ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പുത്തൻ വീഡിയോ പങ്കുവെച്ച് പ്രിയതാരം സജിൻ..!! വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ…!! | sajin with elephant viral malayala
sajin with elephant viral malayalam : കുടുംബ പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ട താരമാണ് സജിൻ. ഏഷ്യാനെറ്റ് സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് താരം ജനങ്ങൾക്ക് പ്രിയപ്പെട്ടവനായി മാറുന്നത്.സീരിയല്‍ കാണാത്തവരെ പോലും അത് കാണാന്‍ പ്രേരിപ്പിച്ച ഒരു പരമ്പര കൂടിയാണ് സാന്ത്വനം. പ്രത്യേകിച്ചും സാന്ത്വനത്തിലെ ശിവേട്ടന്‍ ആണ് പ്രക്ഷകരുടെ ഹീറോ.മുന്‍പൊരു സീരിയല്‍ നടനും കിട്ടാത്ത സ്റ്റാര്‍ഡമാണ് ഇപ്പോള്‍ ശിവനായി എത്തുന്ന സജിന് പ്രേക്ഷകർക്കിടയിൽ കിട്ടുന്നത്. കൊച്ചു കുട്ടികള്‍ മുതല്‍ യൂത്തന്മാരും പ്രായമായവരുമുൾപ്പേടെ ശിവേട്ടന്റെ ഫാന്‍സാണ്.
ആ ജനപിന്തുണ തന്നെയാണ് ശിവന്റെ വിജയവും. സജിനെ പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ഭാര്യ ഷഫ്ന യും. നിരവധി ടെലിവിഷൻ ഷോകളിലൂടെയും സിനിമകളിലൂടെയും ഷഫ്നയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ഷഫ്‌ന മുഖാന്തരമാണ് സാന്ത്വനം സീരിയലിലേക്ക് സജിൻ എത്തിയത് എന്ന് താരം അതിനുമുൻപ് പറഞ്ഞിട്ടുണ്ട്.ടെലിവിഷൻ മേഖലയിലെ മാത്രമല്ല സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യവും കൂടിയാണ് ഇരുവരും.

ഇവർ പങ്കുവയ്ക്കുന്ന പുതിയ വിശേഷങ്ങൾ അറിയാനും കാണാനും പ്രേക്ഷകർക്ക് വളരെയധികം താല്പര്യമാണ്. സാന്ത്വനം പരമ്പരയിലെ ശിവനെ പോലെ യഥാർത്ഥ ജീവിതത്തിൽ ഒരു കലിപ്പൻ അല്ല സജിൻ. വളരെ സൗമ്യമായ പെരുമാറ്റവും, റൊമാന്റിക് ഹീറോയും ആണ് താരം. ഷഫ്നയോടത്തുള്ള താരത്തിന്റെ നിരവധി വീഡിയോകൾ വളരെ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. എന്നാൽ ഇപ്പോൾ ഇതാ താരം പങ്കുവെച്ച മറ്റൊരു വീഡിയോ ആണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.
തിടമ്പേറ്റിയ ആനയ്ക്ക് പറ പകർന്നു നൽകുന്ന ഒരു അമ്മയെയും , ആനയ്ക്കൊപ്പം ചിരിച്ചുകൊണ്ട് നടന്നുവരുന്ന സജിനെയുമാണ് വീഡിയോയിൽ കാണുന്നത്.കറുത്ത ഷർട്ടും ട്രൗസറും ആണ് താരം അണിഞ്ഞിട്ടുള്ളത് .നിരവധി ആരാധകർ സജിന്റെ ചിരിയെ കുറിച്ച് കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. വീഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത് സാന്ത്വനം പരമ്പരയിലെ തന്നെ കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അച്ചു സുഗന്ധണ്. സാന്ത്വനം പരമ്പരയിലുള്ള എല്ലാ കഥാപാത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് മുന്നിൽ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്.