സയീദ് മറൂഫ് – വിരലുകളാൽ വിസ്മയം ഒരുക്കുന്ന പേർഷ്യൻ മാന്ത്രികൻ

0

വോളിബാൾ ഒരു ഓർക്കസ്ട്രയാണെങ്കിൽ അതിലെ കണ്ടക്ടറാണ് സെറ്റെർ . ഓർക്കസ്ട്രയിൽ കണ്ടക്ടർ കൈ കൊണ്ടുള്ള ആഗ്യം കൊണ്ട് സംഗീതം നിയന്ത്രിക്കുന്നതപോലെ വോളിബാൾ കോർട്ടിൽ വിരലുകളിലെ ആംഗ്യങ്ങളിലൂടെ സെറ്റെർ കളിയും കളിക്കാരെയും നിയന്ത്രിക്കുന്നു .ഒരു നൂലിൽ കെട്ടിയ പട്ടം പോലെ കോർട്ടിലെ കളിക്കാരെ മുഴുവൻ നിയന്ത്രിക്കാൻ കഴിവുള്ളയാളാണ് സെറ്റെർ . ആധുനിക ലോക വോളിയിലേ ഏറ്റവും മികച്ച സെറ്റെർ ആരെന്നെന്തിന്‌ ഒരു ഉത്തരമേ കേൾക്കാൻ സാധിക്കു ഇറാനിയൻ ക്യാപ്റ്റനും ഏഷ്യയുടെ അഭിമാനവുമായ സയീദ് മറൂഫ് എന്ന 34 ക്കാരൻ . ലോക വോളി ഭൂപടത്തിൽ ഇറാന്റെ സ്ഥാനം അടയാളപ്പെടുത്തുന്നതിൽ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ് മറൂഫ് .2010 ൽ ലോക വോളി റാങ്കിങ്ങിൽ 20 ആം സ്ഥാനത്തായിരുന്ന ഇറാനെ 2019 ൽ ലോകത്തിലെ ഏറ്റവും മികച്ച അഞ്ചു ടീമുകളിൽ ഒന്നായത് മറൂഫും സഹതാരങ്ങളുടെയും കഠിനപ്രയതനത്തിലൂടെയാണ്.എതിർ ടീമിലെ ബ്ലോക്കർമാരെ കബളിപ്പിക്കുന്ന ബുദ്ധിപരമായ സെറ്റിങ്ങും, നൂലിഴയിൽ ഊർന്നു വീഴുന്ന ഡ്രോപ്പുകളും ,കൃത്യതയാർന്ന ബ്ലോക്കിങ്ങിലൂടെയും കളിക്കളത്തിലെ സർവ മേഖലയിലും നിറഞ്ഞു നിൽക്കുന്ന താരം .എതിർ ടീമിലെ കളിക്കാരുടെ ദൗർബല്യങ്ങൾ കണ്ടെത്തി തന്ത്രങ്ങൾ ഒരുക്കുന്നതിൽ മിടുക്കൻ.

