സച്ചിൻ ബാറ്റുമായി എത്തില്ല 😱നിരാശയിൽ ക്രിക്കറ്റ്‌ ലോകം

ഒരിക്കൽ കൂടി ഇതിഹാസ താരം സച്ചിൻ ബാറ്റുമായി എത്തുന്നത് കാണാനിരുന്ന ക്രിക്കറ്റ്‌ പ്രേമികൾക്ക് എല്ലാം തന്നെ നിരാശ നൽകി സച്ചിന്റെ വരവിനെ സംബന്ധിച്ചുള്ള അറിയിപ്പുമായി അധികൃതർ.ഒമാനിൽ ഈ മാസം ആരംഭം കുറിക്കുന്ന ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റില്‍ സച്ചിൻ കളിക്കില്ലെന്ന് വ്യെക്തമാക്കി അദേഹത്തിന്റെ വക്താവ് ഇന്നലെ രംഗത്ത് എത്തി.

സജീവ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ക്രിക്കറ്റ് താരങ്ങൾക്കായുള്ള പ്രൊഫഷണൽ ക്രിക്കറ്റ് ലീഗായ ലെജൻഡ്‌സ് ക്രിക്കറ്റ് ലീഗ് 2022 ജനുവരിയിൽ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ലീഗിന്റെ ഉദ്ഘാടന സീസൺ ഒമാനിലെ അൽ അമേറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കും. ദുബായ്, ഷാർജ, അബുദാബി എന്നിവയ്‌ക്കൊപ്പം അടുത്തിടെ സമാപിച്ച ICC പുരുഷ T20 ലോകകപ്പിന്റെ സഹ-ഹോസ്റ്റായിരുന്നു ഒമാനിലെ അൽ അമേറാത്ത് ക്രിക്കറ്റ് സ്റ്റേഡിയം. മുൻ ക്രിക്കറ്റ് താരങ്ങളും ക്രിക്കറ്റിലെ ഇതിഹാസങ്ങളും കളിക്കളത്തിൽ ഇറങ്ങുന്നതോടെ, ലെജൻഡ്‌സ് ക്രിക്കറ്റ് ലീഗ് ആഗോള തലത്തിൽ വലിയ ശ്രദ്ധ ആകർഷിക്കും എന്ന് ഉറപ്പാണ്. ഒമാൻ ആതിഥേയ രാജ്യമായതിനാൽ, ലീഗ് ഒരു ആഗോള പ്ലാറ്റ്‌ഫോമിൽ അതിന്റെ യാത്ര ആരംഭിക്കാനാണ് ഒരുങ്ങുന്നത്.അതിനിടയിലാണ് സച്ചിൻ ടൂർണമെന്റിൽ കളിക്കില്ലെന്നുള്ള വാർത്തകൾ വരുന്നത്.

എന്നാൽ ആഴ്ചകൾ മുൻപ് നടൻ അമിതാഭ് ബച്ചന്‍ അവതരിപ്പിച്ചതായ ഈ ഒരു ടൂർണമെന്റിന്റെ പ്രമുഖ പ്രചാരണ വീഡിയോയിൽ സച്ചിനും ഈ ക്രിക്കറ്റ്‌ ലീഗിന്‍റെ ഭാഗമാകുമെന്ന സൂചന നൽകിയിരുന്നു. വൈകാതെ സച്ചിൻ വീണ്ടും കളിക്കാൻ എത്തുന്നത് ആരാധകർ അടക്കം ആവേശമാക്കി മാറ്റിയിരുന്നു. ഇപ്പോൾ ഈ പ്രതീക്ഷയാണ് അവസാനിച്ചത്.ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് പടിയിറങ്ങിയ രവി ശാസ്ത്രി ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ കമ്മീഷണറായി കഴിഞ്ഞ ആഴ്ച സ്ഥാനമേറ്റിരുന്നു. മുഹമ്മദ്‌ കൈഫ്‌, സ്റ്റുവർട് ബിന്നി എന്നിവർ ഇന്ത്യ മഹാരാജാസ് ടീമിനായി കളിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

“ഈ ലീഗിലൂടെ പുതിയ ലക്ഷ്യസ്ഥാനങ്ങളിൽ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കാനുള്ള അവസരമായാണ് ഞങ്ങൾ കാണുന്നത്. എല്ലാ ഓപ്ഷനുകളിലും ഒമാൻ മികച്ച പാക്കേജായാണ് അനുഭവപ്പെടുന്നത്. ഇത് ഒരു പുതിയ യാത്രയ്ക്ക് മികച്ച തുടക്കമാകും,” ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റിന്റെ കമ്മീഷണർ രവി ശാസ്ത്രി പറഞ്ഞു. “ലീഗ് ഒമാനിൽ ആരംഭിക്കുന്നതിനായി ഞങ്ങൾ കാത്തിരിക്കുകയാണ്. ഇത് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ മറ്റൊരു കാഴ്ച്ച ആരാധകരിൽ എത്തിക്കുന്നു. ഇതിഹാസങ്ങളെ ഒരു വേദിയിൽ കൊണ്ടുവരാൻ കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരാണ്,” ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് ചെയർമാൻ വിവേക് ​​ഖുഷലാനി പറഞ്ഞു,