ആരാണ് ഈ കുസൃതി കുട്ടി 😱😱ഇന്നത്തെ സൂപ്പർ സ്റ്റാർ നായികയെ മനസ്സിലായോ

മലയാള സിനിമ ഇൻഡസ്ട്രിയിൽ ഒരൊറ്റ സിനിമ കൊണ്ട് തന്നെ തരംഗം സൃഷ്ടിച്ച അനേകം താരങ്ങൾക്ക് പിറവി നൽകിയ സിനിമയാണ് അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ‘പ്രേമം’. നിവിൻ പോളി നായകനായ ചിത്രം റിലീസിന് മുൻപ് വരെ ആലുവ പുഴയുടെ തീരത്തെ തന്നെ ഒരു ചുരുണ്ടമുടിക്കാരിയെ കുറിച്ചാണ് എന്നാണ് പ്രേക്ഷകർ കരുതിയിരുന്നത്

എന്നാൽ തിയേറ്ററിൽ അടക്കം ഹിറ്റായി മാറിയ ഈ ഒരു ചിത്രത്തിൽ അൽഫോൺസ് പുത്രൻ മലയാള സിനിമ പ്രേക്ഷകർക്കായി കാത്തുവെച്ച വമ്പൻ ഒരു സർപ്രൈസ് കൂടി ആയിരുന്നു മലർ ടീച്ചർ സായ് പല്ലവി.ഒരു തനി മലയാളി നടിയല്ല സായ് പല്ലവി എന്നത് ശ്രദ്ധേയം.തമിഴ്നാട്ടിലെ കോട്ടഗിരിയിലാണ് സായ് പല്ലവിയുടെ ജനനം. മലയാളം അധികം വഴങ്ങില്ലെങ്കിലും തന്റെ അഭിനയ മികവ് കൊണ്ടും സ്ക്രീൻ പ്രെസെൻസ് കൊണ്ടും സായ് പല്ലവി, മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയങ്ങളിൽ സ്ഥാനം കണ്ടെത്തി.

തന്റെ ആദ്യ ചിത്രത്തിന് ശേഷം, വീണ്ടും ദുൽഖർ സൽമാന്റെ നായികയായി ‘കലി’ എന്ന ചിത്രത്തിലൂടെ മലയാളത്തിൽ പ്രത്യക്ഷപ്പെട്ട സായ് പല്ലവി, പിന്നീട് ടോളിവുഡിലേക്കും കോളിവുഡിലേക്കും ചേക്കേറി.ശേഷം നടിപ്പിൻ നായകൻ സൂര്യയുടെ ഒരു പ്രധാന നായികയായി ‘എൻജികെ’-യിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച്ചവെച്ച സായ് പല്ലവി പ്രേക്ഷകരുടെ കയ്യടി നേടി.എന്നാൽ താരത്തിന്റെ തന്നെ ഒരു കുട്ടികാല ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയ അടക്കം ഏറ്റെടുക്കുന്നത്.

വളരെ അധികം കൗതുകം നിറക്കുന്ന കുസൃതി കുട്ടി ആരെന്ന് ആലോചിക്കുകയാണ് ഇപ്പോൾ ആരാധകർ അടക്കം.സായ് പല്ലവിയുടെ ഒരു കുട്ടികാല ചിത്രമാണ് ഇത്‌. ഇതിനകം തന്നെ ഈ കുട്ടികാല ചിത്രം വൈറലായി മാറി കഴിഞ്ഞു.