
രുചിയേറും പൈനാപ്പിൾ പച്ചടി, ഇനി എളുപ്പത്തിൽ തയ്യാറാക്കാം,ഇങ്ങനെയുണ്ടാക്കി നോക്കൂ
സദ്യക്കൊപ്പം കഴിക്കുന്ന ഒരു പ്രധാന വിഭവമാണ് പച്ചടി. എന്നാൽ ഇനി എന്നും ഈസിയായി ഈ പച്ചടി തയ്യാറാക്കാം. എങ്ങനെയാണ് ഈ സ്പെഷ്യൽ പൈനാപ്പിൾ മധുരക്കറി തയ്യാറാക്കുന്നതെന്ന് നോക്കിയാലോ.
Ingredients
- പൈനാപ്പിൾ – ചെറുതായി അരിഞ്ഞത് ഒരു കപ്പ്
- മഞ്ഞൾപൊടി – ഒരു നുള്ള്
- തേങ്ങ – അര മുറി
- പച്ചമുളക് – 2 എണ്ണം
- വെള്ളം – ഒരു ഗ്ലാസ്
- കടുക് – 1 സ്പൂൺ
- കറിവേപ്പില – ആവശ്യത്തിന്
- ഉപ്പ് – ആവശ്യത്തിന്
- കറുത്ത മുന്തിരി – 4 എണ്ണം
പൈനാപ്പിൾ ചെറിയ കഷ്ണങ്ങളായി അരിഞ്ഞെടുക്കുക. ഇതിലേക്ക് മഞ്ഞൾ പൊടി ചേർത്ത് ചെറു ചൂടു വെള്ളത്തിൽ നന്നായി വേവിച്ചെടുക്കുക, പകുതി വേവാകുമ്പോൾ ഇതിലേക്ക് കുറച്ച് പൈനാപ്പിൾ നന്നായി അരച്ചതും, ആവശ്യത്തിന് ഉപ്പും, ചെറിയ ഒരു കഷ്ണം ശർക്കരയും ചേർത്ത് നന്നായി വെന്തുവരുമ്പോൾ തേങ്ങ അരച്ചത് ചേർത്ത് പറ്റിച്ചെടുക്കുക.
ശേഷം ചതച്ചു വെച്ചിരിക്കുന്ന പച്ചമുളകും പച്ച കടുകും ചേർത്ത് ഇളക്കുക. രണ്ടു തിള കഴിയുമ്പോൾ തീ ഓഫ് ചെയ്തു. ആവശ്യത്തിന് തൈര് ചേർക്കുക. ശേഷം കറുത്ത മുന്തിരിയും, കറിവേപ്പില ചേർത്ത് മിക്സ് ചെയ്ത് ഒന്ന് അടച്ചുവയ്ക്കുക 20 മിനിറ്റിനു ശേഷം തയ്യാറായ മധുരക്കറി ഉപയോഗിക്കാവുന്നതാണ്