അമ്മ പൊന്നുപോലെ സൂക്ഷിച്ച സാഗറിന്റെ 28 വർഷമായ വീട്!! ആരും കൊതിച്ചു പോകുന്ന വീടും പരിസരവും; ഒരു വീട് ആയാൽ ഇങ്ങനെ ആവണം എന്ന് ആരാധകർ | Sagar Surya Home Tour

Sagar Surya Home Tour Malayalam : എല്ലാവരും ഇഷ്ടപ്പെടുന്ന മിനിസ്‌ക്രീൻ താരമാണ് സാഗർ സൂര്യ. മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത ജനപ്രിയ സീരിയൽ ആയ തട്ടീം മുട്ടീം എന്ന പ്രോഗ്രാമിലൂടെയാണ് മിനിസ്ക്രീനിലേക്കുള്ള സാഗറിന്റെ അരങ്ങേറ്റം.നർമ്മത്തിന് വലിയ പ്രാധാന്യം കൊടുക്കുന്ന പരമ്പരയിൽ മികച്ച പ്രകടനം കാഴ്ച വെച്ച സാഗർ പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി.തുടർന്ന് കുറി, ജോ ആൻഡ് ജോ, കാപ്പ തുടങ്ങിയ ചിത്രങ്ങളിലും സാഗർ അഭിനയിച്ചു.

ഇപ്പോൾ ഏഷ്യാനെറ്റിലെ ഏറ്റവും വലിയ ഷോ ആയ ബിഗ്‌ബോസ് മലയാളം സീസൺ 5 ലെ ശക്തനായ ഒരു മത്സരാർത്ഥി കൂടിയാണ് സാഗർ. മികച്ച പ്രകടനമാണ് ബിഗ്‌ബോസ് ഷോയിലുo സാഗർ കാഴ്ച വെയ്ക്കുന്നത്. ഷോയിലുൾപ്പെടെ സാഗർ പങ്ക് വെച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വേദന സാഗറിന്റെ അമ്മയുടെ മരണമാണ്.പെട്ടെന്നുണ്ടായ അമ്മയുടെ മരണം സാഗറിനെ ഏറെ തളർത്തി എന്നാണ് സാഗറിന്റെ അച്ഛൻ പറയുന്നത്.അയോട്ടാ അർത്രടൈസ് എന്ന രോഗമായിരുന്നു അമ്മക്ക്.

Sagar Surya Home Tour
Sagar Surya Home Tour

മരിക്കുന്നതിന് അരമണിക്കൂർ മുൻപ് വരെ ചിരിച്ചു സന്തോഷിച്ച അമ്മക്ക് പെട്ടെന്ന് വയറുവേദന ഉണ്ടാകുകയും ആശുപത്രിയിൽ എത്തി അര മണിക്കൂറിനു ശേഷം മരിക്കുകയുമായിരുന്നു.ജീവിതത്തിലെ എല്ലാ പ്രശ്നങ്ങൾക്കിടയിലും ബിഗ്‌ബോസിൽ മികച്ച മത്സരം കാഴ്ച വെയ്ക്കാൻ സാഗർ ശ്രമിക്കുന്നുണ്ട്. ഇപ്പോഴിതാ സാഗറിന്റെ യൂട്യൂബ് ചാനലിൽ പങ്ക് വെച്ചിരിക്കുന്ന സാഗറിന്റെ വീടിന്റെ വീഡിയോ ആണ് വൈറൽ ആകുന്നത്.

ഇപ്പോൾ ഹൌസ് വാമിങ്ങ് കഴിഞ്ഞ വീട് പോലെ തോന്നിക്കുന്ന സാഗറിന്റെ വീടിനു 28 വർഷത്തെ പഴക്കമുണ്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്നാണ് ആരാധകർ പറയുന്നത്. എന്നാൽ വീടിങ്ങനെ മനോഹരമായി സൂക്ഷിച്ചതിന്റെ രഹസ്യം സാഗറിന്റെ അമ്മക്ക് മാത്രം അറിയുന്ന കാര്യമാണെന്നാണ് അച്ഛൻ പറയുന്നത്. വീട് വൃത്തിയാക്കി സൂക്ഷിച്ചത് അമ്മയാണ്. സാഗറിനു അമ്മയുടെ വിയോഗത്തിലുള്ള വേദനയിൽ നിന്നും ഇപ്പോഴും കര കയറിയിട്ടെല്ലെന്നാണ് അച്ഛൻ പറയുന്നത്. Sagar Surya Home Tour

 

Rate this post