സഞ്ജുവിന് ഇനി അവസരം ലഭിക്കുമോ 😱അയാൾക്ക് തെളിയിക്കാൻ അനവധിയുണ്ട്y

എഴുത്ത് : സന്ദീപ് ദാസ്‌;സഞ്ജു സാംസന് പകരം രവീന്ദ്ര ജഡേജയെ ബാറ്റിങ്ങിനിറക്കിയ നീക്കം അത്ഭുതപ്പെടുത്തുകയും നിരാശപ്പെടുത്തുകയും ചെയ്തു. സഞ്ജുവിന് അനർഹമായ പിന്തുണ നൽകണം എന്നല്ല പറഞ്ഞുവരുന്നത്. അടുത്ത ടി20 ലോകകപ്പിന് സഞ്ജുവിനെയും പരിഗണിക്കുന്നുണ്ട് എന്ന് രോഹിത് ശർമ്മ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയതാണ്. ആ നിലയ്ക്ക് സഞ്ജുവിനെ ബാറ്റിങ്ങിനിറക്കാമായിരുന്നു.

പരിക്ക് ഇല്ലെങ്കിൽ ജഡേജയ്ക്ക് ടീമിൽ സ്ഥാനം ഉറപ്പാണ്. അങ്ങനെയൊരാളെ നേരത്തെ ബാറ്റിങ്ങിനയച്ച് കംഫർട്ടബിളാക്കി എടുക്കേണ്ട കാര്യമുണ്ടോ? ജഡേജ ആ പൊസിഷനിൽ സ്ഥിരമായി കളിക്കാൻ യാതൊരു സാദ്ധ്യതയുമില്ലതാനും. സഞ്ജുവിൻ്റെ കാര്യം അതല്ല. അയാൾക്ക് ഇതുവരെ ടീമിലെ സ്ഥാനം ഉറപ്പായിട്ടില്ല. ആകെ 3 അവസരങ്ങളാണ് മുന്നിലുള്ളത്. ഋതുരാജിൻ്റെ പരിക്ക് മാറിയാൽ ചിലപ്പോൾ വഴിമാറിക്കൊടുക്കേണ്ടതായും വന്നേക്കാം.

അത്തരമൊരു സാഹചര്യത്തിൽ സഞ്ജുവിന് ഭീമമായ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. സമ്മർദ്ദമില്ലാതെ കളിക്കാനും നാച്ചുറൽ സ്ട്രോക് പ്ലേ പുറത്തെടുക്കാനും ഉള്ള ചാൻസാണ് പോയത്.ഇനിയുള്ള രണ്ടു കളികളിലും സഞ്ജുസമ്മർദ്ദത്തിലായിരിക്കും എന്ന കാര്യം തീർച്ച.

ഇന്ത്യൻ ടീമിൻ്റെ ഭാവി പദ്ധതികളിൽ സഞ്ജു ഉൾപ്പെടുന്നു എന്ന് ടീം മാനേജ്മെൻ്റ് വ്യക്തമാക്കിയതുകൊണ്ടാണ് ഇത്രയും എഴുതിയത്. ഒരാളെ സപ്പോർട്ട് ചെയ്യാൻ ഉദ്ദ്യേശിക്കുന്നുണ്ടെങ്കിൽ അവസരങ്ങളും നൽകണമല്ലോ.