മകന്റെ പ്രകടനത്തിൽ എന്ത് തോന്നുന്നു 😳😳😳ആദ്യമായി മനസ്സ് തുറന്ന് സച്ചിൻ

തന്റെ രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടി അർജുൻ ടെണ്ടുൽക്കർ ശ്രദ്ധേയനായിരുന്നു. രാജസ്ഥാനെതിരായ മത്സരത്തിൽ ഗോവക്ക് വേണ്ടി കളിച്ച അർജുൻ ടെണ്ടുൽക്കർ 207 പന്തിൽ 16 ഫോറും 2 സിക്സും സഹിതം 120 റൺസ് ആണ് സ്കോർ ചെയ്തത്. അനികത് ചൗധരി, കമലേഷ് നാഗർകോട്ടി തുടങ്ങി ഐപിഎല്ലിൽ തിളങ്ങിയ ഒരുപിടി താരങ്ങളുള്ള രാജസ്ഥാന്റെ ബൗളിംഗ് നിരക്കെതിരെയാണ് അർജുൻ ടെണ്ടുൽക്കർ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തത് എന്നത് ശ്രദ്ധേയമാണ്.

അർജുൻ തന്റെ അരങ്ങേറ്റ രഞ്ജി മത്സരത്തിൽ സെഞ്ച്വറി നേടിയതിന് പിന്നാലെ, പലരും അർജുനെ അദ്ദേഹത്തിന്റെ പിതാവ് സച്ചിൻ ടെണ്ടുൽക്കറുമായി താരതമ്യം ചെയ്യുകയുണ്ടായി. സച്ചിനും തന്റെ രഞ്ജി അരങ്ങേറ്റ മത്സരത്തിൽ സെഞ്ച്വറി നേടിയിരുന്നു. ഇതോടെ അർജുൻ തന്റെ പിതാവിനെ അനുകരിച്ചു എന്ന തരത്തിൽ ആയിരുന്നു വാർത്ത കോളങ്ങളിൽ തലക്കെട്ട് വന്നിരുന്നത്. ഇപ്പോൾ ഇക്കാര്യത്തിൽ സച്ചിൻ തന്റെ പ്രതികരണം അറിയിച്ചിരിക്കുകയാണ്.

അർജുൻ ഒരു ക്രിക്കറ്ററുടെ മകനായതിനാൽ അദ്ദേഹത്തിന്റെ യാത്ര എളുപ്പമായിരുന്നു എന്ന് കരുതരുത്, ഒരു ക്രിക്കറ്ററുടെ മകനായതുകൊണ്ട് അർജുന്റെ കരിയർ പ്രയാണം വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു എന്നാണ് സച്ചിൻ പറയുന്നത്. “അർജുൻ കുറച്ച് കാലം ക്രിക്കറ്റ് കളിച്ച ഒരാളുടെ മകൻ ആയതിനാൽ തന്നെ ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഞാൻ അവന്റെ കരിയർ ആരംഭിക്കുമ്പോൾ തന്നെ, അവന് ക്രിക്കറ്റിനെ സ്നേഹിക്കാൻ അല്പം സമയം കൊടുക്കൂ എന്ന് എല്ലാവരോടും പറഞ്ഞിരുന്നു,” സച്ചിൻ തുടർന്നു.

“അർജുനോട് അവൻ ക്രിക്കറ്റ് കരിയർ ആയി തിരഞ്ഞെടുക്കുമ്പോൾ തന്നെ, നിരവധി പ്രയാസങ്ങൾ നേരിടേണ്ടി വരുമെന്ന് ഞാൻ പറഞ്ഞിരുന്നു. തനിക്ക് ലോകത്തെ മുഴുവൻ മാറ്റി ചിന്തിപ്പിക്കാനോ പറയിപ്പിക്കാനോ സാധിക്കില്ല എന്ന ബോധ്യം ഉണ്ടാകണമെന്നും ഞാൻ അവനോട് പറഞ്ഞിരുന്നു. അവന്റെ ക്രിക്കറ്റിലെ യാത്ര വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു. അവനെ താരതമ്യം ചെയ്യാൻ ഒരാളെ ചൂണ്ടിക്കാണിക്കാൻ എന്നോട് പറഞ്ഞാൽ, ഞാൻ രോഹൻ ഗവാസ്കരുടെ പേര് പറയും,” സച്ചിൻ പറഞ്ഞു.

Rate this post