സച്ചിനോ :കോഹ്ലിയോ -കണക്കുകൾ കഥ പറയും

ലോകക്രിക്കറ്റിൽ ഇന്ന് വളരെ സജീവ ചർച്ചാ വിഷയമാണ് വിരാട് കോഹ്ലി, സച്ചിൻ ടെൻഡുൽക്കർ ഇവരിൽ ആരാണ് ഏറ്റവും മികച്ച താരം എന്നത്. ഇന്ത്യൻ ക്രിക്കറ്റ്‌ ലോകത്തിന് മുൻപിൽ സമ്മാനിച്ച ഇതിഹാസ താരങ്ങളാണ് ഇരുവരും എന്നതിൽ ആർക്കും ഒരു സംശയവുമില്ല. ക്രിക്കറ്റ്‌ ചരിത്രത്തിൽ രണ്ട് താരങ്ങളും റെക്കോർഡ് ബുക്കിൽ അപൂർവ്വ നേട്ടങ്ങളാൽ സ്വന്തം സ്ഥാനം പലകുറി ഭദ്രമാക്കി കഴിഞ്ഞു. ഏതൊരു ശക്ത ബൗളിംഗ് നിരയും പന്തെറിയുവാൻ ഭയക്കുന്ന രണ്ട് താരങ്ങളും കരിയറിൽ സ്വായത്തമാക്കിയ ബാറ്റിംഗ് നേട്ടങ്ങൾ അവരുടെ മഹത്വങ്ങൾ വർണിക്കുവാൻ ധാരാളം തന്നെ.

ലോകക്രിക്കറ്റിൽ സച്ചിൻ എന്നാൽ ഇന്നും ക്രിക്കറ്റ്‌ ദൈവം എന്നൊരു വലിയ വിശേഷണവുമുണ്ട്. അതെ ബാറ്റിൽ നിന്നും പിറന്ന അപൂർവ്വ നേട്ടങ്ങളും ഒപ്പം കളി മികവിനാലും കളിക്കളത്തിലെ ആരെയും അത്ഭുതപെടുത്തുന്ന പെരുമാറ്റത്താലും ഹേറ്റേഴ്‌സ് പോലും ഒരുവേള ദൈവം എന്ന് വിളിച്ചുപോകും. നേരിട്ട ഏതൊരു എതിരാളികളും ഒപ്പം കളിച്ച ഏത് മണ്ണും ആ പത്താം നമ്പർ ജേഴ്സിയിലെ കുറിയ മനുഷ്യന് തന്റെ ഇഷ്ടങ്ങളായിരുന്നു. പതിനാറാം വയസ്സിൽ രാജ്യത്തിനായി ബാറ്റേന്തുവാൻ മുംബൈയിൽ നിന്നുള്ള ആ ബാലൻ വന്നപ്പോൾ കാത്തിരുന്നത് വസീം ആക്രം അടക്കമുള്ള ചെകുത്താന്മാരുടെ ബൗളിംഗ് പടയായിരുന്നു.

എന്നാൽ ക്രിക്കറ്റിനെ കീഴടക്കുവാൻ വന്ന ആ മനുഷ്യന് ഒന്നേ അറിയൂ എല്ലാ വെല്ലുവിളികൾക്കും ബാറ്റാകുന്ന തന്റെ വജ്രായുതാത്താൽ മറുപടി നൽകുക. ഇന്ത്യയിൽ ഏതൊരു വ്യക്തിയും അത് ആരുമാകട്ടെ സച്ചിനെന്നും ക്രിക്കറ്റ്‌ എന്നും സംസാരിക്കുമ്പോൾ നൂറ്‌ നാവുമായി തിളങ്ങുന്നെങ്കിൽ അതിന് ഒരൊറ്റ കാരണം മാത്രം ആ ബാറ്റിംഗ് ഇതിഹാസം ഓരോ ഷോട്ടും പായിച്ചത് ബൗണ്ടറി ലൈനിലേക്ക് മാത്രമല്ല നമ്മുടെ ഹൃദയത്തിന്റെ ഒരു കോണിലേക്കുമാണ്. സച്ചിൻ അയാൾ ഗാംഗുലിയെയോ ധോണിയെ പോലെയോ ഒരു മികച്ച നായകനല്ല.കപിലിന്റെയോ പോണ്ടിങ് പോലെയോ ചങ്കുറപ്പുണ്ടാവില്ല.പക്ഷേ അയാൾക്ക്‌ തുല്യം എന്നും അയാൾ മാത്രം.സച്ചിൻ എന്നും സച്ചിനാണ്.ടെസ്റ്റ്, ഏകദിന, ടി :ട്വന്റി എല്ലാ ഫോർമാറ്റിലും ആ ബാറ്റ് ചലിച്ചു. നേട്ടങ്ങളിൽ സ്വന്തം പേര് ആകാശത്തോളം വളരുമ്പോയും ആ മനുഷ്യൻ അഹങ്കരിച്ചില്ല അവൻ പഠിച്ച പാഠങ്ങളും ഒപ്പം ശൈലികളും ആരാലും ഇന്നും അനുകരിക്കുവാൻ കഴിഞിട്ടില്ല.

