എന്റെ ക്യാച്ച് ആർക്കും തരില്ല ഞാൻ 😱സൂപ്പർ ക്യാച്ചിൽ ഹിറ്റായി സഞ്ജു (കാണാം വീഡിയോ )

ശ്രീലങ്കക്ക് എതിരായ മൂന്നാം ടി :20യിൽ ജയം ലക്ഷ്യമാക്കുന്ന രോഹിത് ശർമ്മക്കും ടീമിനും ബൗളർമാർ സമ്മാനിച്ചത് മികച്ച തുടക്കം. ടോസ് നഷ്ടമായി ബൗളിംഗ് ആരംഭിച്ച ടീം ഇന്ത്യക്കായി ഓപ്പണിങ് സ്പെല്ലിൽ പേസർമാർ നൽകിയത് മികച്ച തുടക്കം.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കക്ക് തുടക്ക ഓവറുകളിൽ തന്നെ സമ്മർദ്ദം സമ്മാനിക്കാൻ ഇന്ത്യൻ പേസർമാർക്ക് കഴിഞ്ഞപ്പോൾ ലങ്കക്ക് ആദ്യത്തെ പവർപ്ലേയിൽ നേടാൻ കഴിഞ്ഞത് വെറും 18 റൺസ്‌. ഓപ്പണർമാർ അടക്കം മൂന്ന് വിക്കറ്റുകൾ ലങ്കക്ക് ആദ്യത്തെ ആറ് ഓവറിൽ തന്നെ നഷ്ടമായപ്പോൾ ഏറ്റവും അധികം ശ്രദ്ധേയമായത് മലയാളി വിക്കെറ്റ് കീപ്പർ സഞ്ജു സാംസൺ നേടിയ ഒരു മനോഹരമായ ക്യാച്ച് തന്നെയാണ്.

മത്സരത്തിന്റെ നാലാം ഓവറിൽ ആവേശ് ഖാൻ ബോളിൽ എഡ്ജായി ധര്‍മ്മശാലയിലെ മേഘം നിറഞ്ഞ ആകാശത്തേക്ക് ഉയര്‍ന്നു പൊങ്ങിയ ബോൾ ഏറെ മികവോടെ സഞ്ജു തന്റെ കൈകളിൽ ഒതുക്കി. ഇത്‌തന്‍റെ ക്യാച്ചാണെന്ന് ആംഗ്യത്തോടെ കാണിച്ച മലയാളി താരം യാതൊരു പരിഭവമില്ലാതെ ക്യാച്ച് സ്വന്തമാക്കിയപ്പോൾ നായകൻ രോഹിത് ശർമ്മ അടക്കം സഞ്ജുവിനെ അഭിനന്ദിക്കുന്നത് കാണാൻ കഴിഞ്ഞു.പരിക്ക് കാരണം ഇഷാൻ കിഷൻ കളിക്കാതെ വന്നത്തോടെയാണ് സഞ്ജു കീപ്പിംഗ് ഗ്ലൗസിൽ എത്തിയത്

ഇന്ത്യൻ പ്ലേയിംഗ്‌ ഇലവൻ :രോഹിത് ശര്‍മ (ക്യാപ്റ്റൻ ) സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, ഹര്‍ഷല്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ആവേശ് ഖാന്‍