പ്രിയതമക്ക് ജന്മദിനം🥰🥰ഷഫ്നയെ ഞെട്ടിച്ച് സജിൻ;.ശിവേട്ടൻ റിയൽ ലൈഫിലും മാസന്ന് ആരാധകർ

മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടൻ സജിൻ. സാന്ത്വനം പരമ്പരയിലെ ശിവൻ എന്ന കഥാപാത്രമായി പ്രേക്ഷകർക്ക് മുൻപിലെത്തുന്ന സജിൻ ഒട്ടേറെ ആരാധകരെ സ്വന്തമാക്കിയ ഒരു താരം കൂടിയാണ്. ഏറെ ആഗ്രഹിച്ച് അഭിനയരംഗത്തെത്തിയ സജിന് സാന്ത്വനത്തിലെ ശിവൻ എന്ന കഥാപാത്രം നേടിക്കൊടുത്തത് ഇന്നേവരെ ഒരു ടെലിവിഷൻ ഹീറോയ്ക്കും ലഭിച്ചിട്ടില്ലാത്ത അംഗീകാരം. പ്രേക്ഷകർ അവർക്ക് ഏറെ പ്രിയപ്പെട്ട ഒരാളായാണ് ശിവനെ കാണുന്നത്. സജിന്റെ പ്രിയപാതി ഷഫ്നയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത അഭിനേത്രി തന്നെ.

സിനിമയിൽ നിന്നുമാണ് ഷഫ്ന ടെലിവിഷനിലെത്തുന്നത്. ഫീസ് കൊടുക്കാൻ കാശില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന ഒരു സ്കൂൾ വിദ്യാർത്ഥിനിയായി ‘കഥ പറയുമ്പോൾ’ എന്ന ചിത്രത്തിൽ ഷഫ്ന തകർത്തഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഷഫ്നയുടെ ജന്മദിനത്തിന് ആശംസകൾ നേർന്നുകൊണ്ട് സജിൻ പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ‘എന്റെ പ്രണയത്തിന് ജന്മദിനാശംസകൾ’ എന്ന് സജിൻ കുറിച്ചപ്പോൾ ഷഫ്ന കമന്റ് ചെയ്തിരിക്കുന്നത് ‘എന്റെ ലോകം ഇക്കയാണ്. ഇക്കയുടെ ആശംസക്ക് ഏറെ നന്ദി’ എന്നാണ്. ഇരുവരും ഒന്നിച്ചുള്ള കുറച്ച് ചിത്രങ്ങളും പോസ്റ്റിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.

പ്ലസ് ടു എന്ന ചിത്രത്തിൽ ഒന്നിച്ചഭിനയിച്ച സജിനും ഷഫ്നയും പിന്നീട് ഏറെ നാൾ പ്രണയിക്കുകയായിരുന്നു. വീട്ടുകാരുടെ സമ്മതം പൂർണ്ണമായും കിട്ടാതെ വന്നപ്പോൾ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് ജീവിതത്തിൽ ഒന്നാകാൻ ഇവർ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ സജിന്റെ ബെർത്ഡേ പോസ്റ്റിന് താഴെ ഒട്ടേറെ കമ്മന്റുകളാണ് പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നത്. ഷഫ്നയുടെ സജിന്റെയും സുഹൃത്തുക്കളും വ്യത്യസ്തമായ ബെത്ഡെ ആശംസകളും ആഘോഷങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.

ഷഫ്ന ഇപ്പോൾ ഒരു തെലുങ്ക് സീരിയൽ ചെയ്തുകൊണ്ടിരിക്കുകയാണ്. സീരിയലിന്റെ ഇടവേളയിൽ നാട്ടിലെത്തുന്ന ഷഫ്ന ആ ദിവസങ്ങളിൽ സജിനൊപ്പമാണ് താമസം. ഇരുവരും ഒന്നിച്ചുള്ള ഒരു പ്രോജക്റ്റ് ഉടനെ ഉണ്ടാവട്ടെ എന്നും പ്രേക്ഷകർ ആഗ്രഹിക്കുന്നുണ്ട്.

Rate this post