ആലപ്പുഴയിലെ സൂപ്പർമാർക്കറ്റിൽ വൻതിരക്ക്😮😮😮സാന്ത്വനത്തിലെ ശിവേട്ടനോടൊപ്പം സെൽഫിയെടുക്കാൻ കൗണ്ടർ വരെ

ഹെന്റമ്മോഇത് വല്ലാത്ത ഒരു ഓഫർ ആയിപ്പോയി. ആലപ്പുഴയിൽ സൂപ്പർമാർക്കറ്റ് ഉൽഘാടനം. ഉൽഘാടനത്തിന് സംഘാടകർ ക്ഷണിച്ചത് സാന്ത്വനത്തിലെ മാസ് ഹീറോ ശിവേട്ടനെ. കുടുംബപ്രക്ഷകരുടെ പ്രിയതാരം സജിനെ ഉൽഘാടകനായി തീരുമാനിക്കുമ്പോൾ ഇങ്ങനെയൊരു പണി പുറകെ വരുമെന്ന് സംഘാടകർ വിചാരിച്ചിട്ടേ ഉണ്ടാകില്ല. ഉൽഘാടനം കഴിഞ്ഞ പാടെ കടയിൽ സാധനം വാങ്ങാൻ ആളുകളുടെ തിക്കും തിരക്കും ഉണ്ടാവുമെന്ന് വിചാരിച്ച സംഘാടകർക്ക് തെറ്റി.

സംഭവം ശരിയായി, തിക്കും തിരക്കും തന്നെയുണ്ടായി. പക്ഷേ അത്‌ സാധനങ്ങൾ വാങ്ങിക്കാനല്ലായിരുന്നു. മറിച്ച് തിരക്കുകൂട്ടിയ സ്ത്രീകളുടെയും പെൺകുട്ടികളുടെയുമൊക്കെ ഒരേയൊരു ആവശ്യം ശിവേട്ടന്റെ കൂടെ ഒരു ഫോട്ടോ എടുക്കുക എന്നതാണ്. ശിവേട്ടന്റെ കൂടെ സെൽഫി എടുക്കാൻ ആളുകൾ തിക്കും തിരക്കും കൂട്ടി. സെൽഫി എടുത്ത് എടുത്ത് ശിവേട്ടൻ ഒരു വഴിക്കായി.

സൂപ്പർമാർക്കറ്റിന് പുറത്ത് സെൽഫി എടുക്കാൻ ക്യൂ നിൽക്കുന്ന ആൾക്കാരെ മാനേജ് ചെയ്യാൻ ഒടുവിൽ സംഘാടകർ തന്നെ കൃത്യമായ മാർഗങ്ങൾ തേടി. ഓരോരുത്തരെ ഓരോരുത്തരെയായി അകത്തേക്ക് കയറ്റി സംഘാടകർ തന്നെ സെൽഫി പരിപാടി കെങ്കേമമാക്കി. എത്ര പേർക്ക് വേണ്ടി സെൽഫിക്ക് നിന്നുകൊടുത്തിട്ടും ശിവേട്ടന്റെ മുഖത്ത് ആദ്യം മുതൽ അവസാനം വരെയും ഒരേ പുഞ്ചിരി തന്നെ മായാതെ കണ്ടു.

മലയാളം ടെലിവിഷനിൽ ഇതാദ്യമായാണ് ഒരു താരത്തിന് ഇത്രയധികം ഫാൻ ബേസ് ലഭിക്കുന്നത്. പതിവ് സീരിയൽ നായകന്മാരുടെ ക്ളീഷേ കോളങ്ങളിൽ നിന്ന് മാറ്റിയാണ് ശിവേട്ടനെ പ്രേക്ഷകർ പ്രതിഷ്ഠിച്ചിട്ടുള്ളത്. സജിൻ എന്ന യഥാർത്ഥപേര് പോലും മറന്ന് ശിവൻ എന്ന കഥാപാത്രമായാണ് ആരാധകർ താരത്തെ കാണുന്നത്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഒട്ടേറെ ഫാൻസ്‌ ഗ്രൂപ്പുകളാണ് താരത്തിന്റെ പേരിലുള്ളത്. നടി ഷഫ്നയുടെ ഭർത്താവാണ് സജിൻ. സാന്ത്വനത്തിൽ ഗോപിക അനിലാണ് താരത്തിന്റെ നായികയാവുന്നത്.

Rate this post