തീതുപ്പി ക്രിക്കറ്റ്‌ ദൈവ പുത്രൻ😳 ബോൾ കൊണ്ട് അർജുൻ മാജിക്ക്!!കാണാം വീഡിയോ

സയ്ദ് മുസ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം പുറത്തെടുത്ത് അർജുൻ ടെണ്ടുൽക്കർ. ആഭ്യന്തര ടൂർണമെന്റിൽ ഗോവക്ക് വേണ്ടിയാണ് അർജുൻ കളിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദിനെതിരെ നടന്ന മത്സരത്തിൽ, ഗംഭീര ബൗളിംഗ് പ്രകടനമാണ് അർജുൻ ടെണ്ടുൽക്കർ കാഴ്ചവച്ചത്. മത്സരത്തിൽ അർജുൻ ടെണ്ടുൽക്കർ 4 വിക്കറ്റ് വീഴ്ത്തിയെങ്കിലും, ഗോവക്ക് ജയം കണ്ടെത്താൻ സാധിച്ചില്ല. മത്സരത്തിൽ ടോസ് നേടിയ ഗോവ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

ഓപ്പണർ പ്രതീക് റെഡ്ഢിയുടെ (3) വിക്കറ്റ് തുടക്കത്തിൽ തന്നെ വീഴ്ത്തിക്കൊണ്ട് അർജുൻ ഹൈദരാബാദിന് ആദ്യ തിരിച്ചടി നൽകി. ശേഷം, രണ്ടാം വിക്കറ്റിൽ തന്മയ് അഗർവാൾ (55), തിലക് വർമ്മ (62) എന്നിവർ ചേർന്ന് മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചു. തന്മയ് അഗർവാളിനെ ദർശൽ മിസൽ പുറത്താക്കിയെങ്കിലും, തിലക് വർമ്മ ക്രീസിൽ തുടർന്നു. ശേഷം, ക്രീസിൽ എത്തിയ രാഹുൽ ബുദ്ധിയെ (8) പുറത്താക്കി അർജുൻ ഗോവക്ക് ആശ്വാസം പകർന്നു.

Arjun Super Bowling

തുടർന്ന്, ക്രീസിൽ എത്തിയ രവി തേജയെ (4) വിക്കറ്റിന് മുന്നിൽ കുടുക്കി അർജുൻ വീഴ്ത്തി. ശേഷം, ഇന്നിംഗ്സിന്റെ 19-ാം ഓവർ എറിയാൻ എത്തിയ അർജുൻ ഓവറിലെ ആദ്യ ബോളിൽ അപകടകാരിയായ തിലക് വർമ്മയെ വിക്കറ്റിന് മുന്നിൽ കുടുക്കി മടക്കിയയച്ചു. ഒരു മൈഡൻ ഓവർ ഉൾപ്പടെ 4 ഓവർ എറിഞ്ഞ അർജുൻ, 10 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് ആണ് വീഴ്ത്തിയത്.

എന്നാൽ, 178 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗോവ, 18.5 ഓവറിൽ 140 റൺസിന് ഓൾഔട്ട്‌ ആവുകയായിരുന്നു. ബാറ്റ് ചെയ്യാൻ എത്തിയ അർജുന് 2 റൺസ് മാത്രം സ്കോർ ചെയ്യാനേ സാധിച്ചുള്ളൂ. പരാജയത്തിലും മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചത് അർജുനെ സംബന്ധിച്ചിടത്തോളം നല്ല സൂചനയാണ്. ഭാവിയിൽ കൂടുതൽ അവസരങ്ങളിൽ മികവ് തെളിയിച്ച് ദേശീയ ടീമിൽ ഇടം കണ്ടെത്തുക എന്നത് തന്നെയാണ് താരത്തിന്റെ ലക്ഷ്യം

Rate this post