IPL 2023; ബുമ്രയ്ക്ക് പകരക്കാരനായി മലയാളീ താരത്തെ പൊക്കി മുംബൈ 😳😳 ഞെട്ടലോടെ ക്രിക്കറ്റ്‌ ലോകം

IPL 2023;തങ്ങളുടെ സ്റ്റാർ പേസർ ജസ്‌പ്രീറ്റ് ബുമ്രയ്ക്ക് പകരക്കാരനെ ടീമിലെത്തിച്ച് മുംബൈ ഇന്ത്യൻസ്. മലയാളി താരം സന്ദീപ് വാര്യരാണ് ബുമ്രയ്ക്ക് പകരക്കാരനായി മുംബൈ ഇന്ത്യൻസ് ടീമിൽ 2023 ഐപിഎൽ സീസണിൽ കളിക്കുന്നത്. ഔദ്യോഗിക വാർത്ത സമ്മേളനത്തിനാണ് മുംബൈ ഇന്ത്യൻസ് ഒഫീഷ്യൽസ് ഈ വിവരം പുറത്തുവിട്ടത്. ഇന്ത്യയ്ക്കായി തന്റെ അരങ്ങേറ്റം കുറിച്ചിട്ടുള്ള സന്ദീപ് ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചിട്ടുള്ളത്. ഇതുവരെ ആഭ്യന്തര ക്രിക്കറ്റിൽ 68 ട്വന്റി20 മത്സരങ്ങൾ കളിച്ചിട്ടുള്ള സന്ദീപ് 62 വിക്കറ്റുകൾ നേടിയിട്ടുണ്ട്. ഈ മികവിന്റെ ബലത്തിലാണ് മുംബൈ ഇന്ത്യൻസ് തങ്ങളുടെ സൂപ്പർ സ്റ്റാർ ബോളർ ബുമ്രക്ക് പകരക്കാരനായി സന്ദീപിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

ഇതുവരെ 5 ഐപിഎൽ സീസണുകളിൽ സന്ദീപ് കളിച്ചിട്ടുണ്ട്. മുൻപ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടിയുമാണ് ഈ മലയാളി താരം കളിച്ചിരുന്നത്. ശേഷം ഒരു സുവർണാവസരം തന്നെയാണ് ഇപ്പോൾ സന്ദീപ് വാര്യർക്ക് വന്നുചേർന്നിരിക്കുന്നത്. മുംബൈയുടെ ബാംഗ്ലൂർ റോയൽ ചലഞ്ചസിനെതിരായ ആദ്യ മത്സരത്തിനു മുൻപ് സന്ദീപ് സ്ക്വാഡിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. മുൻപ് കേരള ടീമിന്റെ പ്രധാന കളിക്കാരനായിരുന്നു സന്ദീപ്. എന്നാൽ 2021ൽ സന്ദീപ് തമിഴ്നാട്ടിലേക്ക് ചേക്കേറിയിരുന്നു.Bumrah

മറുവശത്ത് ബുമ്രയുടെ പരിക്കിനെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളും ഇതുവരെ പുറത്തുവന്നിട്ടില്ല. കഴിഞ്ഞ കുറച്ചധികം നാളുകളായി പരിക്ക് മൂലം വലയുന്ന ബുമ്ര നിലവിൽ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലാണ്. അവിടെനിന്നും ക്ലിയറൻസ് ലഭിക്കാത്തതിനാലാണ് ബൂംമ്രയ്ക്ക് ഐപിഎല്ലിലെ മത്സരങ്ങൾ നഷ്ടമാകുന്നത്. ഇന്ത്യയ്ക്കായി ബുംമ്ര ജേഴ്സിയണിഞ്ഞിട്ട് ഏകദേശം ഏഴു മാസങ്ങൾ പിന്നിടുന്നു. ഐപിഎൽ കളിക്കുന്നതിലൂടെ ബുമ്രയുടെ ആരോഗ്യ സാഹചര്യങ്ങളിൽ കൂടുതൽ റിസ്ക് ഉണ്ടാവുമെന്ന് നേരത്തെ റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ ബുമ്രയെ ഇത്തവണത്തെ സീസണിൽ നിന്ന് മാറ്റി നിർത്തി 50 ഓവർ ലോകകപ്പിന് മുൻപ് സജ്ജനാക്കാനാണ് ഇന്ത്യൻ ടീമിന്റെ ശ്രമം.

ബുമ്രയുടെ അഭാവം മുംബൈ ഇന്ത്യൻസ് ടീമിനെ സംബന്ധിച്ച് വലിയ തിരിച്ചടി തന്നെ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ അവരുടെ സ്റ്റാർ പേസർ ജോഫ്ര ആർച്ചർ ടീമിലേക്ക് തിരികെയെത്തിയത് മുംബൈയ്ക്ക് ആശ്വാസം നൽകുന്നു. സൂര്യകുമാർ യാദവും ഇഷാൻ കിഷനും രോഹിത് ശർമയും തിലക് വർമ്മയുമടങ്ങുന്ന ഇന്ത്യൻ താരങ്ങളുടെ വമ്പൻ നിരയാണ് മുംബൈ ഇന്ത്യൻസ് ടീമിൽ ഇത്തവണയുമുള്ളത്. ഒപ്പം മലയാളി താരമായ വിഷ്ണു വിനോദു മുംബൈയുടെ ടീമിൽ അണിനിരക്കുന്നു.IPL 2023

Rate this post