പഞ്ചാബിനെ പഞ്ചറാക്കിയ 20കാരൻ ആരാണ് 😱😱സായ് സുദർശനെ അറിയാം

ഐപിൽ പതിനഞ്ചാം സീസണിൽ തുടർ ജയങ്ങളിൽ കൂടി കുതിപ്പ് തുടരുന്ന ടീമാണ് ഹാർദിക്ക് പാണ്ട്യ നായകനായ ഗുജറാത്ത് ടീം. പഞ്ചാബ് കിംഗ്സ് എതിരായ കളിയിൽ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ടീമിന് പക്ഷേ നേരിടേണ്ടി വന്നത് മറ്റൊരു ബാറ്റിങ് തകർച്ച. എല്ലാ ബാറ്റ്‌സ്മാന്മാരും അതിവേഗം പുറത്തായതോടെ ടീം സ്കോർ 140 കടത്തിയത് യുവ താരം സായ് സുദർശനിന്റെ ബാറ്റിംഗ് മികവ് തന്നെ.

മൂന്നാം നമ്പറിൽ എത്തിയ താരം മനോഹര ഷോട്ടുകളിൽ കൂടി തന്റെ ഐപിൽ കരിയറിലെ ആദ്യത്തെ അർദ്ധ സെഞ്ച്വറി പ്രകടനമാണ് സ്വന്തമാക്കിയത്. വെറും 50 ബോളിൽ 5 ഫോറും 1 സിക്സും അടക്കം താരം 64 റൺസ്‌ നേടി. താരത്തെ കുറിച്ചുള്ള വാർത്തകൾ ഇതിനകം തന്നെ ഈ ഇന്നിങ്സ് പിന്നാലെ തരംഗമായി മാറി കഴിഞ്ഞു. അടുത്തിടെയായി തമിഴ്‌നാട്ടിൽ നിന്ന് പുറത്തുവരുന്ന ക്രിക്കറ്റ് പ്രതിഭകളുടെ തുടർച്ചയാണ് സായ് സുദർശൻ. ചെന്നൈയിൽ നിന്നുള്ള ഈ 19 കാരനായ ഇടംകൈയ്യൻ ബാറ്റർ, തമിഴ്നാട് പ്രീമിയർ ലീഗിന്റെ 2021 പതിപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ പുറത്തെടുത്ത പ്രകടനമാണ് ഐപിഎൽ താരലേലത്തിൽ സുദർശന് തുണയായത്. 2019 തമിഴ്നാട് പ്രീമിയർ ലീഗിൽ ചെപ്പോക്ക് സൂപ്പർ ഗില്ലീസിന്റെ ഭാഗമായിരുന്ന സുദർശന് ഒരു മത്സരത്തിൽ പോലും അവസരം ലഭിച്ചിരുന്നില്ല.

എന്നാൽ, ടിഎൻപിഎല്ലിൽ ലഭിച്ച കന്നി അവസരത്തിൽ തന്നെ അണ്ടർ 19 ക്രിക്കറ്റ് താരം അത് മുതലെടുത്തു. ലൈക കോവൈ കിംഗ്‌സിനെ പ്രതിനിധീകരിച്ച് ടൂർണമെന്റിലെ തന്റെ ആദ്യ കളി കളിച്ച യുവതാരം ചെന്നൈയിൽ സേലം സ്‌പാർട്ടൻസിനെതിരെ 43 പന്തിൽ 87 റൺസ് നേടി. 8 ബൗണ്ടറികളും 5 സിക്‌സറുകളും ഉൾപ്പെടുന്ന അദ്ദേഹത്തിന്റെ ഇന്നിങ്‌സിൽ, മികച്ച ഷോട്ടുകൾ ശ്രദ്ധേയമായിരുന്നു.

കായികതാരങ്ങൾ അടങ്ങുന്ന കുടുംബമാണ് സുദർശന്റേത് എന്നത് ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ പിതാവ്, ബരദ്വാജ് ആർ ഒരു അന്താരാഷ്ട്ര അത്‌ലറ്റാണ്, ധാക്കയിൽ നടന്ന സാഫ് ഗെയിംസിൽ രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്, അമ്മ ഉഷ ബരദ്വാജ് വോളിബോളിൽ സംസ്ഥാന തലത്തിൽ തമിഴ്നാടിനെ പ്രതിനിധീകരിച്ചിട്ടുണ്ട്.