വെടിക്കെട്ട് സെഞ്ച്വറി തോഴൻ 😱😱ഗുജറാത്ത്‌ ടൈറ്റൻസിൽ അരങ്ങേറ്റം കുറിച്ച 19കാരൻ സായ് സുദർശൻ ആരാണ്

മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ നടക്കുന്ന ഐപിഎൽ 2022 സീസണിലെ 16-ാം മത്സരത്തിൽ പഞ്ചാബ് കിംഗ്സിനെതിരെ ഗുജറാത്ത്‌ ടൈറ്റൻസ് കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച് തമിഴ്നാട് യുവ ബാറ്റർ ബരധ്വാജ് സായ് സുദർശൻ. പരിക്കേറ്റ വിജയ് ശങ്കറിന് പകരമാണ് സുദർശൻ ഗുജറാത്ത്‌ ടൈറ്റൻസിന്റെ ആദ്യ ഇലവനിൽ ഇടം കണ്ടെത്തിയത്. ലഭിച്ച അവസരം മുതലെടുത്ത സുദർശൻ മികച്ച രീതിയിലാണ് മത്സരത്തിൽ ബാറ്റ് വീശിയത്.

അടുത്തിടെയായി തമിഴ്‌നാട്ടിൽ നിന്ന് പുറത്തുവരുന്ന ക്രിക്കറ്റ് പ്രതിഭകളുടെ തുടർച്ചയാണ് സായ് സുദർശൻ. ചെന്നൈയിൽ നിന്നുള്ള ഈ 19 കാരനായ ഇടംകൈയ്യൻ ബാറ്റർ, തമിഴ്നാട് പ്രീമിയർ ലീഗിന്റെ 2021 പതിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ പുറത്തെടുത്ത പ്രകടനമാണ് ഐപിഎൽ താരലേലത്തിൽ സുദർശന് തുണയായത്. 2019 തമിഴ്നാട് പ്രീമിയർ ലീഗിൽ ചെപ്പോക്ക് സൂപ്പർ ഗില്ലീസിന്റെ ഭാഗമായിരുന്ന സുദർശന് ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചിരുന്നില്ല.

എന്നാൽ, ടിഎൻപിഎല്ലിൽ ലഭിച്ച കന്നി അവസരത്തിൽ തന്നെ അണ്ടർ 19 ക്രിക്കറ്റ് താരം അത് മുതലെടുത്തു. ലൈക കോവൈ കിംഗ്‌സിനെ പ്രതിനിധീകരിച്ച് ടൂർണമെന്റിലെ തന്റെ ആദ്യ കളി കളിച്ച യുവതാരം ചെന്നൈയിൽ സേലം സ്‌പാർട്ടൻസിനെതിരെ 43 പന്തിൽ 87 റൺസ് നേടി. 8 ബൗണ്ടറികളും 5 സിക്‌സറുകളും ഉൾപ്പെടുന്ന അദ്ദേഹത്തിന്റെ ഇന്നിങ്‌സിൽ, മികച്ച ഷോട്ടുകൾ ശ്രദ്ധേയമായിരുന്നു.

കായികതാരങ്ങൾ അടങ്ങുന്ന കുടുംബമാണ് സുദർശന്റേത് എന്നത് ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ പിതാവ്, ബരദ്വാജ് ആർ ഒരു അന്താരാഷ്ട്ര അത്‌ലറ്റാണ്, ധാക്കയിൽ നടന്ന സാഫ് ഗെയിംസിൽ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്, അമ്മ ഉഷ ബരദ്വാജ് വോളിബോളിൽ സംസ്ഥാന തലത്തിൽ തമിഴ്നാടിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.