164 കിലോമീറ്റർ സ്പീഡിൽ ഞാൻ എറിഞ്ഞിട്ടുണ്ട് 😱😱വെളിപ്പെടുത്തലുമായി മുൻ പാക് താരം

ഷൊയ്ബ് അക്തറും മുഹമ്മദ് സമിയും ഉൾപ്പെടുന്ന വിഖ്യാത ജോഡികൾ ഉൾപ്പെടെ, ക്രിക്കറ്റ്‌ ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഫാസ്റ്റ് ബൗളർമാരെ സൃഷ്ടിച്ച രാജ്യമാണ് പാകിസ്ഥാൻ. അവരുടെ ബൗളിംഗ് നിരക്ക് മുന്നിൽ കരുത്തരായ എതിരാളികൾ വരെ നിശ്ചലമായി നിന്ന ഒരു കാലം ഉണ്ടായിരുന്നു. അതിൽ അക്തറും സമിയും വേഗമേറിയവരും ഏത് ലോകോത്തര ബാറ്റിംഗ് ലൈനപ്പിനെയും തുളച്ചുകയറാൻ കഴിവുള്ളവരുമായിരുന്നു.

എന്നിരുന്നാലും, അന്താരാഷ്ട്ര ക്രിക്കറ്റിൽ 160 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ റെക്കോർഡ് ഇപ്പോഴും അക്തറിന്റെ പേരിലാണ്. എന്നാൽ, 160 കിലോമീറ്ററിൽ കൂടുതൽ വേഗതയിൽ രണ്ട് തവണ താൻ പന്തെറിഞ്ഞിട്ടുണ്ട് എന്ന അവകാശവാദവുമായി മുഹമ്മദ്‌ സമി രംഗത്തെത്തിയിരിക്കുകയാണ്. ഒരു ഗെയിമിൽ താൻ മണിക്കൂറിൽ 162, 164 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞിട്ടുണ്ടെന്നും എന്നാൽ സ്പീഡ് അളക്കൽ ഉപകരണം തകരാറിലായതിനാൽ ആ ഡെലിവറികൾ കണക്കാക്കിയില്ലെന്നുമാണ് സമിയുടെ വാദം.

160 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞു എന്ന് പറയപ്പെടുന്ന ബൗളർമാർ തങ്ങളുടെ കരിയറിൽ ഒന്നോ രണ്ടോ തവണ മാത്രമേ അങ്ങനെ എറിഞ്ഞിട്ടുള്ളൂവെന്ന് മുൻ പാകിസ്ഥാൻ പേസർ ഓർമ്മിപ്പിക്കുന്നു. എന്നാൽ, 2003ൽ സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിൽ സമി എറിഞ്ഞ 156.4 കിലോമീറ്റർ വേഗതയിലുള്ള പന്താണ്, അന്താരാഷ്ട്ര ക്രിക്കറ്റിലെ അദ്ദേഹത്തിന്റെ ഏറ്റവും വേഗമേറിയ പന്തായി കണക്കാക്കുന്നത്. മറുവശത്ത്, 2002ൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 161.3 വേഗതയിൽ പന്തെറിഞ്ഞ അക്തർ തന്റെ ഏറ്റവും വേഗമേറിയ പന്ത് രേഖപ്പെടുത്തി.

എന്നാൽ, ഓസ്‌ട്രേലിയയുടെ ബ്രെറ്റ് ലീയും ഷോൺ ടെയ്‌റ്റും 160 കിലോമീറ്റർ വേഗത പിന്നിട്ടെങ്കിലും അവരുടെ ഡെലിവറികളും റെക്കോർഡിൽ രേഖപ്പെടുത്തിയില്ല. 2001 മുതൽ 2016 വരെ പാകിസ്ഥാൻ ദേശീയ ക്രിക്കറ്റ് ടീമിനെ പ്രതിനിധീകരിച്ച സമി തന്റെ രാജ്യത്തിനായി 36 ടെസ്റ്റുകളും 87 ഏകദിനങ്ങളും കളിച്ചു. ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ 85 വിക്കറ്റും 50 ഓവർ മത്സരത്തിൽ 121 വിക്കറ്റും സമി വീഴ്ത്തി.