പറക്കും ക്യാച്ചും പരിക്കും 😱😱😱രാജസ്ഥാൻ ക്യാമ്പിനെ നടുക്കി സൈനി [VIDEO]
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ വിജയവഴിയിൽ കുതിപ്പ് തുടരുകയാണ് സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീം. ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ 23 റൺസിനാണ് രാജസ്ഥാൻ ടീം മുംബൈയെ തോൽപ്പിച്ചത്. സീസണിലെ രണ്ടാമത്തെ തോൽവിയാണ് മുംബൈ ടീമിന്റെയെങ്കിൽ രണ്ടാം ജയമാണ് സഞ്ജുവും സംഘവും നേടിയത്
അതേസമയം ഇന്നലെ മത്സരത്തിനിടയിൽ എല്ലാ ക്രിക്കറ്റ് പ്രേമികളെയും നടുക്കിയ ഒരു അപകട സംഭവവും അരങ്ങേറി. മുംബൈക്ക് എതിരെ രാജസ്ഥാൻ ബൗളർമാർ എല്ലാം തന്നെ മനോഹരമായി ബൗളിംഗ് ചെയ്തെങ്കിലും അവസാന ഓവറിൽ പൊള്ളാർഡ് സ്ട്രൈക്കിൽ നിൽക്കുമ്പോൾ ആശങ്കകൾ രാജസ്ഥാൻ ക്യാമ്പിൽ സജീവമായിരുന്നു. എന്നാൽ അവസാന ഓവർ മനോഹരമായി എറിഞ്ഞ പേസർ സൈനി കയ്യടികൾ നേടി. പരിക്കിനെ പോലും ഒരുവേള അവഗണിച്ചാണ് സൈനി അവസാന ഓവർ സൂപ്പറാക്കി മാറ്റിയത്.
നേരത്തെ ഇഷാൻ കിഷൻ ക്യാച്ച് എടുക്കുന്നതിനിടയിൽ താരത്തിന്റെ തല വളരെ വിഷമകരമായ രീതിയിൽ മൈതാനത്തിൽ തട്ടിയിരുന്നു.മുംബൈ ഇന്നിങ്സിന്റെ പതിമൂന്നാം ഓവറിൽ ട്രെന്റ് ബോൾട് എതിരെ ഇഷാൻ കിഷൻ പായിച്ച ബുള്ളറ്റ് ഷോട്ട് ബൗണ്ടറി ലൈൻ അരികിലായി സൈനി അസാധ്യമായ രീതിയിൽ കൈകളിൽ ഒതുക്കിയിരുന്നു.പക്ഷേ ക്യാച്ച് എടുക്കുന്നതിനിടയിൽ താരം തല മൈതാനത്തിൽ ഇടിച്ചിരുന്നു.
Navdeep Saini Injured. pic.twitter.com/i56oSR49WW
— Jalaluddin Sarkar (Thackeray) 🇮🇳 (@JalaluddinSark8) April 2, 2022
ഒരുവേള വിഷമകരമായ രീതിയിൽ മൈതാനത്തിരുന്ന പേസർക്ക് വൈദ്യ സഹായം ലഭിച്ചിരിന്നു. എങ്കിലും നിർണായകമായ അവസാന ഓവർ എറിയാൻ എത്തിയ സൈനി സമ്മർദ്ദം അതിജീവിച്ചും ബൗൾ ചെയ്തത്തോടെ ജയം രാജസ്ഥാൻ റോയൽസ് ടീമിന് സ്വന്തമായി.മത്സരത്തിൽ മൂന്ന് ഓവറിൽ വെറും 36 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തിയ സൈനി മത്സരത്തിലെ ഏറ്റവും സ്പീഡുള്ള ബോൾ എറിഞ്ഞിരിന്നു.മത്സരത്തിൽ 149 കിലോമീറ്റർ സ്പീഡിൽ ബോൾ എറിഞ്ഞ സൈനി പൂർണ്ണ ഫിറ്റ്നസ് നേടുന്നത് രാജസ്ഥാൻ ക്യാമ്പിന് ആശ്വാസമാണ്