Pinterest

1985 ൽ ഇറാനിലെ ഉർമിയയിൽ ജനിച്ച മറൂഫ്‌ 2001 ൽ ഇറാൻ ജൂനിയർ ടീമിൽ അംഗമായി, 2002 ൽ ഏഷ്യൻ യൂത്ത് ചാംപ്യൻഷിപ് ഇറാൻ ടീമിലും സ്ഥാനം പിടിച്ചു .2003 ൽ ഇന്ത്യയിൽ നടന്ന ഏഷ്യൻ അണ്ടർ 19 ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ എത്തിയെങ്കിലും ഇന്ത്യയോട് പരാജയപെട്ടു . ആ വര്ഷം തന്നെ നടന്ന വേൾഡ് യൂത്ത് ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനവും നേടി . 2004 ൽ ഖത്തർ ആതിഥേയരായ ഏഷ്യൻ അണ്ടർ 20 ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ എത്തിയെങ്കിലും കൊറിയയോട് പരാജയപെട്ടു .2004 ൽ ഇറാനിയൻ ക്ലബ് സനം ടെഹ്റാനിൽ ചേർന്നതോടെ ആദ്യമായി ഇറാനിയൻ സൂപ്പർ ലീഗിൽ കളിയ്ക്കാൻ അവസരം ലഭിച്ചു, 2005 ൽ ക്ലബ്ബിനെ ഇറാനിയൻ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
2007 മുതൽ ഇറാൻ ദേശീയ ടീമിന്റെ അവിഭാജ്യ ഘടകമായ മാറൂഫ് ഏഷ്യൻ ഗെയിംസ്, ഏഷ്യൻ ചാംപ്യൻഷിപ്, ഏഷ്യൻ കപ്പ്, വേൾഡ് ഗ്രാൻഡ് ചാംപ്യൻഷിപ് എന്നിവയിൽ മെഡൽ കരസ്ഥമാക്കിയിട്ടുണ്ട്. ക്ലബ് തലത്തിൽ ഇറാനിയൻ സൂപ്പർ ലീഗ് ,റഷ്യൻ ലീഗ് ,ഏഷ്യൻ ക്ലബ് ചാംപ്യൻഷിപ് ,യൂറോപ്യൻ ചാംപ്യൻസ്‌ലീഗ് എന്നി കിരീടങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.ഇറാനു വേണ്ടി വേൾഡ് ചാംപ്യൻഷിപ്പുകളിലെ തിളക്കമാർന്ന പ്രകടനങ്ങളിലൂടെ പല യൂറോപ്യൻ ക്ലബ്ബുകളുടെ ശ്രദ്ധയാകര്ഷിച്ചുവെങ്കിലും 2014 ൽ മാത്രമാണ് മാറൂഫ് യൂറോപ്യൻ ലീഗിൽ കളിക്കുന്നത് . 2014 ൽ റെക്കോർഡ് തുകയ്ക്കാണ് റഷ്യൻ ചാമ്പ്യന്മാരായ സെനിത് കാസാൻ സ്വന്തമാക്കിയത്. 2015 ൽ റഷ്യൻ ക്ലബിനൊപ്പം റഷ്യൻ ലീഗും യൂറോപ്യൻ ചാമ്പ്യൻസ് ലീഗും നേടി ഒരു സീസൺ മാത്രമാണ് മാറൂഫ് റഷ്യൻ ക്ലബ്ബിന്റെ ജേർസി അണിഞ്ഞത് .2019 മുതൽ ചൈനീസ് ക്ലബ് ബെയ്‌ജിങ്‌ ബൈക് മോട്ടോഴ്സിന്റെ താരമാണ് ഇഇഇമുപ്പത്തിനാലുകാരൻ .
2008 ൽ നടന്ന വേൾഡ് ഒളിമ്പിക് ക്വാളിഫിക്കേഷൻ ടൂർണമെന്റിൽ മികച്ച സെറ്ററായി തെരെഞ്ഞെടുക്കപ്പെട്ടതിനുശേഷം മാറൂഫ് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല, വളരെ വേഗത്തിൽ ലോകത്തിലെ ഏറ്റവും മികച്ച സെറ്റർമാരുടെ നിരയിലേക് എത്തി .2014 ൽ ഇറ്റലിയിൽ നടന്ന വേൾഡ് ലീഗിൽ മികച്ച സെറ്റെർ ആയി തെരഞ്ഞെടുത്തതാണ് ലോക വോളിയിൽ മാറൂഫിന്റെ തിളങ്ങി നിൽക്കുന്ന പ്രധാന നേട്ടം.

Getty Images

വേൾഡ് ഗ്രാൻഡ് ചാമ്പ്യൻഷിപ്പ് – ബ്രോൺസ് ( 2017 )
ഏഷ്യൻ ചാംപ്യൻഷിപ് – ഗോൾഡ് (2013 )
– സിൽവർ (2009 )
– ഗോൾഡ് ( 2019 )
ഏഷ്യൻ ഗെയിംസ് – ഗോൾഡ് ( 2014 /2018 )
– സിൽവർ ( 2010 )
ഏഷ്യൻ കപ്പ് – ഗോൾഡ് ( 2008 /2010 )
യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് – വിന്നർ ( സെനിത് കാസാന 2015 )
ഏഷ്യൻ ക്ലബ് ചാമ്പ്യൻഷിപ്പ് – ഗോൾഡ് ( പായ്ക്കാൻ /2008 )
-ഗോൾഡ് ( മാറ്റിന് വാരമിന് 2014 )
റഷ്യൻ സൂപ്പർ ലീഗ് – ചാമ്പ്യൻ ( zenith /2015 )
ഇറാനിയൻ സൂപ്പർ ലീഗ് – ചാമ്പ്യൻ ( 2005 /2012 / 20014 )
ഏഷ്യൻ ചാമ്പ്യൻഷിപ്പ് – ബെസ്റ്റ് സെറ്റെർ ( 2009 /2013 )
ബെസ്റ്റ് പ്ലയെർ ( 2013 )
ഏഷ്യൻ കപ്പ് – ബെസ്റ്റ് സെറ്റെർ ( 2010 )
വേൾഡ് ഒളിമ്പിക് ക്വാളി; -ബെസ്റ്റ് സെറ്റെർ ( 2008/12 )
വേൾഡ് ലീഗ് – ബെസ്റ്റ് സെറ്റെർ ( 2014 )