‘ഈ സമയവും കടന്ന് പോകും’.. സോഷ്യൽ മീഡിയയിൽ വീണ്ടും സജീവമായി സാമന്ത..| Samantha shared her health condition Status

Samantha shared her health condition Status : തമിഴ് സിനിമയിലും തെല്ലുങ്ക് സിനിമകളിലും ഏറെ ആരാധകരെ സ്വാന്തമാക്കിയ നടിയാണ് സാമന്ത . ഏറെ അംഗികാരങ്ങളും സിനിമയിലൂടെ സാമന്ത സ്വാന്തമാക്കിയിട്ടുണ്ട്. താരത്തിന്റെ കോളേജ് പഠന കാലഘട്ടങ്ങളിൽ തന്റെ കുടുംബത്തിലെ സാമ്പത്തിക ശേഷി മോശമായതുകൊണ്ടും തന്റെ വിദ്യാഭ്യാസം തുടരാനും മോഡലിംഗ് പാർടൈം ജോലിയായി സാമാന്തക്ക് തിരഞ്ഞെടുക്കേടി വന്നിരുന്നു. പഠിച്ച് വല്യ ഉദ്യോഗസ്ഥ ആവാൻ സ്വപ്നം കണ്ടിരുന്ന സാമന്ത എത്തിപ്പെട്ടത് പ്രേക്ഷക ഹൃദയങ്ങളിലേക്ക്. മോഡലിംഗലൂടെയാണ് സാമന്ത സിനിമയിൽ എത്തിപ്പെട്ടത്.

2010 ൽ പുറത്തിറങ്ങിയ യെ മായ ചെസാവേ എന്ന തെല്ലുങ്ക് സിനിമയിലൂടെ സിനിമ അഭിനയ ജീവിതത്തിലേക്ക് കടന്നു. താരത്തിന്റെ മികച്ച പ്രകടനത്തിലൂടെ സൗത്ത് ഫിലിം ഫെയർ അവാർഡും , ഫിലിം ഫെയർ അവാർഡ് ഫോർ ബെസ്റ്റ് അക്ട്രസും സമാന്ത കരസ്ഥമാക്കി. പിന്നീട് ഈഗ, കത്തി, തെറി, മഹാനടി, ജാനു, മെർസൽ എന്നീ ഇങ്ങനെ ഏറെ സിനിമകളിൽ അഭിനയിച്ചു. 2017 ൽ നഗ ചൈതന്യയെ വിവാഹം കഴിക്കുകയും 2021 ൽ അവർ വേർപിരിയുകയും ചെയ്തു. തനിക്ക് ഒരുപാട് തിരിച്ചടികളും വേദനകളും ജീവിതത്തിൽ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ താൻ ഒരിക്കലും തളരില്ല എന്നും ജീവിതത്തിലെ ഒരേ സങ്കീർണമായ നിമിഷങ്ങളും തനിക്ക് പോരാടാനുള്ള അവസരമാണെന്നും താരം പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജ്ജിവമാണ് സാമന്ത . എന്നാൽ ആരാധകരെയും സിനിമ ലേകത്തേയും ഞെട്ടിച്ച് കൊണ്ട് തന്റെ രോഗവസ്ഥയെ കുറിച്ച് സമൂഹിക മാധ്യമങ്ങളിലൂടെ താരം പുറത്തുവിട്ടു.

മയോസിറ്റിസ് എന്ന രോഗവസ്ഥയിലാണെന്നും മരുന്നും ആശുപത്രിയുമായി തന്റെ ജീവിതം ഇപ്പോൾ മുന്നോട്ട് പോവുകയാണെന്നും. എന്നാൽ ഏറെ ശക്തിയോടെ പൂർണ്ണ അവസ്ഥയിൽ താരം തിരിച്ചു വരുമെന്നുള്ള പ്രതീക്ഷകളും അരാധകർക്കും സിനിമ ലോകത്തിനോടും സമാന്ത വിളിച്ചു പറഞ്ഞു ജീവിതത്തിൽ പല പോരാട്ടത്തിലൂടെ കടന്ന് പോയിട്ടുണ്ടെന്നും ഇതു അതിന്റെ ഭാഗമാണെന്നും പോരാടാൻ തന്നെയാണ് താരത്തിന് ഇഷ്ടമെന്നും സമാന്ത മാധ്യമങ്ങളിലൂടെ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ചിത്രങ്ങളാണ് സമാന്തയുടേത് യശോദ എന്ന സിനിമയുടെ പ്രമോഷനുവേണ്ടി സമാന്ത തിരിച്ചു വന്നിരിക്കുന്നു.

ഏറെ സ്നേഹത്തോടെ സിനിമ താരങ്ങളും ആരാധകരും തരാത്തിനെ സ്വീകരിച്ചു. താരത്തിന്റെ മുഖത്തുള്ള ക്ഷീണിത അവസ്ഥ ആരാധകരെ വിഷമിപ്പിച്ചെങ്കിലും താരത്തിൻ ഏറെ ആത്മവിശ്വാസം നൽകി കൊണ്ടാണ് ആരാധകർ സമാന്തയെ സ്വീകരിച്ചത്. ഈ സമയവും കടന്ന് പോകും എന്ന ക്യാപ്ഷനിൽ താരം ചികിത്സയിൽ കടക്കുന്ന ചിത്രങ്ങളൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ആരാധകരുടെ സ്നേഹവും കരുതലും ഈ അവസ്ഥയിൽ താരത്തിനു പുനർജീവൻ നൽകിയതു പോലെയാണെന്നും താരം തന്റെ ചിത്രത്തിനു താഴെ കൂട്ടി ചേർത്തിട്ടുണ്ട്.