടണം. ആ വശവും വെന്തത്തിന് ശേഷം വേണമെങ്കിൽ ചീസ് കൂടി ചേർക്കാം. ഇത് പോലെ മസാല ചേർത്ത് ഉണ്ടാക്കാവുന്ന സാൻഡ്‌വിച് ആണ് രണ്ടാമതായി കാണിക്കുന്നത്. കബ്സ മസാല ആണ് അതിൽ പ്രധാന ചേരുവ. രണ്ടാമത്തേയും മൂന്നാമത്തെയും സാൻഡ്വിച്ച് ഉണ്ടാക്കുന്നത് വിശദമായി വീഡിയോയിൽ കാണിക്കുന്നുണ്ട്. Sandwich Recipes, Simple Sandwich Minutes, Egg Sandwich