കിരീടം നേടിയ ഇന്ത്യൻ ടീമിന് സമ്മാനമഴ 😱സർപ്രൈസ് സമ്മാനവുമായി ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ്‌ പ്രേമികളിൽ എല്ലാം വളരെ അധികം സന്തോഷം നിറച്ചാണ് അണ്ടർ 19 കിരീടം ഇന്ത്യൻ സംഘം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് എതിരായ ഇന്നലെ നടന്ന ഫൈനൽ പോരാട്ടത്തിൽ നാല് വിക്കറ്റ് ജയം നേടിയാണ് യാഷ് ഡൂലും ടീമും അണ്ടർ 19 കിരീടത്തിൽ മുത്തമിട്ടത്.

അതേസമയം അണ്ടർ 19 കിരീടജേതാക്കളായ ഇന്ത്യൻ ടീമിന് സമ്മാനവുമായി എത്തുകയാണ് ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ്‌ ബോർഡ്. താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും സമ്മാനപെരുമഴയാണ് ബിസിസിഐ നൽകുന്നത്. ലോകകപ്പ് കിരീടം സ്വന്തമാക്കിയ ഇന്ത്യൻ സ്‌ക്വാഡിലെ എല്ലാ താരങ്ങൾക്കും പ്രൈസ് മണി പ്രഖ്യാപിച്ച ബിസിസിഐ സെക്രട്ടറി ജയ് ഷാ താരങ്ങൾ ഓരോത്തർക്കും 40 ലക്ഷം രൂപയും കൂടാതെ സപ്പോർട്ട് സ്റ്റാഫ്‌ അംഗങ്ങൾ ഓരോരുത്തർക്കും 25 ലക്ഷം രൂപ വീതവും നൽകുമെന്ന് പ്രഖ്യാപിച്ചു.

കൂടാതെ ഇന്ത്യൻ ടീമിന്റെ ഈ നേട്ടത്തിൽ അഭിമാനിക്കുന്നതായി ജയ് ഷാ ട്വിറ്ററിൽ കുറിച്ചു ഇന്നലെ നടന്ന അത്യന്തം വാശി നിറഞ്ഞ ഫൈനലിൽ 4 വിക്കറ്റ് ജയമാണ് ഇന്ത്യൻ ടീം കരസ്ഥമാക്കിയത്.ആന്റിഗ്വയിലെ സർ വിവിയൻ റിച്ചാർഡ്‌സ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ, യാഷ് ദുല്ലിന്റെ നേതൃത്വത്തിലുള്ള ടീം നാല് വിക്കറ്റിനാണ് ത്രീ ലയൺസിനെ പരാജയപ്പെടുത്തിയത്. നേരത്തെ, 2000, 2008, 2012, 2018 വർഷങ്ങളിൽ ഇന്ത്യ അണ്ടർ 19 ലോകകപ്പ് നേടിയിരുന്നു. .

ഇപ്പോൾ 5-ാം കിരീട നേട്ടത്തോടെ, ഏറ്റവും കൂടുതൽ തവണ അണ്ടർ 19 ലോകകപ്പ് നേടുന്ന ടീം എന്ന ഇന്ത്യയുടെ പേരിലുള്ള റെക്കോർഡ് തന്നെ തിരുത്തി, പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യൻ ടീം.