ടോയ്ലറ്റിൽ പോവേണ്ടി വന്നാൽ പിന്നെ എന്ത് ചെയ്യും ; ഐപിഎൽ മത്സരം നിർത്തിവെച്ചു ഞെട്ടിക്കുന്ന സംഭവം ഇപ്രകാരം [Video ]
ഇന്ത്യൻ പ്രീമിയർ ലീഗ് 15-ാം പതിപ്പിൽ ഗുജറാത്ത് ടൈറ്റൻസ് അവരുടെ അപരാജിത കുതിപ്പ് തുടരുകയാണ്. കഴിഞ്ഞ ദിവസം മുംബൈയിലെ ബ്രാബോൺ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഐപിഎല്ലിലെ അരങ്ങേറ്റക്കാർ തങ്ങളുടെ സീസണിലെ മൂന്നാം വിജയം രേഖപ്പെടുത്തിയത്. 190 എന്ന വലിയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ ടൈറ്റൻസ്, അവസാന ബോളിലാണ് ജയം സ്വന്തമാക്കിയത്.
ഓപ്പണർ ശുഭ്മാൻ ഗില്ലും (96) അരങ്ങേറ്റക്കാരൻ സായ് സുദർശനും (35) ചേർന്ന് രണ്ടാം വിക്കറ്റിൽ പടുത്തുയർത്തിയ 101 റൺസിന്റെ കൂട്ടുകെട്ടാണ് ടൈറ്റൻസിന്റെ ജയത്തിൽ നിർണ്ണായകമായത്. എന്നാൽ, അവരുടെ നീണ്ട കൂട്ടുകെട്ടിനിടയിൽ മത്സരം അൽപ്പ സമയം നിർത്തിവെക്കുകയുണ്ടായി. എന്തുകൊണ്ടാണ് മത്സരം നിർത്തിവെച്ചത് എന്ന് ആദ്യം ആർക്കും മനസ്സിലായില്ലെങ്കിലും, മത്സരശേഷമാണ് കളി നിർത്തിവെക്കാനിടയായ കാരണം വെളിപ്പെട്ടത്.
ടൈറ്റൻസിന്റെ അരങ്ങേറ്റക്കാരൻ സായ് സുദർശൻ ടോയ്ലറ്റ് ബ്രേക്ക് എടുത്തതിനാലാണ് കളി കുറച്ച് മിനിറ്റ് താൽക്കാലികമായി നിർത്തേണ്ടിവന്നത്. മിനിറ്റുകൾക്ക് ശേഷം മത്സരം പുനരാരംഭിക്കുകയും, ടൈറ്റൻസ് അവരുടെ ബാറ്റിംഗിലേക്ക് തിരിച്ചെത്തുകയും ചെയ്തു. രാഹുൽ ചാഹറിന്റെ പന്തിൽ മായങ്ക് അഗർവാൾ ക്യാച്ചെടുത്താണ് ഇടംകൈയ്യൻ ബാറ്റ്സ്മാനായ സായ് സുദർശൻ പുറത്തായത്.
#PBKSvsGT Sai Sudharsan #IPL2022 pic.twitter.com/8bulxM0i2f
— Big Cric Fan (@cric_big_fan) April 8, 2022
തുടർച്ചയായ മൂന്നാം ജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് നിലവിൽ പോയിന്റ് പട്ടികയിൽ 2-ാം സ്ഥാനത്താണ്. തോൽവിയോടെ പഞ്ചാബ് കിംഗ്സ് 6-ാം സ്ഥാനത്തേക്ക് ഇറങ്ങി. ഏപ്രിൽ 11-ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് ഗുജറാത്ത് ടൈറ്റൻസിന്റെ അടുത്ത മത്സരം.