ടെസ്റ്റ് ക്രിക്കറ്റിൽ ഇരുന്നൂറ് മത്സരങ്ങൾ കളിച്ച സച്ചിൻ 15921 റൺസും ഒപ്പം ഏകദിന ക്രിക്കറ്റിൽ 463 മത്സരങ്ങളിൽ നിന്നായി 18426 റൺസും അടിച്ചെടുത്തു. ലോകക്രിക്കറ്റിൽ സച്ചിന്റെ ബാറ്റിൽ നിന്ന് പിറന്ന അനവധി റെക്കോർഡുകൾ പരിശോധിക്കുന്നതിലും എളുപ്പം മറ്റ് റെക്കോർഡുകൾ തരം തിരിക്കുന്നതാണ്.

ആധുനിക ക്രിക്കറ്റിൽ സച്ചിൻ എന്ന ഇതിഹാസം ഒഴിച്ചിട്ട മാന്ത്രിക കസേര ഇന്ന് ഭരിക്കുന്നത് വിരാട് കോഹ്ലിയെന്ന് പറഞ്ഞാൽ അധികം ആർക്കാണ് ഇതിൽ എതിർ അഭിപ്രായം.താരം ഡൽഹിയിൽ പ്രേമിന്റെയും, സരോജ് കോലിയുടേയും പുത്രനായി 1988 നവംബർ 5ന്  ജനിച്ചു വികാസ് കോഹ്‌ലി അദ്ദേഹത്തിന്റെ മൂത്തസഹോദരനും ഭാവന മൂത്ത സഹോദരിയുമാണ്. വിശാൽ ഭാരതി സ്കൂളിലും സേവ്യർ കോൺവെന്റ് സ്കൂളിലുമായിരുന്നു കോഹ്ലിയുടെ പഠനം. ഒരു വക്കീലായിരുന്ന വിരാടിന്റെ പിതാവ് പ്രേം 2006 ൽ മരണമടഞ്ഞു. അണ്ടർ 19 ക്രിക്കറ്റ്‌ വേൾഡ് കപ്പ്‌ നേടിയ ഇന്ത്യൻ ടീമിന്റെ കാപ്പിതനായിരുന്ന കോഹ്ലി ഇന്ന് ലോകക്രിക്കറ്റിൽ കിങ് എന്നൊരു വിശേഷണം നേടിക്കഴിഞ്ഞു.

ക്രിക്കറ്റിൽ പലരും സ്വപ്നമായി കാണുന്ന റെക്കോർഡുകളെ വരുത്തിയിലാക്കുക എന്നതാണ് കോഹ്ലിയുടെ ചലിക്കുന്ന ബാറ്റിന്റെ പതിവ്. സച്ചിന്റെ അത്യപൂർവ റെക്കോർഡുകൾ തകർക്കുക എന്നത് മാത്രമാണോ കോഹ്ലിയുടെ ജന്മലക്ഷ്യം എന്നും പോലും ആരേലും ചിന്തിച്ചാൽ അതിൽ അത്ഭുതപെടുവാനൊന്നുമില്ല. കഴിഞ്ഞ പത്ത് വർഷത്തെ ക്രിക്കറ്റിൽ വിരാട് കോഹ്ലിയോളം ബാറ്റിംഗ് നേട്ടങ്ങൾ കരസ്ഥമാക്കിയ താരം ഇല്ല.രാജ്യാന്തര ക്രിക്കറ്റിൽ ഒരു പതിറ്റാണ്ടിനുള്ളിൽ ഇരുപതിനായിരം റൺസ് മൂന്ന് ഫോർമാറ്റിൽ നിന്നും അടിച്ചെടുത്ത താരമെന്ന സുപ്രധാന നേട്ടം കുറിച്ച കോഹ്ലിയും ഇനിയും കരിയറിൽ ഉയരങ്ങൾ കീഴടക്കും. ഇനി ഒരിക്കലും മറ്റൊരു സച്ചിൻ പിറക്കില്ല അതുപോലെ മറ്റൊരു കോഹ്ലിയും. ദൈവം ആയി സച്ചിനും കിങായി വിരാട് കോഹ്ലിയും ക്രിക്കറ്റിനെ സ്നേഹിക്കുന്ന ജനതയിൽ തിളങ്ങുക തന്നെ ചെയ്യും.

volleyliveindia We would like to show you notifications for the latest news and updates.
Dismiss
Allow Notifications