ഈ സമ്മാനം വാങ്ങി നിൽക്കുന്ന ആളെ മനസ്സിലായോ!! ഇന്നത്തെ തെന്നിന്ത്യൻ സൂപ്പർ നായിക

മലയാള സിനിമ ലോകത്ത് അനേകം താരങ്ങൾ സജീവമാണ്. മോളിവുഡ് സിനിമ ഇൻഡസ്ട്രി ഇന്ത്യൻ സിനിമയിൽ തന്നെ ഏറെ കയ്യടികളും പ്രശംസയും നെടുമ്പോൾ മലയാള സിനിമ ലോകത്തിലെ ചില നടന്മാർ, നടിമാർ കുട്ടികാലം ചിത്രങ്ങളും വളരെ ഏറെ തരംഗമായി മാറാറുണ്ട്. ഇപ്പോൾ അത്തരം ഒരു കുട്ടികാല ഫോട്ടോയാണ് സോഷ്യൽ മീഡിയ കീഴടക്കുന്നത്.

ചിത്രത്തിൽ വളരെ വ്യത്യസ്തമായ ഒരു ഡ്രസിൽ ക്യൂട്ട് ചിരിയുമായി നിൽക്കുന്നത് മറ്റാരും അല്ല മലയാളികൾ പ്രിയ താരം സംയുക്ത മേനോൻ ആണ്.വളരെ ചുരുങ്ങിയ വേഷങ്ങളിലൂടെ തന്നെ മലയാളികൾക്ക് എല്ലാം സുപരിചിതയായ താരമാണ് സംയുക്ത മേനോൻ. സോഷ്യൽ മീഡിയകളിൽ സജീവമാണ് സംയുക്ത. വളരെ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം മറക്കാനാകാത്ത കഥാപാത്രങ്ങളെയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. 2018 ൽ പുറത്തിറങ്ങിയ തീവണ്ടി എന്ന ചിത്രമാണ് താരത്തെ ജനങ്ങൾക്ക് കൂടുതൽ സുപരിചിത ആക്കിയത്.

ടോവിനോയുടെ നായികയായാണ് ഈ ചിത്രത്തിൽ താരത്തിന്റെ അരങ്ങേറ്റം. മലയാളത്തിൽ മാത്രമല്ല. തെലുങ്ക് തമിഴ് തുടങ്ങിയ അന്യഭാഷാ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഒരു താരം മാത്രമായല്ല ഒരു മോഡൽ എന്ന നിലയിലും തന്റെ കരിയർ മുന്നോട്ടു കൊണ്ട് പോകുകയാണ് സംയുക്ത. ഏറ്റവും പുതുതായി പുറത്തിറങ്ങിയ കടുവ എന്ന പൃഥ്വിരാജ് ചിത്രത്തിൽ ലിൻഡ കുര്യൻ എന്ന ഒരു കഥാപാത്രത്തേയും നായിക റോളിൽ അവതരിപ്പിച്ചിട്ടുണ്ട്.

കൂടാതെ താരം തന്റെ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ആരാധകർക്കു വേണ്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഏറ്റവും പുതുതായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത് ദുബായിൽ നിന്ന് എടുത്ത തന്റെ ചിത്രങ്ങളാണ്.” ദുബായുടെ മാന്ത്രികത എന്നിൽ പ്രതിഫലിക്കുന്നു ” എന്ന അടിക്കുറിപ്പോടെ കൂടിയാണ് താരം തന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. 1.7 മില്യൺ ജനങ്ങളാണ് ഇൻസ്റ്റഗ്രാമിൽ താരത്തെ പിന്തുണയ്ക്കുന്നത്.