സഞ്ജുവിന് വീണ്ടും അവഗണന!!ഇത്തവണ തഴഞ്ഞത് സച്ചിൻ 😱😱സച്ചിന്റെ ടീം ഇപ്രകാരം

രോഹിത് ശർമ്മ, വിരാട് കോഹ്ലി തുടങ്ങിയ പ്രതീക്ഷവച്ച പല താരങ്ങളും പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരിക്കുകയും, ചില അപ്രതീക്ഷിത താരങ്ങൾ ഗംഭീര പ്രകടനം പുറത്തെടുത്തതുമായ ഒരു ഐപിഎൽ സീസൺ ആണ് ഇപ്പോൾ കടന്നുപോയത്. ടൂർണമെന്റ് അവസാനിച്ചതിന് പിന്നാലെ മുൻ താരങ്ങളും ക്രിക്കറ്റ് വിദഗ്ധരും ഐപിഎല്ലിലെ തങ്ങളുടെ മികച്ച ഇലവൻ തിരഞ്ഞെടുത്ത് രംഗത്ത് വന്നിട്ടുണ്ട്. ഇതിനോടനുബന്ധമായി ഇപ്പോൾ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും ഈ ഐപിഎൽ സീസണിലെ മികച്ച ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ്.

ഐപിഎൽ 2022-ലെ ഓറഞ്ച് ക്യാപ് ജേതാവായ രാജസ്ഥാൻ റോയൽസ് ഓപ്പണർ ജോസ് ബട്‌ലറെയും, പഞ്ചാബ് കിംഗ്സിന്റെ സീനിയർ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനെയുമാണ് സച്ചിൻ ടെണ്ടുൽക്കർ തന്റെ പ്ലെയിംഗ് ഇലവനിൽ ഓപ്പണർമാരായി തിരഞ്ഞെടുത്തിരിക്കുന്നത്. ലഖ്നൗ സൂപ്പർ ജിയന്റ്സ് ക്യാപ്റ്റൻ കെഎൽ രാഹുൽ ആണ് സച്ചിൻ ടെൻഡുൽക്കറുടെ ഐപിഎൽ ഇലവനിലെ മൂന്നാമൻ. നാലാമനായി ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ആണ് ഇലവനിൽ ഇടം നേടിയിരിക്കുന്നത്. ഇന്ത്യൻ ഓൾറൗണ്ടർ തന്നെയാണ് സച്ചിന്റെ ടീം ക്യാപ്റ്റനും.

അഞ്ചാമനായി ഗുജറാത്ത്‌ ടൈറ്റൻസിന്റെ ദക്ഷിണാഫ്രിക്കൻ ബാറ്റർ ഡേവിഡ് മില്ലറും ആറാമനായി പഞ്ചാബ് കിംഗ്സിന്റെ ഇംഗ്ലീഷ് ഓൾറൗണ്ടർ ലിയാം ലിവിങ്സ്റ്റണും സച്ചിൻ ടെണ്ടുൽക്കർ പ്രഖ്യാപിച്ച ഇലവനിൽ സ്ഥാനം കണ്ടെത്തി. ഫിനിഷറുടെ റോളിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ വെറ്റെറൻ വിക്കറ്റ്കീപ്പർ ദിനേശ് കാർത്തിക് ആണ് ഇലവനിൽ 7-ാം നമ്പർ.

ബൗളിംഗ് ഡിപ്പാർട്മെന്റിൽ ഗുജറാത്ത്‌ ടൈറ്റൻസ് താരങ്ങളായ സ്പിന്നർ റാഷിദ്‌ ഖാനും ഫാസ്റ്റ് ബൗളർ മുഹമ്മദ്‌ ഷമിയും തുടർന്നുള്ള സ്ഥാനങ്ങളിൽ ഇടം നേടിയപ്പോൾ, ജസ്‌പ്രീത് ബുംറ, യുസ്വേന്ദ്ര ചഹൽ എന്നിവരാണ് ഇലവനില 10-ഉം 11-ഉം സ്ഥാനങ്ങളിൽ ഇടം കണ്ടെത്തിയത്.

Rate this post