ആഘോഷിക്കാൻ ഇനിയെന്ത് വേണം 😍😍തീപ്പൊരി മൂന്ന് സിക്സുമായി സഞ്ജു 😱ആഘോഷവുമായി മലയാളികൾ

ഇന്ത്യ :ശ്രീലങ്ക ടി :20യിൽ ടോസ് നഷ്ടമായ ശീലങ്ക ടീം ആദ്യം ബാറ്റ് ചെയ്ത് നേടിയത് വമ്പൻ സ്കോർ.തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായി എങ്കിലും പിന്നീട് അവസാന ഓവറുകളിൽ ഇന്ത്യൻ ടീം പിഴവുകളിൽ നിന്നും റൺസ്‌ അടിച്ചെടുത്ത ശ്രീലങ്ക ഇന്ത്യക്ക് സമ്മാനിച്ചത് 184 റൺസിന്റെ വിജയലക്ഷ്യം.

എന്നാൽ മറുപടി ബാറ്റിങ്ങിൽ തുടക്കത്തിൽ തന്നെ നായകനായ രോഹിത് ശർമ്മയെ നഷ്ടമായത് ഇന്ത്യൻ ക്യാമ്പിൽ ഞെട്ടലായി മാറി.അതേസമയം മലയാളി ക്രിക്കറ്റ് പ്രേമികൾ എല്ലാം തന്നെ വളരെ ആവേശപൂർവ്വം കാത്തിരുന്ന സഞ്ജു സാംസൺ നാലാം നമ്പറിൽ ബാറ്റ് ചെയ്യാൻ എത്തി. രോഹിത് ശർമ്മ (1 റൺസ്‌ ), ഇഷാൻ കിഷൻ (16 റൺസ്‌ )എന്നിവർ പുറത്തായ ശേഷം എത്തിയ സഞ്ജു സാംസൺ മികച്ച ഫോമിലുള്ള ശ്രേയ്സ് അയ്യർക്ക് ഒപ്പം 84 റൺസ്‌ പാർട്ണർഷിപ്പ് സൃഷ്ടിക്കാനും സഞ്ജുവിന് സാധിച്ചു.

തുടക്കത്തിൽ ഒരുവേള ബാറ്റിങ്ങിൽ തളർന്ന സഞ്ജു പതിയെ തന്റെ താളത്തിലേക്ക് എത്തി. പിന്നീട് പതിമൂന്നാം ഓവറിൽ തന്റെ യഥാർത്ഥ പ്രകടനം പുറത്തെടുത്ത സഞ്ജു ആ ഓവറിൽ മൂന്ന് സിക്സ് നേടിയാണ് ഇന്ത്യൻ ക്യാമ്പിൽ ആവേശം നിറച്ചത്. ലാഹിരു കുമാര ഓവറിൽ മനോഹർ മൂന്ന് സിക്സ് നേടി തന്റെ പ്രഥമ ടി :20 ക്രിക്കറ്റ് ഫിഫ്റ്റിയിലേക്ക് എന്നൊരു തോന്നൽ സൃഷ്ടിച്ച സഞ്ജുവിന്

പക്ഷേ ഓവറിലെ അവസാന ബോളിൽ വിക്കെറ്റ് നഷ്ടമായി. വെറും 25 ബോളിൽ നിന്നും രണ്ട് ഫോറും 3 സിക്സ് അടക്കം 39 റൺസ്‌ നേടിയ സഞ്ജു തന്റെ അന്താരാഷ്ട്ര ടി :20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയാണ് പുറത്തായത്.താരത്തെ മനോഹരമായ ക്യാച്ചിൽ കൂടിയാണ് ലങ്കൻ താരമായ ഫെർണാണ്ടോ പുറത്തായത്.