സച്ചിനെ അ പമാനിച്ചു 😱😱ഓസ്ട്രേലിയൻ താരത്തിന് രൂക്ഷ വിമർശനം

ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ ബഹുമാനിച്ചില്ല എന്നതിന്റെ പേരിൽ ഓസ്ട്രേലിയൻ ക്രിക്കറ്റർ മാർനസ് ലബുഷാനെക്കെതിരെ ആരാധക രോഷം. 28-കാരനായ ഓസ്ട്രേലിയൻ ബാറ്റർ, സോഷ്യൽ മീഡിയയിൽ സച്ചിൻ ടെണ്ടുൽക്കർ പങ്കുവെച്ച ഒരു പോസ്റ്റിനെ അനുകൂലിച്ച് മറ്റൊരു പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിൽ ലബുഷാനെ സച്ചിന്റെ പേരിനൊപ്പം ബഹുമാനസൂചകമായി ഒന്നും തന്നെ ഉപയോഗിച്ചില്ല എന്നതാണ് ആരാധകരെ രോഷാകുലരാക്കിയത്.

കഴിഞ്ഞ ദിവസമാണ് കോമൺവെൽത്ത് ഗെയിംസിലെ ക്രിക്കറ്റ് മത്സരങ്ങൾക്ക് തുടക്കമായത്. വനിത ക്രിക്കറ്റിൽ ഇന്ത്യ – ഓസ്ട്രേലിയ മത്സരമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. മത്സരം ആരംഭിക്കുന്നതിന് മുൻപായി സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യൻ ടീമിന് ആശംസകൾ നേർന്ന് ഒരു ട്വീറ്റ്‌ പങ്കുവെച്ചിരുന്നു. കോമൺവെൽത്ത് ഗെയിംസിലേക്ക് ക്രിക്കറ്റ് മടക്കി കൊണ്ടുവന്നതിലുള്ള തന്റെ സന്തോഷവും സച്ചിൻ, അദ്ദേഹത്തിന്റെ ട്വീറ്റിൽ ഉൾപ്പെടുത്തിയിരുന്നു.

“കോമൺവെൽത്ത് ഗെയിംസിൽ ക്രിക്കറ്റ് തിരിച്ചെത്തിയതിൽ സന്തോഷം തോന്നുന്നു. ഈ മനോഹരമായ ഗെയിം കൂടുതൽ കാണികളിലേക്ക് എത്താൻ ഇത് സഹായകരമാകും എന്ന് പ്രതീക്ഷിക്കുന്നു. കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യയുടെ വനിതാ ടീമിന് ആശംസകൾ,” സച്ചിൻ ട്വീറ്റ് ചെയ്തു. ഇതിനെ അനുകൂലിച്ച്, “സച്ചിന്റെ പ്രസ്താവനയെ അനുകൂലിക്കുന്നു. ഇന്ത്യ – ഓസ്ട്രേലിയ മത്സരം ഒരു മികച്ച പോരാട്ടം ആയിരിക്കും,” എന്നാണ് ലബുഷാനേ ട്വീറ്റ് ചെയ്തത്.

ഇതിനെതിരെയാണ്‌ സോഷ്യൽ മീഡിയയിൽ ഉടനീളം സച്ചിൻ ആരാധകർ ലബുഷാനെക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ‘ലബുഷാനെ മുട്ടുകുത്തി നടക്കുന്ന സമയത്ത്, സച്ചിൻ ക്രിക്കറ്റ്‌ കളിക്കുന്നുണ്ട്’, ‘ഒരു ക്രിക്കറ്റർ എന്ന നിലയിൽ ക്രിക്കറ്റിന് സച്ചിൻ നൽകിയ സംഭാവനകളെ ലബുഷാനെ ബഹുമാനിക്കണം’ തുടങ്ങി നിരവധി പ്രസ്താവനകളാണ് ആരാധകരുടെ ഭാഗത്തുനിന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ലബുഷാനെയുടെ സോഷ്യൽ മീഡിയ ഹാൻഡിൽ എല്ലാം സച്ചിൻ ആരാധകരുടെ രോഷം കാണാൻ കഴിയും.