സദാനന്ദൻ ,കേരളത്തിന്റെ പ്രിയ പരിശീലകൻ .

0

C S സദാനന്ദൻ. കേരള വോളിബോളിൽ തിളങ്ങി നിൽക്കുന്നു. 2008 മുതൽ കാത്തിരുന്ന വനിതാ. വോളിബോൾ കിരീടം കേരളത്തിൽ എത്തിച്ചതാണ് ഇപ്പോൾ സദാനന്ദൻ സാറിനെ ശ്രദ്ധാകേന്ദ്രം ആക്കിയത്. തൃശൂർ വടക്കാഞ്ചേരിക്കടുത്ത് പുതുരുത്തി എന്ന ചെറു ഗ്രാമത്തിൽ ജനിച്ച സദാനന്ദൻ സാർ പ്രാദേശിക തലത്തിൽ പേരെടുത്ത വോളിബോൾ താരമായിരുന്ന അച്ഛൻ സുബ്രഹ്മണ്യന്റെ കൈ പിടിച്ചാണ് വോളിബോൾ കളത്തിലേക്ക് ഇറങ്ങിയത് രണ്ടു പ്രാദേശിക ക്ളബ്ബുകൾ ചേർന്ന ആനന്ദാ സ്പോർട്സ് ആൻഡ് സത്യൻ മെമ്മോറിയൽ ആർട്സ് ക്ലബ്ബിലൂടെ ആണ് വോളിബോളിൽ പിച്ചവയ്ക്കുന്നത്.സ്കൂൾ തലങ്ങളിൽ നല്ല പ്രകടനം കാഴ്ച വച്ചിരുന്നു എങ്കിലും ശ്രദ്ധിക്കാൻ പറ്റിയ തലത്തിലേക്ക് ഉയർന്നിരുന്നില്ല. ഗ്വാളിയർ LNCPE യിൽ നിന്നും BPE,MPE,MPhil എന്നിവ പൂർത്തിയാക്കിയ സദാനന്ദൻ LNCPE യിലെ വിദ്യാഭ്യാസകാലയളവിൽ ആണ് വോളിബോളിൽ ശ്രദ്ധേയനായത്.ഗ്വാളിയർ ജിവാജി യൂണിവേഴ്സിറ്റി ടീമിൽ സെറ്റർ ആയി തിളങ്ങിയ സദാനന്ദൻ പിന്നീട് വോളിബോളിലെ നിറ സാന്നിധ്യം ആയിരുന്നു.1993 ബാച്ചിൽ ഒന്നാം റാങ്കോട് കൂടി NIS പൂർത്തിയാക്കിയതും ,FIVB ലെവൽ 2 കോച്ചിംഗ് സർട്ടിഫിക്കറ്റ് ലഭിച്ചതും വോളിബോളിലൂടെ യുള്ള യാത്രയിലെ പ്രധാന നാഴികകല്ലുകൾ ആയിരുന്നു.

23 വർഷമായി അദ്ധ്യാപന രംഗത്തുള്ള സദാനന്ദൻസാറിന് വോളിബോളിലെ ബേസിക് ടെക്നിക്ക് മുതൽ ഏത് സ്റ്റേജിലെയും പിഴവുകൾ ഒറ്റ നോട്ടത്തിൽ കണ്ടെത്തുന്നതിനും അതിന് ഏറ്റവും എളുപ്പമായ പരിഹാരം കണ്ടെത്തുന്നന്നതിനും ഒരു പ്രത്യേക കഴിവുണ്ട്.ലക്ഷ്യത്തിലേക്കുള്ള യാത്രയിലെ തടസ്സങ്ങൾ വിജയസൂചന ആയി കാണുന്ന സദാനന്ദൻ സാർ എന്ന വോളിബോളിനെ ജീവവായു പോലെ സ്നേഹിക്കുന്ന കോച്ചും സർവ്വ പിന്തുണയും നൽകിയ സുജാത യും മജീദിക്കയും ചേർന്ന് നടത്തിയ ഗെയിം പ്ലാനുകൾ 100% വിജയം കണ്ടു എന്നതും ഈ കിരീട നേട്ടത്തിൽ തിളങ്ങി നിൽക്കുന്നു. വോളിബോൾ താരങ്ങളുടെ ജമ്പ് ആയി ബന്ധപ്പെട്ട വിഷയത്തിൽ 2007ൽ കേരള യൂണിവേഴ്സിറ്റി യിൽ നിന്നും phd നേടിയ സദാനന്ദൻ സാർ ഈ കിരീട നേട്ടത്തെ പറ്റി ചോദിച്ചാൽ പറയുന്നത് ഒറ്റ വാക്ക്. ഇത് ടീം വർക്കിന്റെ വിജയം. ഈ ടീം വർക്കിന്റെ വിജയത്തിൽ സദാനന്ദൻ സാറിനും മജീദ് ഇക്കക്കും, സുജാതയ്ക്കും സർവ്വോപരി ആ ടീം വർക്കിൽ അംഗങ്ങൾ ആയ ഓരോരുത്തർക്കും എല്ലാവിധ ഭാവുകങ്ങളും.Noushad VA
ഫോട്ടോ കടപ്പാട് ദീപു തോമസ്