സഹോദരിക്ക് ജൻമദിനാശംസകൾ നേർന്ന് സംവൃത സുനിൽ; കുറിപ്പും ചിത്രവും പങ്കുവച്ച് താരം, ആശംസകളുമായി പ്രിയപ്പെട്ടവരും|Samvritha Sunil Birthday wishes to her Sister
Samvritha Sunil Birthday wishes to her Sister Malayalam : അഭിനയത്തിന്റെ തിരക്കുകളിൽ നിന്നെല്ലാം മാറി കുടുംബജീവിതം ആസ്വദിക്കുകയാണ് മലയാളികളുടെ പ്രിയ നടി സംവൃത സുനിൽ. ഭർത്താവ് അഖിൽ രാജിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം അമേരിക്കയിലാണ് സംവൃത സുനിൽ ഇപ്പോൾ. താരം തന്റെ അനിയത്തിക്ക് പിറന്നാൾ ആശംസകൾ അറിയിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറകാണുന്നത്.സഞ്ജുക്ത സുനിൽ
എന്ന തന്റെ പ്രിയപ്പെട്ട അനിയത്തിക്കാണ് പിറന്നൾ ആശംസകൾ അറിയിച്ചത്. അനിയത്തിക്കൊപ്പം കുസൃതി നിറഞ്ഞ ചിത്രമാണ് താരം പങ്കുവെച്ചത്. സോഷ്യൽ മീഡിയയിലൂടെ ഇടയ്ക്ക് തന്റെ വിശേഷങ്ങൾ ആരാധകരുമായി സംവൃത പങ്കുവയ്ക്കാറുണ്ട്. ‘എന്റെ പ്രിയ സുഹൃത്ത്, സഹോദരി… നിനക്ക് പിറന്നാളാംശംസകള്‍’ എന്നാണ് ചിത്രം ഷെയർ ചെയ്ത് സംവൃത അടിക്കുറിപ്പു ചേർത്തത്.ലണ്ടനിൽ നിന്നും പകർത്തിയ

ചിത്രമാണിത്. 2012 ലായിരുന്നു അഖിൽ രാജുമായുളള സംവൃത സുനിലിന്റെ വിവാഹം കഴിഞ്ഞത്. രണ്ടുമക്കളാണ് താരത്തിന്. 2015 ഫെബ്രുവരി 21 നായിരുന്നു മൂത്തമകൻ അഗസ്ത്യ ജനിച്ചത്. രണ്ടു വർഷം മുൻപ് ഫെബ്രുവരിയിൽ ഇളയ മകൻ രുദ്രയും ജനിച്ചു. 2004ൽ ലാൽ ജോസ് സംവിധാനം ചെയ്ത ‘രസികൻ’ എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ അരങ്ങേറ്റം. പിന്നീട് ഒരുപിടി നല്ല സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സംവൃത. വിവാഹശേഷം അഭിനയത്തിൽ നിന്നും ഇടവേള എടുക്കുകയായിരുന്നു
താരം.എന്നാൽ,2019 ൽ ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’ എന്ന ചിത്രത്തിലൂടെ ഇടയ്ക്ക് അഭിനയത്തിലേക്ക് മടങ്ങിയെത്തിയിരുന്നു. സിനിമയിൽ ഇല്ലങ്കിലും മലയാളികളുടെ പ്രിയപ്പെട്ട നടിയുടെ വാർത്തകളറിയാൻ ആരാധകർക്ക് ഇന്നും ആകാംഷയാണ്. താരതിന്റെ പോസ്റ്റുകൾ ഒകെ ആരാധകർ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. മലയാള സിനിമാനടികൾക്ക് മാത്രമുള്ള ഒരു പ്രതേക ഭാഗ്യമാണ് അഭിനയത്തിൽ നിന്നും പിന്മാറിയശേഷവും ആരാധകർ ഉണ്ടാകുക എന്നത്. അത്തരം ഒരു ഭാഗ്യതിന്ന് ഉടമയാണ് സംവൃതയും. താരത്തിന്റെ കുടുംത്തിനും ഏറെ ആരാധകരുണ്ട്.